- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകനിലെ ആക്ഷൻ രംഗങ്ങൾ കണ്ട് വാ പൊളിച്ചവർച്ചവർക്കായി വീഡിയോ പുറത്ത് വിട്ട് പീറ്റൻ ഹെയ്ൻ; മോഹൻലാൽ മരത്തിലേക്ക് ഓടിക്കയറുന്നത് എങ്ങനെയെന്ന് കാണിക്കുന്ന വീഡിയോ വൈറൽ
മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ആദ്യം മുതൽ വാർത്തകളിൽ നിറഞ്ഞത് പീറ്റർ ഹെയ്‌ന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നുവെന്നതായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോൾ ആരാധകർ സിനിമയിലെ ആകഷൻ രംഗങ്ങൾ കണ്ട് വാ പൊളിച്ചിരിക്കുകയാണ് തിയേറ്ററുകളിൽ. ആ രംഗങ്ങൾ വീണ്ടും വീണ്ടും കാണാൻ തിയേറ്ററുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് ആരാധകർ.പുലിമുരുകനായി അവതരിച്ച മോഹൻ ലാലിന്റെ ആക്ഷൻ പ്രകടനങ്ങൾ ആരാധകരെ മാത്രമല്ല അമ്പരപ്പിച്ചിരിക്കുന്നത്. മരത്തിലേക്ക് ഓടിക്കയറുന്ന രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് പലരും കണ്ടത്. ഈ അതിസാഹസിക രംഗങ്ങൾ ഒരുക്കിയത് പീറ്റർ ഹെയ്‌നാണ്. ശിവാജി, അന്യൻ, യന്തിരൻ, ഐ, ബാഹുബലി തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളുടെയൊക്കെ ആക്ഷൻ കൈകാര്യം ചെയ്ത, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫർ സാക്ഷാൽ പീറ്റർ ഹെയ്ൻ. ഇപ്പോൾ പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളുടെ രഹസ്യം വെളിപ്പെടുത്തി പീറ്റർ തന്നെ ഒരു വീഡിയോ ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നു. മരത്തിലേക്ക് ഓടിക്കയറുന്ന രം
മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി ആദ്യം മുതൽ വാർത്തകളിൽ നിറഞ്ഞത് പീറ്റർ ഹെയ്‌ന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നുവെന്നതായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോൾ ആരാധകർ സിനിമയിലെ ആകഷൻ രംഗങ്ങൾ കണ്ട് വാ പൊളിച്ചിരിക്കുകയാണ് തിയേറ്ററുകളിൽ.
ആ രംഗങ്ങൾ വീണ്ടും വീണ്ടും കാണാൻ തിയേറ്ററുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ് ആരാധകർ.പുലിമുരുകനായി അവതരിച്ച മോഹൻ ലാലിന്റെ ആക്ഷൻ പ്രകടനങ്ങൾ ആരാധകരെ മാത്രമല്ല അമ്പരപ്പിച്ചിരിക്കുന്നത്. മരത്തിലേക്ക് ഓടിക്കയറുന്ന രംഗങ്ങൾ
ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് പലരും കണ്ടത്. ഈ അതിസാഹസിക രംഗങ്ങൾ
ഒരുക്കിയത് പീറ്റർ ഹെയ്‌നാണ്. ശിവാജി, അന്യൻ, യന്തിരൻ, ഐ, ബാഹുബലി തുടങ്ങിയ മെഗാഹിറ്റ് ചിത്രങ്ങളുടെയൊക്കെ ആക്ഷൻ കൈകാര്യം ചെയ്ത, തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലയേറിയ സ്റ്റണ്ട് കൊറിയോഗ്രാഫർ സാക്ഷാൽ പീറ്റർ ഹെയ്ൻ.
ഇപ്പോൾ പുലിമുരുകനിലെ ആക്ഷൻ രംഗങ്ങളുടെ രഹസ്യം വെളിപ്പെടുത്തി പീറ്റർ തന്നെ ഒരു വീഡിയോ ഫെയ്സ് ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നു. മരത്തിലേക്ക് ഓടിക്കയറുന്ന രംഗം എങ്ങനെ ചിത്രീകരിച്ചിരിക്കുന്നു എന്നത് ഈ വീഡിയോയിലൂടെ മനസിലാക്കാം. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
കൂടാതെ ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിലുള്ള സേന്താഷവും വീഡിയോക്കൊപ്പം പീറ്റർ പങ്കുവെക്കുന്നു. പുലിമുരുകനിലെ പ്രകടനത്തെ സംബന്ധിച്ച് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. എല്ലാവരും സിനിമ ആസ്വദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു എന്നറിയുന്നതിലും സന്തോഷം. ഈ അവസരത്തിൽ സിനിമയുടെ ഓരോ അണിയറ പ്രവർത്തകരോടുമുള്ള നന്ദി ഞാൻ അറിയിക്കുന്നുവെന്നും ഫേസ് ബുക്ക് പേജിൽ പീറ്റർ ഹെയിൻ വ്യക്തമാക്കുന്നു.
ആ വീഡിയോ കാണാം