- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറിജിനൽ പുലിമുരുകനെ വെല്ലുന്ന ആരാധകന്റെ 'മിനിമൽ പോസ്റ്റർ'; ശബരീഷ് രവിയുടെ പോസ്റ്റർ ഷെയർ ചെയ്തു സാക്ഷാൽ പീറ്റർ ഹെയ്നും; മുരുകൻ ബോക്സ് ഓഫീസ് കീഴടക്കുമ്പോൾ, 'മിനിമൽ' സോഷ്യൽ മീഡിയയിൽ വൈറൽ
തിരുവനന്തപുരം: സിനിമ ഇറങ്ങിക്കഴിഞ്ഞാൽ മിനിമൽ പോസ്റ്ററുകൾ പുറത്തിറക്കുന്നതാണ് ഇപ്പോഴത്തെ ഒരു ട്രന്റ്. കാലം മാറുമ്പോൾ അങ്ങനെ പല പല രൂപത്തിൽ താരധന പ്രകടിപ്പിക്കാൻ ഒരു വഴി എന്നാണ് ഈ മിനിമൽ പോസ്റ്ററുകളുടെ സൃഷ്ടാക്കൾ അഭിപ്രായപ്പെടുന്നത്. ഒറിജിനൽ പോസ്റ്ററുകളിൽ സംതൃപ്തരല്ലാത്തതു കൊണ്ടാണ് മിനിമൽ എന്ന ആശയം തന്നെ ഉടലെടുത്തത് എന്ന് വാദിക്കുന്നവരും ചില്ലറയല്ല. സംഗതികൾ അങ്ങനെയൊക്ക ആയിരിന്നിരിക്കട്ട, സോഷ്യൽ മീഡിയാ സൈറ്റുകളിൽ തരംഗം സൃഷ്ടിക്കുന്ന മിനിമലുകൾ എന്തിനാണ് ഇപ്പോൾ ഇവിടെ, അതിന്റെ പ്രസക്തി എന്നു ചോദിക്കുമായിരിക്കും. അത്തരത്തിൽ ഒരു ആരാധകൻ തയ്യാറാക്കിയ പുലിമുരുകന്റെ മിനിമൽ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ശബരീഷ് രവി എന്ന ആകരാധകൻ ചെയ്ത മിനിമൽ പോസ്റ്ററാണ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്കും വാളിൽ നിന്നും വാളിലേക്കും ഷെയർ ചെയ്യപ്പെടുന്നത്. ഷെയർ ചെയ്യാൻ ഒരു കാരണവും ഉണ്ട്. ശബരീഷ് രവി തയ്യാറാക്കിയ പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് വാളിൽ പോസ്റ്റ് ചെയ്തു. ഒറിജിനൽ പോസ്റ്ററിനേയും വെല്
തിരുവനന്തപുരം: സിനിമ ഇറങ്ങിക്കഴിഞ്ഞാൽ മിനിമൽ പോസ്റ്ററുകൾ പുറത്തിറക്കുന്നതാണ് ഇപ്പോഴത്തെ ഒരു ട്രന്റ്. കാലം മാറുമ്പോൾ അങ്ങനെ പല പല രൂപത്തിൽ താരധന പ്രകടിപ്പിക്കാൻ ഒരു വഴി എന്നാണ് ഈ മിനിമൽ പോസ്റ്ററുകളുടെ സൃഷ്ടാക്കൾ അഭിപ്രായപ്പെടുന്നത്. ഒറിജിനൽ പോസ്റ്ററുകളിൽ സംതൃപ്തരല്ലാത്തതു കൊണ്ടാണ് മിനിമൽ എന്ന ആശയം തന്നെ ഉടലെടുത്തത് എന്ന് വാദിക്കുന്നവരും ചില്ലറയല്ല.
സംഗതികൾ അങ്ങനെയൊക്ക ആയിരിന്നിരിക്കട്ട, സോഷ്യൽ മീഡിയാ സൈറ്റുകളിൽ തരംഗം സൃഷ്ടിക്കുന്ന മിനിമലുകൾ എന്തിനാണ് ഇപ്പോൾ ഇവിടെ, അതിന്റെ പ്രസക്തി എന്നു ചോദിക്കുമായിരിക്കും. അത്തരത്തിൽ ഒരു ആരാധകൻ തയ്യാറാക്കിയ പുലിമുരുകന്റെ മിനിമൽ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.
ശബരീഷ് രവി എന്ന ആകരാധകൻ ചെയ്ത മിനിമൽ പോസ്റ്ററാണ് ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നിന്നും ഗ്രൂപ്പുകളിലേക്കും വാളിൽ നിന്നും വാളിലേക്കും ഷെയർ ചെയ്യപ്പെടുന്നത്. ഷെയർ ചെയ്യാൻ ഒരു കാരണവും ഉണ്ട്. ശബരീഷ് രവി തയ്യാറാക്കിയ പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് വാളിൽ പോസ്റ്റ് ചെയ്തു. ഒറിജിനൽ പോസ്റ്ററിനേയും വെല്ലുന്ന പോസ്റ്റർ സൈബർ ലോകത്ത് ചർച്ചയാകുന്നതിനോടൊപ്പം തന്നെ സാക്ഷാൽ പീറ്റർ ഹെയ്‌നിന്റെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം അത് തന്റെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്യുകയും ചെയ്തു.
' ഇന്നലെ മെഡിക്കൽ സ്‌റ്റോറിൽ വച്ച് പീറ്റർ ഹെയ്‌നിനെക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം ഇന്ന് എന്റെ പോസ്റ്റർ ഷെയർ ചെയ്യുമെന്ന് കരുതിയില്ല. എന്ന തലക്കെട്ടോടുകൂടിയാണ് ശബരീഷ് രവി സന്തോഷം പങ്കുവച്ചത്. ഫേസ്‌ബുക്കലെ ഏറ്റവും വലിയ സിനിമാ ഗ്രൂപ്പ് ആയ സിനിമ പാരഡിസോ ഉൾപെടെയുള്ള ഗ്രൂപ്പുകളിൽ മിനിമൽ തരംഗമാണ്...