- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണം റിലിസുകളിലും പുലിമുരുകൻ ഇല്ല; ചിത്രത്തില ചില രംഗങ്ങൾ വീണ്ടു ഷൂട്ട് ചെയ്യേണ്ട സാഹചര്യം വന്നതോടെ റീലിസ് നീളുന്നു
മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്റെ റിലീസ് വീണ്ടും മാറ്റിയെന്ന് റിപ്പോർട്ട്. ആഗസ്റ്റിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം ഓണം കഴിഞ്ഞേ തിയേറ്ററുകളിലെത്തുവെന്നാണ് സൂചന.ജൂലൈയിൽ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം റിപ്പോർട്ട്. അത് പിന്നീട് ആഗസ്റ്റിലേക്ക് നീട്ടി. അതിന് ശേഷം ചിത്രം ഓണത്തിന് എത്തുമെന്ന് പറഞ്ഞു.എന്നാൽ ഓണം കഴിയുമെന്നാണ് പുതിയ റിപ്പോർട്ട്. ചിത്രത്തിലെ പല രംഗങ്ങളും വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യം വന്നതിനാലാണ്രേത റിലിസ് നീട്ടുന്നത്. ഏറെ ടെക്‌നിക്കൽ പെർഫെക്ഷനോട് കൂടി ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമത്രേ. കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷൻ ത്രില്ലറാണ് പുലിമുരുകൻ. തെലുങ്ക്, ഹിന്ദി, സ്പാനിഷ്, തായാവാനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറക്കുന്നുണ്ട്.മലയാളത്തിലെ എക്കാലത്തെയും വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ
മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്റെ റിലീസ് വീണ്ടും മാറ്റിയെന്ന് റിപ്പോർട്ട്. ആഗസ്റ്റിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ചിത്രം ഓണം കഴിഞ്ഞേ തിയേറ്ററുകളിലെത്തുവെന്നാണ് സൂചന.ജൂലൈയിൽ ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു ആദ്യം റിപ്പോർട്ട്. അത് പിന്നീട് ആഗസ്റ്റിലേക്ക് നീട്ടി. അതിന് ശേഷം ചിത്രം ഓണത്തിന് എത്തുമെന്ന് പറഞ്ഞു.എന്നാൽ ഓണം കഴിയുമെന്നാണ് പുതിയ റിപ്പോർട്ട്.
ചിത്രത്തിലെ പല രംഗങ്ങളും വീണ്ടും ഷൂട്ട് ചെയ്യേണ്ട സാഹചര്യം വന്നതിനാലാണ്രേത റിലിസ് നീട്ടുന്നത്. ഏറെ ടെക്‌നിക്കൽ പെർഫെക്ഷനോട് കൂടി ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാകാൻ ഇനിയും സമയമെടുക്കുമത്രേ.
കഴിഞ്ഞ മാസം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷൻ ത്രില്ലറാണ് പുലിമുരുകൻ. തെലുങ്ക്, ഹിന്ദി, സ്പാനിഷ്, തായാവാനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറക്കുന്നുണ്ട്.മലയാളത്തിലെ എക്കാലത്തെയും വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ കമാലിനി മുഖർജിയാണ് നായിക.
തമിഴ് നടൻ പ്രഭു ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ ജഗപതി ബാബു, ബാല, നമിത, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, വിനു മോഹൻ, നോബി തുടങ്ങിയവർ ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.
മോഹൻലാലിന്റെ ഓണം റിലീസായി ഒപ്പം നേരത്തേ നിശ്ചയിച്ചിരുന്നതിനാലാണ് പുലിമുരുകൻ ഓണത്തിന് ശേഷം റിലീസ് ചെയ്താൽ മതിയെന്ന് തീരുമാനിച്ചതെന്നും സൂചനയുണ്ട്. കനലാണ് മോഹൻലാലിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. കഴിഞ്ഞ ഒക്ടോബറിലാണ് കനൽ റിലീസ് ചെയ്തത്. കഴിഞ്ഞ ഒൻപത് മാസമായി ഇഷ്ടതാരത്തിന്റെ ഒരു സിനിമ പോലും റിലീസാവാത്തതിന്റെ കടുത്ത നിരാശയിലാണ് മോഹൻലാലിന്റെ ആരാധകർ.
മോഹൻലാലിന്റെ തെലുങ്ക് ചിത്രമായ മന്നമന്ദ (മലയാളത്തിൽ വിസ്മയം) റിലീസിന് ഒരുങ്ങി ക്കഴിഞ്ഞു. മറ്റൊരു തെലുങ്ക് ചിത്രമായ ജനതാ ഗാരേജ് ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. എം.സിന്ധുരാജിന്റെരചനയിൽ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാൽ ഇനി അഭിനയിക്കുന്നത്. ജൂലായ് 15ന് ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് തുടങ്ങും.