- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി ചിത്രമായ 'പുള്ളിക്കാരൻ സ്റ്റാറാ'യുടെ ഗാനങ്ങൾ റിലീസ് ചെയ്തു; ശ്യാംധറാണ് ചിത്രത്തിന്റെ സംവിധായകൻ;ബി രാകേഷ് നിർമ്മിച്ചിരിക്കുന്ന ചിത്രം ബക്രീദ്-ഓണം റിലീസായി തിയറ്ററുകളിൽ എത്തും
സെവൻത് ഡെക്ക് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറായുടെ ഗാനങ്ങൾ പുറത്തിറങ്ങി. എഫ്ടിഎസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബക്രീദ്-ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കു്ന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക് 247 നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. സന്തോഷ് വർമ്മ, ഹരിനാരായണൻ ബി കെ, എം ആർ ജയഗീത, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്ന നാല് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. വിജയ് യേശുദാസ്, ശ്രേയ ജയദീപ്, ആൻ ഏമി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.
സെവൻത് ഡെക്ക് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ പുള്ളിക്കാരൻ സ്റ്റാറായുടെ ഗാനങ്ങൾ പുറത്തിറങ്ങി. എഫ്ടിഎസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബക്രീദ്-ഓണം റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
രതീഷ് രവി കഥയും തിരക്കഥയും ഒരുക്കു്ന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക് 247 നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ.
സന്തോഷ് വർമ്മ, ഹരിനാരായണൻ ബി കെ, എം ആർ ജയഗീത, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ ഈണം പകർന്ന നാല് ഗാനങ്ങളാണ് ആൽബത്തിലുള്ളത്. വിജയ് യേശുദാസ്, ശ്രേയ ജയദീപ്, ആൻ ഏമി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.