- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുള്ളക്കാരൻ സ്റ്റാറാ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്; വ്യൂസ് മൂന്നര ലക്ഷം കടന്നു; ഓണത്തിന് മലയാള സിനിമയെ രക്ഷിക്കാൻ മമ്മൂട്ടിക്ക് കഴിയുമോ?
കൊച്ചി: മമ്മൂട്ടി ചിത്രം 'പുള്ളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ സോംങ്ങ് വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്. 24 മണിക്കൂറുകൾ തികയും മുമ്പേ 2.5 ലക്ഷത്തിലധികം വ്യൂസ് നേടി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇത് മൂന്നരലക്ഷം കടന്നു. എം ജയചന്ദ്രൻ സംഗീതം നൽകിയ 'ടപ്പ് ടപ്പ്' എന്ന തുടങ്ങുന്ന ഈ ഗാനം ഇന്നലെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. സന്തോഷ് വർമ്മ ഗാനരചന നിർവഹിച്ചിരിക്കുന്നു. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്. രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിർവഹിച്ചിരിക്കുന്നത്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. എഫ് ടി എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ
കൊച്ചി: മമ്മൂട്ടി ചിത്രം 'പുള്ളിക്കാരൻ സ്റ്റാറാ'യുടെ ആദ്യ സോംങ്ങ് വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്. 24 മണിക്കൂറുകൾ തികയും മുമ്പേ 2.5 ലക്ഷത്തിലധികം വ്യൂസ് നേടി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇത് മൂന്നരലക്ഷം കടന്നു.
എം ജയചന്ദ്രൻ സംഗീതം നൽകിയ 'ടപ്പ് ടപ്പ്' എന്ന തുടങ്ങുന്ന ഈ ഗാനം ഇന്നലെയാണ് ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്247ന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയത്. സന്തോഷ് വർമ്മ ഗാനരചന നിർവഹിച്ചിരിക്കുന്നു. ശ്രേയ ജയദീപാണ് ഗാനം ആലപിച്ചിരിക്കുന്നത്.
രതീഷ് രവി കഥയും തിരക്കഥയും ഒരുക്കി ശ്യാംധർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ആശ ശരത്, ദീപ്തി സതി, ദിലീഷ് പോത്തൻ, ഇന്നസെന്റ് എന്നിവരും പ്രമുഖ വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളിയും ചിത്രസംയോജനം രതീഷ് രാജുമാണ് നിർവഹിച്ചിരിക്കുന്നത്.
എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദറിന്റെതാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് ലേബൽ. എഫ് ടി എസ് ഫിലിംസിന്റെ കൂടെ യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ആണ് ബക്രീദ്-ഓണം റിലീസായ 'പുള്ളിക്കാരൻ സ്റ്റാറാ' നിർമ്മിച്ചിരിക്കുന്നത്.