- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനസ്സറിയാത്ത കാര്യം കേൾക്കുമ്പോൾ കണ്ണീന്ന് അറിയാണ്ടെ വെള്ളം വരും; മമ്മൂട്ടിയുടെ വൈകാരിക ഡയലോഗുമായി പുള്ളിക്കാരൻ സ്റ്റാറായുടെ ടീസർ; ചിത്രം ഓണത്തിന് തിയേറ്ററുകളിൽ
മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. എന്റെ ചേട്ടന്മാരെ എനിക്കീ നാട്ടിലും വീട്ടിലുമൊക്കെ അത്യാവശ്യം നല്ല ചീത്തപ്പേരാാ.. എല്ലാം ഈ പെണ്ണുങ്ങളുടെ കാര്യത്തിലാ എന്ന് തുടങ്ങുന്ന ഡയലോഗും, മനസ്സറിയാത്ത കാര്യം കേൾക്കുമ്പോൾ കണ്ണീന്ന് അറിയാണ്ട് വെള്ളം വരുമെന്ന വികാര നിർഭരമായ ഡയലോഗും ചേർത്താണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്. കൊച്ചിയിൽ അദ്ധ്യാപക പരിശീലകനായി എത്തുന്ന ഇടുക്കിക്കാരനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.സെവൻത്ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ഇന്നസെന്റ്, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ എന്നിവരും ചിത്രത്തിലുണ്ട്.
മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. എന്റെ ചേട്ടന്മാരെ എനിക്കീ നാട്ടിലും വീട്ടിലുമൊക്കെ അത്യാവശ്യം നല്ല ചീത്തപ്പേരാാ.. എല്ലാം ഈ പെണ്ണുങ്ങളുടെ കാര്യത്തിലാ എന്ന് തുടങ്ങുന്ന ഡയലോഗും, മനസ്സറിയാത്ത കാര്യം കേൾക്കുമ്പോൾ കണ്ണീന്ന് അറിയാണ്ട് വെള്ളം വരുമെന്ന വികാര നിർഭരമായ ഡയലോഗും ചേർത്താണ് ടീസർ പുറത്തിറക്കിയിരിക്കുന്നത്.
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്. കൊച്ചിയിൽ അദ്ധ്യാപക പരിശീലകനായി എത്തുന്ന ഇടുക്കിക്കാരനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്.സെവൻത്ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം ശ്യാംധർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ.
പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. ഇവരെ കൂടാതെ ഇന്നസെന്റ്, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ എന്നിവരും ചിത്രത്തിലുണ്ട്.