- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൽമാന്റെ സഹോദരിയുടെ വിവാഹ മോചനത്തിന് കാരണം ബോളിവുഡ് താരം യാമി ഗൗതമോ? ഒരു വർഷം നീണ്ട ശ്വേത പുൾകിത് ദമ്പതികളുടെ വിവാഹജീവിതം തകർച്ചയിലേക്കെന്ന് റിപ്പോർട്ട്
പുതിയൊരു വിവാഹമോചനത്തിന്റെ ചർച്ചകളിലാണിപ്പോൾ ബോളിവുഡ്. പക്ഷേ ഇത്തവണ വഴി പിരിയുന്നത് താരമല്ല താരസഹോരിയാണെന്നു മാത്രം. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ബോളിവുഡിന് താരത്തെ പോലെ പരിചിതയായ സൽമാൻ ഖാന്റെ രാഖി സഹോദരിയായ ശ്വേതയാണ് കഥയിലെ നായിക. കഴിഞ്ഞ നവംബറിലായിരുന്നു സൽമാന്റെ രാഖി സഹോദരിയായ ശ്വേതയുടെയും പുൾകിത് സമ്രാട്ടിന്റെയു
പുതിയൊരു വിവാഹമോചനത്തിന്റെ ചർച്ചകളിലാണിപ്പോൾ ബോളിവുഡ്. പക്ഷേ ഇത്തവണ വഴി പിരിയുന്നത് താരമല്ല താരസഹോരിയാണെന്നു മാത്രം. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും ബോളിവുഡിന് താരത്തെ പോലെ പരിചിതയായ സൽമാൻ ഖാന്റെ രാഖി സഹോദരിയായ ശ്വേതയാണ് കഥയിലെ നായിക.
കഴിഞ്ഞ നവംബറിലായിരുന്നു സൽമാന്റെ രാഖി സഹോദരിയായ ശ്വേതയുടെയും പുൾകിത് സമ്രാട്ടിന്റെയും വിവാഹം നടന്നത്. എന്നാൽ ഒരു വർഷം തികയും മുമ്പേ ഇരുവരും വിവാഹാമോചിതരാകുന്നുവെന്നാണ് റിപ്പോർട്ട്. ഇരുവരുടെയും വിവാഹമോചനത്തിന് കാരണം ബോളിവുഡ് താരം യാമി യാമി ഗൗതമാണെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
പുൾകിതും യാമി ഗൗതമും നല്ല സുഹൃത്തുക്കളാണ്. ഒരു പരസ്യ ചിത്രത്തിനായി ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ പുൾകിതിന്റെയും യാമിയുടെയും സൗഹൃദത്തിൽ സംശയിച്ച ശ്വേത ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിക്കാനും എത്തിയിരുന്നുവത്രേ. അവിടെ നിന്നാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിക്കുകയായിരുന്നുമെന്നുമാണ് സൂചന.
സൽമാൻ തന്നെ മുൻകൈയെടുത്താണ് ശ്വേതയുടെയും അഭിനേതാവായ പുൾകിത് സമ്രാട്ടിന്റെയും വിവാഹം നടത്തിയത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വർഷം തികയും മുൻപേ തന്നെ ഇരുവരും വിവാഹമോചനത്തിലേക്കെത്തിയിരിക്കുകയാണ്.
രാഖിയുടെ വിവാഹത്തിന് സൽമാൻ ഒരു പുതിയ പോർഷെ കാറാണ് സമ്മാനമായി നൽകിയിരുന്നത്. ബന്ധം തകർന്നതോടെ ശ്വേത സൽമാൻ സമ്മാനം നൽകിയ കാർ പുൾകിതിൽ നിന്നും തിരികെ വാങ്ങിയെന്നാണ് വാർത്തകൾ. കഴിഞ്ഞ നവംബറിൽ ഗോവയിൽ വച്ചായിരുന്നു പുൾകിതിന്റെയും ശ്വേതയുടെയും വിവാഹം. പുൾകിതും താരമായ യാമി ഗൗതവുമായുള്ള ബന്ധമാണ് ശ്വേതയെ പ്രകോപിപ്പിച്ചതെന്നാണ് വാർത്തകൾ.
ചെറുപ്പം മുതലേ ശ്വേതയുടെ സുഹൃത്തായിരുന്നു പുൾകിത്. സൗഹൃദം ഒടുവിൽ വിവാഹത്തിൽ കലാശിക്കുകയും ചെയ്തു. ടെലിവിഷൻ ജേണലിസ്റ്റായിരുന്നു ശ്വേത. ഇരുവരും തമ്മിലുള്ള വിവാഹത്തിന് എല്ലാ പിന്തുണയും നൽകിയിരുന്നതും സൽമാൻ ഖാനായിരുന്നു. പക്ഷേ പല ബോളിവുഡ് താരങ്ങളുടെയും ജീവിതത്തിൽ സംഭവിച്ചതു തന്നെ ശ്വേതയുടെ ജീവിതത്തിലും സംഭവിച്ചുവെന്നു മാത്രം.