- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറുകോടി ക്ലബ്ബിൽ നിന്നും ഓസ്കാറിലേക്ക്; പുലിമുരുകനിലെ രണ്ടു ഗാനങ്ങൾ ഓസ്‌കാർ പട്ടികയിൽ ഇടംനേടി; ഗോപി സുന്ദറിന്റെ സംഗീതത്തിന് പത്തരമാറ്റ് തിളക്കം
ലൊസാഞ്ചൽസ്: മലയാളത്തിൽ നിന്നും ആദ്യമായി 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ച പുലിമുരുകന്റെ നെറുകയിലേക്ക് വീണ്ടും ഒരു പൊൻതൂവൽ കൂടി. ചിത്രത്തിലെ രണ്ട് പാട്ടുകളിലൂടെയാണ് പുലിമുരുകനും ഓസ്‌കാർ എൻട്രി നേടിയത്. സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണമിട്ട കാടണിയും കാൽച്ചിലമ്പേ', ;മാനത്തെ മാരിക്കുറുമ്പേ', എന്നീ രണ്ട് ഗാനങ്ങളാണ് ഓസ്‌കാർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഒർജിനൽ സോംഗ് വിഭാഗത്തിൽ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് പരിഗണിക്കുന്നത്. ഇന്ത്യയിൽ നിന്ന് പുലിമുരുകൻ മാത്രമാണ് ഈ നേട്ടത്തിന് അർഹമായിട്ടുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23നാണ് ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കുക.
ലൊസാഞ്ചൽസ്: മലയാളത്തിൽ നിന്നും ആദ്യമായി 100 കോടി ക്ലബ്ബിൽ ഇടം നേടി ചരിത്രം സൃഷ്ടിച്ച പുലിമുരുകന്റെ നെറുകയിലേക്ക് വീണ്ടും ഒരു പൊൻതൂവൽ കൂടി. ചിത്രത്തിലെ രണ്ട് പാട്ടുകളിലൂടെയാണ് പുലിമുരുകനും ഓസ്‌കാർ എൻട്രി നേടിയത്. സംഗീത സംവിധായകൻ ഗോപി സുന്ദർ ഈണമിട്ട കാടണിയും കാൽച്ചിലമ്പേ', ;മാനത്തെ മാരിക്കുറുമ്പേ', എന്നീ രണ്ട് ഗാനങ്ങളാണ് ഓസ്‌കാർ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
ഒർജിനൽ സോംഗ് വിഭാഗത്തിൽ പരിഗണിക്കുന്ന 70 ഗാനങ്ങളുടെ പട്ടികയാണ് അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് പരിഗണിക്കുന്നത്. ഇന്ത്യയിൽ നിന്ന് പുലിമുരുകൻ മാത്രമാണ് ഈ നേട്ടത്തിന് അർഹമായിട്ടുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ഗാനങ്ങളാണ് അവസാന പട്ടികയിലുണ്ടാവുക. 2018 ജനുവരി 23നാണ് ഓസ്‌കർ നോമിനേഷൻ പ്രഖ്യാപിക്കുക.
Next Story