- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാറിനെ കണ്ടോണ്ടിരാക്കാൻ തന്നെ എന്ത് രസമാ; കോമഡിയും പാട്ടും സസ്പെൻസും നിറച്ച് പുള്ളിക്കാരൻ സ്റ്റാറായുടെ കിടിലൻ ട്രെയിലർ എത്തി
മമ്മൂട്ടി അദ്ധ്യാപകനാകുന്ന പുള്ളിക്കാരൻ സ്റ്റാറാ'യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്ത് വിട്ടത്.ആശാ ശരത്തും ദീപ്തി സതിയും നായികമാരാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാംധറാണ്. കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്. ഇടുക്കിക്കാരനായ മമ്മൂട്ടിയുടെ കഥാപാത്രം കൊച്ചിയിലേക്ക് അദ്ധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ. രതീഷ് രവി രചന നിർവഹിക്കുന്ന സിനിമയിൽ രാജകുമാരൻ എന്ന അദ്ധ്യാപന പരീശീലകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇടുക്കിയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയിൽ മമ്മൂട്ടിക്കൊപ്പം ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തൻ, അലൻസിയർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ. എം. ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്നു.

X
മമ്മൂട്ടി അദ്ധ്യാപകനാകുന്ന പുള്ളിക്കാരൻ സ്റ്റാറാ'യുടെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രെയിലർ പുറത്ത് വിട്ടത്.ആശാ ശരത്തും ദീപ്തി സതിയും നായികമാരാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാംധറാണ്.
കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്‌നറാണ്. ഇടുക്കിക്കാരനായ മമ്മൂട്ടിയുടെ കഥാപാത്രം കൊച്ചിയിലേക്ക് അദ്ധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ.
രതീഷ് രവി രചന നിർവഹിക്കുന്ന സിനിമയിൽ രാജകുമാരൻ എന്ന അദ്ധ്യാപന പരീശീലകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇടുക്കിയിലും എറണാകുളത്തുമായി ചിത്രീകരിച്ച സിനിമയിൽ മമ്മൂട്ടിക്കൊപ്പം ആശാ ശരത്, സിദ്ദീഖ്, ദിലീഷ് പോത്തൻ, അലൻസിയർ എന്നിവരും അഭിനയിച്ചിട്ടുണ്ട്.പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ. എം. ജയചന്ദ്രൻ സംഗീതം നിർവഹിക്കുന്നു.
Next Story

