- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ദിലീപേട്ടാ...കുടുങ്ങി' ശബ്ദസന്ദേശം പോയത് പൊലീസുകാരന്റെ മൊബൈലിൽ നിന്ന്; കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും വിളിക്കാൻ ശ്രമം; ദിലീപിന് കുരുക്കായത് പൾസർ സുനിയുടെ ഈ ഫോൺവിളി; സുനിയെ പരിചയമില്ലെന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷൻ പൊളിച്ചതിങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ,പ്രതിഭാഗത്തിന്റെ വാദം പൊളിയാൻ നിർണായകമായത് പൾസർ സുനി ദിലീപിന് അയച്ച സന്ദേശം. മുമ്പ് ജാമ്യഹർജി പരിഗണിച്ചപ്പോഴുള്ള സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടില്ലെന്ന് ജഡ്ജി വിലയിരുത്താനുള്ള കാരണങ്ങളിൽ ഒന്നിതാണ്. ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലിൽ നിന്ന് ദിലീപിന് അയച്ചതാണ് നിർണായക തെളിവായത്. പൾസർ സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാൻ പ്രോസിക്യൂഷൻ ഉന്നയിച്ചത് പിടിയിലായ ശേഷം പൾസർ സുനി ദിലീപിന് അയച്ച ഈ സന്ദേശമാണ്. കേസിൽ അറസ്റ്റിലായ പൾസർ സുനിയെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യാൻ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാൻ ശ്രമിച്ചത്. അന്ന് പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ മുഖേനെയാണ് സുനി ദിലീപിനെയും കാവ്യയേയും വിളിക്കാൻ ശ്രമിച്ചത്. ഈ പൊലീസുകാരനെ സ്വാധീനിച്ചാണ് സുനി ഇത് ചെയ്തത്. ദിലീപേട്ടാ കുടുങ്ങി' എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലിൽ നിന്ന് അയയ്ക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ,പ്രതിഭാഗത്തിന്റെ വാദം പൊളിയാൻ നിർണായകമായത് പൾസർ സുനി ദിലീപിന് അയച്ച സന്ദേശം. മുമ്പ് ജാമ്യഹർജി പരിഗണിച്ചപ്പോഴുള്ള സാഹചര്യങ്ങളിൽ മാറ്റം വന്നിട്ടില്ലെന്ന് ജഡ്ജി വിലയിരുത്താനുള്ള കാരണങ്ങളിൽ ഒന്നിതാണ്. ദിലീപേട്ടാ കുടുങ്ങി എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലിൽ നിന്ന് ദിലീപിന് അയച്ചതാണ് നിർണായക തെളിവായത്. പൾസർ സുനിയുമായി പരിചയമില്ല എന്ന ദിലീപിന്റെ വാദം പൊളിക്കാൻ പ്രോസിക്യൂഷൻ ഉന്നയിച്ചത് പിടിയിലായ ശേഷം പൾസർ സുനി ദിലീപിന് അയച്ച ഈ സന്ദേശമാണ്.
കേസിൽ അറസ്റ്റിലായ പൾസർ സുനിയെ ആലുവ പൊലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യാൻ കൊണ്ടുവന്നപ്പോഴാണ് സുനി ദിലീപിനെ വിളിക്കാൻ ശ്രമിച്ചത്. അന്ന് പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന ഒരു പൊലീസുകാരൻ മുഖേനെയാണ് സുനി ദിലീപിനെയും കാവ്യയേയും വിളിക്കാൻ ശ്രമിച്ചത്. ഈ പൊലീസുകാരനെ സ്വാധീനിച്ചാണ് സുനി ഇത് ചെയ്തത്.
ദിലീപേട്ടാ കുടുങ്ങി' എന്ന ശബ്ദ സന്ദേശം സുനി പൊലീസുകാരന്റെ മൊബൈലിൽ നിന്ന് അയയ്ക്കുകയായിരുന്നു. അതിന് ശേഷം കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഈ പൊലീസുകാരന്റെ സഹായത്തോടെ വിളിക്കാൻ ശ്രമിച്ചിരുന്നു. അതുകഴിഞ്ഞ് പൊലീസുകാരൻ സ്വന്തം നിലയ്ക്കും് ഇവരെ രണ്ടുപേരെയും വിളിക്കാൻ ശ്രമിച്ചുവെന്ന് തെളിഞ്ഞു.
തൃശൂരെ ഒരു കോയിൻ ബൂത്തിൽ നിന്ന് പൊലീസുകാരൻ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. അതിന് ശേഷം വലിയ അന്വേഷണങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ പൊലീസുകാരൻ തന്നെ സിം കാർഡ് നശിപ്പിച്ചുകളഞ്ഞു. പിന്നീട് അന്വേഷണം കൂടുതൽ മുന്നോട്ടുപോയ സമയത്ത് തനിക്ക് തെറ്റുപറ്റിയെന്ന തരത്തിൽ മാപ്പപേക്ഷയായി നടന്ന കാര്യങ്ങൾ അന്വേഷണ സംഘത്തെ എഴുതി അറിയിക്കുകയും ചെയ്തു.
മാപ്പപേക്ഷയിൽ പറഞ്ഞിരിക്കുന്ന വിവരങ്ങളും പൊലീസുകാരന്റെ ഫോണിൽ നിന്ന് വിളിച്ചതിന്റെ ടെലിഫോൺ രേഖകളും അടക്കം അന്വേഷണ സംഘം നിർണായക രേഖകളായി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതാണ് ദിലീപിന്റെ ജാമ്യത്തിന് വിലങ്ങുതടിയായി നിന്നതെന്നാണ് വിവരം.
ഇതുകൂടാതെ, തെളിവ് നശിപ്പിക്കുക, പ്രതിയെ സഹായിക്കുക തുടങ്ങിയ കുറ്റങ്ങൾ ചെയ്തതിനാൽ പൊലീസുകരനെ പ്രതിയാക്കിയേക്കും എന്ന വിവരങ്ങളും പുറത്തുവന്നു.കാക്കനാട് ജയിൽ നിന്നാണ് തനിക്കെതിരായ ഗൂഢാലോചന ആരംഭിച്ചതെന്ന ദിലീപിന്റെ വാദങ്ങൾ പൊളിക്കുന്നതാണ് ഈ രേഖകൾ. ദിലീപിന് അയച്ച ശബ്ദ രേഖ അടങ്ങിയ മെമ്മറി കാർഡ് ഈ പൊലീസുകാരൻ തന്നെ നശിപ്പിച്ചുകളഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.ഇയാളെ അന്വേഷണ സംഘം പ്രതിയാക്കിയേക്കുമെന്നാണ് സൂചന.കേസിൽ ദിലീപ് ഗൂഢാലോചന നടത്തിയതിന് സാക്ഷികളുണ്ടെന്നും,213 തെളിവുകളുണ്ടെന്നും കാണിച്ച് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് മുദ്രവച്ച കവറിൽ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ദിലീപിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന കൃത്യമായ തെളിവുകളുണ്ടെന്നും ജാമ്യം അനുവദിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നുമുള്ള പ്രോസിക്യൂഷന്റെ അപേക്ഷ മാനിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.