- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞു പുലിമുരുകന്റെ മുന്നേറ്റം; മൂന്നു ദിവസത്തെ ഔദ്യോഗിക കണക്കു പുറത്തുവന്നപ്പോൾ വാരിയതു 13 കോടിയോളം രൂപ; ഏറ്റവും വേഗത്തിൽ 10 കോടി പിന്നിട്ടതും ഈ മോഹൻലാൽ ചിത്രം
തിരുവനന്തപുരം: പൂർണമായും ഒരു മോഹൻലാൽ ചിത്രമാണ് പുലിമുരുകൻ. താരത്തോടുള്ള ആരാധനയും മറ്റാർക്കും കഴിയാത്ത വിധം സൂപ്പർ താരത്തിന്റെ പ്രകടനവും കൂടിയായപ്പോൾ സൂപ്പർ ഡൂപ്പർ ഹിറ്റിലേക്കു കുതിക്കുകയാണ് പുലിമുരുകൻ. ആദ്യ ദിനങ്ങളിലെ കലക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രം. മലയാളത്തിലെ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെന്നാണു പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് പുലിമുരുകൻ നേടിയതു 12,91,71, 736 രൂപ. മുളകുപ്പാടം ഫിലിംസ് ഔദ്യോഗികമായി പുറത്തുവിട്ടതാണ് ഈ കണക്ക്. മലയാളത്തിലെ ഏറ്റവും ഉയർന്ന ഇനീഷ്യലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 10 കോടി പിന്നിട്ട ചിത്രവും മോഹൻലാലിന്റേതായി. നിലവിൽ ഏറ്റവും വേഗത്തിൽ 30 കോടി പിന്നിട്ട ചിത്രം മോഹൻലാലിന്റെ ഒപ്പം ആണ്. ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള സിനിമയും മോഹൻലാൽ നായകനായ ചിത്രമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം.325 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 160 റിലീസ് കേന്ദ്രങ്ങളില് നിന്ന് മാത്
തിരുവനന്തപുരം: പൂർണമായും ഒരു മോഹൻലാൽ ചിത്രമാണ് പുലിമുരുകൻ. താരത്തോടുള്ള ആരാധനയും മറ്റാർക്കും കഴിയാത്ത വിധം സൂപ്പർ താരത്തിന്റെ പ്രകടനവും കൂടിയായപ്പോൾ സൂപ്പർ ഡൂപ്പർ ഹിറ്റിലേക്കു കുതിക്കുകയാണ് പുലിമുരുകൻ.
ആദ്യ ദിനങ്ങളിലെ കലക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ചിരിക്കുകയാണ് ഈ ചിത്രം. മലയാളത്തിലെ ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ തിരുത്തിയെന്നാണു പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മൂന്ന് ദിവസം കൊണ്ട് പുലിമുരുകൻ നേടിയതു 12,91,71, 736 രൂപ. മുളകുപ്പാടം ഫിലിംസ് ഔദ്യോഗികമായി പുറത്തുവിട്ടതാണ് ഈ കണക്ക്. മലയാളത്തിലെ ഏറ്റവും ഉയർന്ന ഇനീഷ്യലും മലയാളത്തിൽ ഏറ്റവും വേഗത്തിൽ 10 കോടി പിന്നിട്ട ചിത്രവും മോഹൻലാലിന്റേതായി. നിലവിൽ ഏറ്റവും വേഗത്തിൽ 30 കോടി പിന്നിട്ട ചിത്രം മോഹൻലാലിന്റെ ഒപ്പം ആണ്. ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള സിനിമയും മോഹൻലാൽ നായകനായ ചിത്രമാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം.
325 തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം കേരളത്തിലെ 160 റിലീസ് കേന്ദ്രങ്ങളില് നിന്ന് മാത്രമായി 12,91,71,736 രൂപ മൂന്ന് ദിവസം കൊണ്ട് നേടി.
ആദ്യ ദിവസത്തെ കളക്ഷൻ Rs.4,05,87,933
രണ്ടാം ദിനം- Rs.4,02,80,666
മൂന്നാം ദിനം Rs.4,83,03,147 എന്നിങ്ങനെയാണ് കണക്ക്. നേരത്തെ നാല് കോടിക്ക് മുകളിലാണ് ആദ്യ ദിനകളക്ഷൻ എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നാല് കോടി അഞ്ച് ലക്ഷത്തിന് മുകളിലാണ് ആദ്യ ദിന നേട്ടം. കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന ഇനീഷ്യൽ നേടിയ ചിത്രം രജനീകാന്തിന്റെ കബാലിയാണ്. കബാലിക്ക് തൊട്ടുപിന്നിലായാണ് മോഹൻലാൽ ചിത്രം ഇനീഷ്യലിൽ നിലയുറപ്പിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് മാത്രം ലഭിച്ച കളക്ഷനാണ് ഇത്. ഇതോടെ കേരളത്തിലെ ഏറ്റവും ഉയർന്ന ആദ്യദിനകളക്ഷൻ നേടിയ ചിത്രമായി പുലിമുരുകൻ മാറിയിരിക്കുകയാണ്.
ഇന്ത്യയ്ക്ക് പുറത്ത് ചിത്രം നിലവിൽ റിലീസ് ചെയ്തിട്ടില്ല. തമിഴ്,തെലുങ്ക്.,ഹിന്ദി പതിപ്പുകളും റിലീസിന് തയ്യാറെടുക്കുകയാണ്. മിക്ക കേന്ദ്രങ്ങളിലും റിലീസ് ദിവസം മുതൽ ഹൗസ് ഫുൾ പ്രദർശനമാണ് നടക്കുന്നത്. 'പുലിമുരുകന്റെ' കേരളത്തിന് പുറത്തെ കളക്ഷൻ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാവ് അറിയിച്ചു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുകൻ മാറുമെന്നാണ് ചലച്ചിത്ര ലോകത്തിന്റെ വിലയിരുത്തൽ.