- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുറത്ത് വന്നത് വെറും ഗോസിപ്പല്ല; ബോളിവുഡ് താരങ്ങളായ പുൽകിതും നടി യാമിയും വിവാഹത്തിനൊരുങ്ങുന്നു; വിവാഹം സൽമാൻ സഹോദരിയുമായിട്ടുള്ള പുൽകിതിന്റെ വിവാഹ ബന്ധം വേർപെടുത്തിയ ശേഷം
പുൽകിതും യാമിയും പ്രണയത്തിലാണെന്നും ഈ ബന്ധം തന്നെയാണ് സൽമാൻ ഖാന്റെ സഹോദരി ശ്വേതയുമായുള്ള വിവാഹ ബന്ധം തകരാൻ കാരണമെന്നും വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇരുവരും വിവാഹിതരാകുന്ന വാർത്തകളും പുറത്ത് വന്നു.പുൽകിതും യാമിയും കടുത്ത പ്രണയത്തിലാണെന്നും നിയമപരമായി പുൽകിത് വിവാഹമോചിതനായി കഴിഞ്ഞാൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്
പുൽകിതും യാമിയും പ്രണയത്തിലാണെന്നും ഈ ബന്ധം തന്നെയാണ് സൽമാൻ ഖാന്റെ സഹോദരി ശ്വേതയുമായുള്ള വിവാഹ ബന്ധം തകരാൻ കാരണമെന്നും വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇരുവരും വിവാഹിതരാകുന്ന വാർത്തകളും പുറത്ത് വന്നു.പുൽകിതും യാമിയും കടുത്ത പ്രണയത്തിലാണെന്നും നിയമപരമായി പുൽകിത് വിവാഹമോചിതനായി കഴിഞ്ഞാൽ ഇരുവരുടെയും വിവാഹം ഉണ്ടായേക്കുമെന്നുമാണ് വാർത്ത.
പുൽകിതും സൽമാൻ ഖാന്റെ സഹോദരിയുമായ ശ്വേതയുമായുള്ള വിവാഹമോചനം ബോളിവുഡിൽ വലിയ വാർത്തയായിരുന്നു. സൽമാൻ തന്നെ മുൻകൈയെടുത്താണ് ശ്വേതയുടെയും അഭിനേതാവായ പുൽകിത് സമ്രാട്ടിന്റെയും വിവാഹം നടത്തിയത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപേ തന്നെ ഇരുവരും വിവാഹമോചനം നേടി.
പുൽകിതും ബോളിവുഡ് സുന്ദരിയുമായ യാമി ഗൗതമും തമ്മിൽ അടുത്ത സൗഹൃദത്തിലാ യിരുന്നു. അടുത്ത കൂട്ടുകാരനാണെന്ന് ശ്വേതയോട് പറഞ്ഞ് പറ്റിച്ച് ഇരുവരും കാമുകീകാമുകന്മാരെപ്പോലെ കഴിയുകയായിരുന്നെന്നും ഈ ബന്ധം കണ്ടുപിടിച്ചതിനെതുടർന്നാണ് ശ്വേത വിവാഹമോചനത്തിന് മുൻകൈ എടുത്തതെന്നുമായിരുന്നു വാർത്തകൾ വന്നത്.
പുൽകിതും യാമിയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം സനം രേ റിലിസീനൊരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രചാരണവും മറ്റുമായി ഇവർ എപ്പോഴും ഒരുമിച്ച് തന്നെയാണെന്നാണ് റിപ്പോർട്ട്.