- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകൻ 150 കോടി ക്ലബിൽ എത്തുന്ന ആദ്യ മലയാള ചിത്രം; ക്രിസ്തുമസിനും വേട്ട തുടർന്ന് ആരാധകരുടെ 'പൊന്മുരുകൻ'
റിലീസ് ചെയ്ത് 80 ദിവസം പിന്നിടുമ്പോൾ മലയാളത്തിൽ പകരം വെയ്ക്കാനില്ലാത്ത കുതിപ്പായി തുടരുകയാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്സ് ഓഫീസിലെ പല റെക്കോർഡുകളും കാറ്റിൽ പറത്തിയാണ് പുലിമുരുകന്റെ 80ആം ദിനം കടന്നുപോവുന്നത്. ഒക്ടോബർ ഏഴിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. 150 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രം, വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ക്ഷൻ നേടിയ ആദ്യ മലയാള ചിത്രം, റിലീസ് ചെയ്ത 80 തീയേറ്ററുകളിൽ 100 ദിവസത്തിലേക്ക് കുതിക്കുന്ന ആദ്യ മലയാള ചിത്രം തുടങ്ങിയവയാണ് ബോക്സ് ഓഫീസിൽ പുലിമുരുകൻ രചിച്ച റെക്കോർഡുകൾ. മികച്ച ശബ്ദസാങ്കേതിക മികവോടെയുള്ള പുലിമുരുകന്റെ 3ഡി പതിപ്പ് അണിയറയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഇംഗ്ലീഷ്, ചൈനീസ്, വിയറ്റ്നാമീസ് എന്നീ ഭാഷകളിലും ഉടൻ മൊഴിമാറ്റം ചെയ്ത് ഉടന്റിലീസ് ചെയ്യും. 2017 ആദ്യ തന്നെ ചിത്രത്തിന്റെ ഹിന്ദി, കന്നട റിമേക്കുകൾ പുറത്തിറങ്ങും. ചിത്രത്തിന്റെ തമിഴ്പതിപ്പും ജനുവരിയിൽ പുറത്തിറങ്ങും. തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത മന്യം പുലി മികച്ച കളക്ക്ഷനാണ് വാര
റിലീസ് ചെയ്ത് 80 ദിവസം പിന്നിടുമ്പോൾ മലയാളത്തിൽ പകരം വെയ്ക്കാനില്ലാത്ത കുതിപ്പായി തുടരുകയാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്സ് ഓഫീസിലെ പല റെക്കോർഡുകളും കാറ്റിൽ പറത്തിയാണ് പുലിമുരുകന്റെ 80ആം ദിനം കടന്നുപോവുന്നത്. ഒക്ടോബർ ഏഴിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.
150 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രം, വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കളക്ക്ഷൻ നേടിയ ആദ്യ മലയാള ചിത്രം, റിലീസ് ചെയ്ത 80 തീയേറ്ററുകളിൽ 100 ദിവസത്തിലേക്ക് കുതിക്കുന്ന ആദ്യ മലയാള ചിത്രം തുടങ്ങിയവയാണ് ബോക്സ് ഓഫീസിൽ പുലിമുരുകൻ രചിച്ച റെക്കോർഡുകൾ.
മികച്ച ശബ്ദസാങ്കേതിക മികവോടെയുള്ള പുലിമുരുകന്റെ 3ഡി പതിപ്പ് അണിയറയിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഇംഗ്ലീഷ്, ചൈനീസ്, വിയറ്റ്നാമീസ് എന്നീ ഭാഷകളിലും ഉടൻ മൊഴിമാറ്റം ചെയ്ത് ഉടന്റിലീസ് ചെയ്യും. 2017 ആദ്യ തന്നെ ചിത്രത്തിന്റെ ഹിന്ദി, കന്നട റിമേക്കുകൾ പുറത്തിറങ്ങും. ചിത്രത്തിന്റെ തമിഴ്പതിപ്പും ജനുവരിയിൽ പുറത്തിറങ്ങും. തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത മന്യം പുലി മികച്ച കളക്ക്ഷനാണ് വാരിക്കൂട്ടിയത്.
പുതിയ മലയാളം റിലീസുകളൊന്നുമില്ലാത്ത ക്രിസ്മസ് സീസണിൽ പുലിമുരുകൻ മറ്റ് 63 ബി, സി ക്ലാസ് സെന്ററുകളിലും ഈ വെള്ളിയാഴ്ച റിലീസ് ചെയ്തിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ കേരളമൊട്ടാകെ 144 സെന്ററുകളിൽ ചിത്രം ഓടുന്നുണ്ട്.