- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്‌സർലൻഡിലെ പുലിവാൽ ബോയ്സിന്റെ പുലിവാൽ കാഴ്ചകൾ പ്രേക്ഷകരിലേക്ക്
സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പുലിവാൽ ബോയ്‌സ് നിർമ്മിക്കുന്ന 'പുലിവാൽ കാഴ്ചകൾ റിലീസ് ചെയ്തു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫൈസൽ കാച്ചപ്പിള്ളി സിനിമാറ്റൊഗ്രാഫിയും സംവിധാനവും നിർവഹിച്ച പുലിവാൽ കാഴ്ചകളുടെ ആദ്യ കഥ എഴുതിയിരിക്കുന്നത് നിബിൻ കാവനാൽ ആണ്. അസിസ്റ്റന്റ് ഡയറക്ടർ നുൽഫി കൊയിത്തറയും, പ്രൊഡകഷൻ അസോസിയെറ്റ് ആന്റണി
സൂറിച്ച്: സ്വിറ്റ്‌സർലൻഡിലെ പുലിവാൽ ബോയ്‌സ് നിർമ്മിക്കുന്ന 'പുലിവാൽ കാഴ്ചകൾ റിലീസ് ചെയ്തു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫൈസൽ കാച്ചപ്പിള്ളി സിനിമാറ്റൊഗ്രാഫിയും സംവിധാനവും നിർവഹിച്ച പുലിവാൽ കാഴ്ചകളുടെ ആദ്യ കഥ എഴുതിയിരിക്കുന്നത് നിബിൻ കാവനാൽ ആണ്.
അസിസ്റ്റന്റ് ഡയറക്ടർ നുൽഫി കൊയിത്തറയും, പ്രൊഡകഷൻ അസോസിയെറ്റ് ആന്റണി മണിയൻകേരികളവും, പ്രൊഡകഷൻ എക്‌സിക്യൂട്ടീവ് അനൂപ് അബ്രഹവും, കാമറ അസോസിയെറ്റ് ചെയിതിരിക്കുന്നത് പിന്റു കണ്ണാമ്പടവും ആണ്. ഫൈസൽ കാച്ചപ്പിള്ളിയുടെ സ്വിറ്റ്‌സർലൻഡിലെ സ്വന്തം പ്രൊഡകഷൻ കമ്പനി ആണ് പ്രൊഡകഷനും പോസ്റ്റ് പ്രൊഡകഷനും ചെയ്തിരിക്കുന്നത്. ഇതിലെ പ്രധാന അഭിനേതാക്കളും സ്വിസ്സിലെ മലയാളി സുഹൃത്തുക്കൾ തന്നെ.
ന്യൂ ജെനറേഷൻ പ്രവാസികളായ മൂന്ന് ചെറുപ്പക്കാരുടെ ഒരു അവധി ദിവസത്തെ സംഭവങ്ങളെ കേരളത്തിലെ സമകാലിക ചർച്ചകളുമായ് ബന്ധപ്പെടുത്തി ഒരുക്കിയിരിക്കുന്നതാണ് പുലിവാൽ കാഴ്ചകളുടെ ആദ്യത്തെ എപ്പിസോഡ്. പുലിവാൽ ഫിലിംസിന്റെ ബാനറിൽ പുലിവാൽ ബോയ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ഷോർട്ട് ഫിലിമിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് സ്വിറ്റ്‌സർലൻഡിൽ തന്നെയാണ്.