- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പള്‌മോ പിജി അപ്‌ഡേറ്റ്' ദ്വിദിന സമ്മേളനം അമ്യതയിൽ നടത്തി
അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശ്വാസകോശ രോഗചികിത്സാ വിഭാഗ ത്തിന്റെ ആഭിമുഖ്യത്തിൽ 'പള്‌മോ പിജി അപ്‌ഡേറ്റ്' ദ്വിദിന സമ്മേളനം നടത്തി. ഇതോടൊപ്പം ഇസിഎംഒ യൂണിറ്റിന്റേയും, പൾമണറി ആർട്ടറി ഹൈപ്പർ ടെൻഷൻ ക്ലിനിക്കിന്റേയും ഉൽഘാടനം സബ് കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. ഡോ:പ്രതാപൻ നായർ പ്രിൻസിപ്പൽ അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ, പൾമണറി
അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ശ്വാസകോശ രോഗചികിത്സാ വിഭാഗ ത്തിന്റെ ആഭിമുഖ്യത്തിൽ 'പള്‌മോ പിജി അപ്‌ഡേറ്റ്' ദ്വിദിന സമ്മേളനം നടത്തി. ഇതോടൊപ്പം ഇസിഎംഒ യൂണിറ്റിന്റേയും, പൾമണറി ആർട്ടറി ഹൈപ്പർ ടെൻഷൻ ക്ലിനിക്കിന്റേയും ഉൽഘാടനം സബ് കളക്ടർ എസ്. സുഹാസ് നിർവഹിച്ചു.
ഡോ:പ്രതാപൻ നായർ പ്രിൻസിപ്പൽ അമ്യത സ്‌കൂൾ ഓഫ് മെഡിസിൻ, പൾമണറി വിഭാഗം മേധാവി പ്രൊഫ. ഡോ:പി.റ്റി ജെയിംസ്, ഡോ:അരുൺ നായർ ചീഫ് ഇന്റർവെൻഷണൽ പൾമോണളജിസ്റ്റ്, ഡോ: ഹരി ലക്ഷ്മണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇസിഎംഒ പ്രക്രിയയെക്കുറിച്ചും, പൾമണറി ആർട്ടറില്പഹൈപ്പർ ടെൻഷൻ-നെക്കുറിച്ചും ചീഫ് ഇന്റർവെൻഷണൽ പൾമോണളജിസ്റ്റ് ഡോ:അരുൺനായർ പ്രബന്ധം അവതരിപ്പിച്ചു. വെന്റിലേറ്റൽ സപ്പോർട്ടിനോട് പ്രതികരിക്കാത്ത ശ്വസിക്കുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് അടിയന്തിര ജീവൻ രക്ഷയ്ക്കുവേണ്ടി ചെയ്യുന്ന പ്രക്രിയയാണ് ഇസിഎംഒ. സംസ്ഥാനത്ത് വളരെ കുറച്ചു സെന്ററുകളിൽ മാത്രമാണ് ഈ ചികിത്സ ലഭിക്കുന്നുള്ളു. അമ്യത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണറി വിഭാഗത്തിൽ ഈ ചികിത്സരീതി ലഭ്യമാണ്. അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പൾമണറി, സിവിടിഎസ്, കർഡിയാക് അനസെറ്റിസ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് ഇസിഎംഒ പ്രക്രിയ നടത്തുന്നത്.
ശ്വാസകോശത്തിലെ രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമാണ് പൾമണറി ആർട്ടറി ഹൈപ്പർ ടെൻഷൻ. രോഗം നേരത്തെ കണ്ടുപിടിച്ചാൽ ചികിത്സിച്ചു ഭേദമാക്കാൻ പറ്റുന്നതാണെന്നു ഡോ: അരുൺ നായർ പറഞ്ഞു. പൾമണറി ആർട്ടറി ഹൈപ്പർ ടെൻഷൻ ക്ലിനിക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ചികിത്സാ സൗകര്യം ലഭ്യമാണ്. പീഡിയാട്രിക് കാർഡിയോളജി വിഭാഗം, പള്മണറി വിഭാഗം എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് ഇതു പ്രവർത്തിക്കുന്നത്