- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'യെവൻ പുലിയാണു കേട്ടാ ഫേസ്‌ബുക്കിലും'; ട്രെൻഡിങ്ങിൽ രണ്ടാം ദിനവും മുന്നിൽ പുലിമുരുകൻ; യൂട്യൂബിലും തരംഗം ഈ മോഹൻലാൽ ചിത്രം തന്നെ
തിരുവനന്തപുരം: മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായി മാറിയിരിക്കുകയാണു പുലിമുരുകൻ. ആദ്യ രണ്ടുദിവസം കൊണ്ടു തന്നെ ചിത്രം സൂപ്പർ ഡൂപ്പർ ഹിറ്റിലേക്കു കുതിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. തിയറ്ററുകൾ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ഫേസ്‌ബുക്കിനെയും പിടിച്ചുകുലുക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ടോപ്പ് ട്രെൻഡിങ് പട്ടികയിൽ ഒന്നാമതാണു പുലിമുരുകൻ. തുടർച്ചയായ രണ്ടാം ദിനവും ഒന്നാമതെത്തിയിരിക്കുകയാണ് ഇൗ ചിത്രം. റിലീസ് ചെയ്ത ദിവസം തന്നെ ഫേസ്‌ബുക്കിലും യൂട്യൂബിലുമൊക്കെ തരംഗം തീർത്തിരിക്കുകയാണ് പുലിമുരുകൻ. ആരാധകർ തിയറ്ററിനുള്ളിൽ പാലഭിഷേകവും ഫ്‌ലക്‌സ് ബോർഡുകളുമായി തകർത്താടുമ്പോഴാണു സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും പുലിമുരുകൻ പൊളിച്ചടുക്കുന്നത്. ഇന്ത്യയൊട്ടാകെ 325 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിന് എത്തിയത്. കേരളത്തിൽ ഇരുന്നൂറോളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്തു. തിയറ്ററുകളിലെല്ലാം ചിത്രം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിലെ ചിത്രങ്ങളുടെ ബോക്‌സ്ഓഫീസ് റെക്കോർഡുകൾ എല്ലാം പുലിമുരുകൻ തകർക്കുമെന്നുതന്നെ കരുതാം.
തിരുവനന്തപുരം: മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായി മാറിയിരിക്കുകയാണു പുലിമുരുകൻ. ആദ്യ രണ്ടുദിവസം കൊണ്ടു തന്നെ ചിത്രം സൂപ്പർ ഡൂപ്പർ ഹിറ്റിലേക്കു കുതിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
തിയറ്ററുകൾ നിറഞ്ഞോടുന്ന മോഹൻലാൽ ചിത്രം ഫേസ്‌ബുക്കിനെയും പിടിച്ചുകുലുക്കിക്കഴിഞ്ഞു. ഇന്ത്യയുടെ ടോപ്പ് ട്രെൻഡിങ് പട്ടികയിൽ ഒന്നാമതാണു പുലിമുരുകൻ.
തുടർച്ചയായ രണ്ടാം ദിനവും ഒന്നാമതെത്തിയിരിക്കുകയാണ് ഇൗ ചിത്രം. റിലീസ് ചെയ്ത ദിവസം തന്നെ ഫേസ്‌ബുക്കിലും യൂട്യൂബിലുമൊക്കെ തരംഗം തീർത്തിരിക്കുകയാണ് പുലിമുരുകൻ.
ആരാധകർ തിയറ്ററിനുള്ളിൽ പാലഭിഷേകവും ഫ്‌ലക്‌സ് ബോർഡുകളുമായി തകർത്താടുമ്പോഴാണു സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും പുലിമുരുകൻ പൊളിച്ചടുക്കുന്നത്. ഇന്ത്യയൊട്ടാകെ 325 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിന് എത്തിയത്. കേരളത്തിൽ ഇരുന്നൂറോളം കേന്ദ്രങ്ങളിൽ റിലീസ് ചെയ്തു. തിയറ്ററുകളിലെല്ലാം ചിത്രം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിലവിലെ ചിത്രങ്ങളുടെ ബോക്‌സ്ഓഫീസ് റെക്കോർഡുകൾ എല്ലാം പുലിമുരുകൻ തകർക്കുമെന്നുതന്നെ കരുതാം.