- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിക്കു വേണ്ടി പുലിമുരുകന്റെ പ്രത്യേക ഷോ; ലാലേട്ടന്റെ ആക്ഷൻ രംഗങ്ങൾ കണ്ട മമ്മൂക്ക പറഞ്ഞത്..?
പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമാ ചരിത്രത്തിൽ മോഹൻ ലാൽ മമ്മൂട്ടി ചിത്രം ഒരുമിച്ച് പ്രദർശനത്തിന് എത്തിയത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷയും വാനോളമായിരുന്നു. നിലവിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന പുലുമുരുകനും ഭേദപ്പെട്ട കളക്ഷനുമായി ജോപ്പനും മുന്നേറുമ്പോഴും ആരാധകർ കാതോർത്തിരുന്ന ഒരു വാർത്തയുണ്ടായിരുന്നു. എന്നാണ് മമ്മൂക്ക പുലിമുരുകൻ കാണുന്നത്? ലാലേട്ടൻ എന്ന് തോപ്പിൽ ജോപ്പൻ കാണും? പത്തിരുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ ആരാധകകരുടെ കാത്തിരിപ്പിനൊടുവിൽ മമ്മൂക്ക പുലിമുരുകൻ കണ്ടു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ കുഞ്ചനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലാലേട്ടന്റെ അഭിനയത്തെ മമ്മൂക്ക അഭിനന്ദിക്കുകയും ചെയ്തു. മമ്മൂട്ടിയുടെ വീട്ടിലെ തീയറ്ററിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സിനിമ പ്രത്യേകം പ്രദർശിപ്പിക്കുകയായിരുന്നു. സിനിമ കണ്ടു കഴിഞ്ഞ മമ്മൂട്ടി മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളിൽ ഏറെ സന്തോഷവാനായിരുന്നെന്നു കുഞ്ചൻ പറയുന്നു. ജീവിതത്തിൽ പരസ്പ
പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാള സിനിമാ ചരിത്രത്തിൽ മോഹൻ ലാൽ മമ്മൂട്ടി ചിത്രം ഒരുമിച്ച് പ്രദർശനത്തിന് എത്തിയത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷയും വാനോളമായിരുന്നു. നിലവിൽ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന പുലുമുരുകനും ഭേദപ്പെട്ട കളക്ഷനുമായി ജോപ്പനും മുന്നേറുമ്പോഴും ആരാധകർ കാതോർത്തിരുന്ന ഒരു വാർത്തയുണ്ടായിരുന്നു. എന്നാണ് മമ്മൂക്ക പുലിമുരുകൻ കാണുന്നത്? ലാലേട്ടൻ എന്ന് തോപ്പിൽ ജോപ്പൻ കാണും?
പത്തിരുപത്തിയഞ്ച് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ ആരാധകകരുടെ കാത്തിരിപ്പിനൊടുവിൽ മമ്മൂക്ക പുലിമുരുകൻ കണ്ടു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായ കുഞ്ചനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലാലേട്ടന്റെ അഭിനയത്തെ മമ്മൂക്ക അഭിനന്ദിക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ വീട്ടിലെ തീയറ്ററിൽ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സിനിമ പ്രത്യേകം പ്രദർശിപ്പിക്കുകയായിരുന്നു. സിനിമ കണ്ടു കഴിഞ്ഞ മമ്മൂട്ടി മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളിൽ ഏറെ സന്തോഷവാനായിരുന്നെന്നു കുഞ്ചൻ പറയുന്നു. ജീവിതത്തിൽ പരസ്പരം ബഹുമാനവും സ്നേഹവും കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹൻലാലും എന്നതിനു ഇനിയൊരു തെളിവ് വേണ്ടെന്നു വ്യക്തമാക്കും കുഞ്ചന്റെ ഈ വാക്കുകൾ. ആരാധകർ മാത്രമാണ് താരങ്ങളുടെ പേരിൽ വാക് പോര് നടത്തുന്നത്.
സാങ്കേതിക മികവിന്റെ പേരിൽ അന്താരാഷ്ട്രതലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ് പുലിമുരുകൻ. ഒരുമാസം പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബിലേക്ക് ചിത്രം അടുക്കുന്നു. കേരളത്തിന് പുറമേ, യു.കെയിലും ഇപ്പോൾ യു.എ.യിലും ചിത്രം നിറഞ്ഞ സദസ്സിനു മുന്നിൽ പ്രദർശനം തുടരുകയാണ്. കോട്ടയം അച്ചായനായി മമ്മൂട്ടി തകർപ്പൻ ലുക്കിലെത്തുന്ന ജോപ്പനും തീയറ്ററുകളിൽ തകർത്തോടുകയാണ്.