- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിന്റെ അമ്മയുടെ ഒപ്പം പോസ് ചെയ്യുന്നത് മകനുള്ള സ്വാതന്ത്ര്യത്തോടെ: കൊല്ലം എംഎൽഎയുടെ കുടുംബ ഫോട്ടോയിലും വിളിക്കുമ്പോൾ ഓടിയെത്തുക മാത്രം ചെയ്തിരുന്ന ഡ്രൈവറുണ്ട്; ധർമ്മജനെ പോലെ അനൂപ് മേനോനുമൊത്തും തോളിൽ കൈയിട്ട് ക്വട്ടേഷൻ കേസിലെ പ്രതി; പൾസർ സുനിയുടെ ഫോട്ടോ ശേഖരം പറയുന്നത് എന്ത്?
കൊച്ചി: പൾസർ സുനിക്ക് എല്ലാവരേയും അറിയാം. എന്നാൽ പൾസർ സുനിയെ ആർക്കും അറിയില്ല. അതാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചർച്ച. ധർമ്മജൻ ബോൾഗാട്ടിയുമായി പൾസർ സുനി കെട്ടിപുണർന്നിരിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പൾസർ സുനിയുടെ സിനിമാ ബന്ധം വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവരികയാണ്. സിനിമാ സെറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു സുനിയെന്നാണ് വ്യക്തമാകുന്നത്. പൾസർ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഒരു വർഷം തന്റെ ഡ്രൈവറായി പ്രവർത്തിച്ച പൾസർ സുനി ക്രിമിനൽ പശ്ചാത്തലമുള്ള ആളായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് മുകേഷ് പറയുന്നു. സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയിൽ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാർദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം സ്ഥിരം പൾസർ ഉണ്ടായിരുന്നില്ല. വിളിക്കുമ്പോൾ വരുമ്പോൾ വരുന്ന ഡ്രൈവർ മാത്രമെന്നായിരുന്നു മുകേഷ് പറഞ്ഞത്. എന്നാൽ മുകേഷിന്റെ
കൊച്ചി: പൾസർ സുനിക്ക് എല്ലാവരേയും അറിയാം. എന്നാൽ പൾസർ സുനിയെ ആർക്കും അറിയില്ല. അതാണ് സിനിമാ ലോകത്തെ ഇപ്പോഴത്തെ ചർച്ച. ധർമ്മജൻ ബോൾഗാട്ടിയുമായി പൾസർ സുനി കെട്ടിപുണർന്നിരിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പൾസർ സുനിയുടെ സിനിമാ ബന്ധം വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവരികയാണ്. സിനിമാ സെറ്റിലെ സ്ഥിരം സാന്നിധ്യമായിരുന്നു സുനിയെന്നാണ് വ്യക്തമാകുന്നത്.
പൾസർ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. ഒരു വർഷം തന്റെ ഡ്രൈവറായി പ്രവർത്തിച്ച പൾസർ സുനി ക്രിമിനൽ പശ്ചാത്തലമുള്ള ആളായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് മുകേഷ് പറയുന്നു. സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയിൽ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാർദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം സ്ഥിരം പൾസർ ഉണ്ടായിരുന്നില്ല. വിളിക്കുമ്പോൾ വരുമ്പോൾ വരുന്ന ഡ്രൈവർ മാത്രമെന്നായിരുന്നു മുകേഷ് പറഞ്ഞത്. എന്നാൽ മുകേഷിന്റെ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു പൾസർ എന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കുടുംബ ഫോട്ടോയിലും സ്ഥാനമുണ്ട്. ഇതിനൊപ്പമാണ് അനൂപ് മേനോനൊപ്പമുള്ള ചിത്രവും പുറത്തുവരുന്നത്.
അന്വേഷണം നടനും എംഎൽഎയുമായ മുകേഷിലേക്കും നീളുകയാണ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യും. പൾസർ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ചിത്രങ്ങൾക്ക് പ്രസക്തി കൂടുന്നത്. കേസിൽ കൂടുതൽ പേർ പ്രതികളായേക്കുമെന്നാണ് സൂചന. അറസ്റ്റിലായ നടൻ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയേയും, മാനേജർ അപ്പുണ്ണിയേയും പ്രതിചേർക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കുറ്റകൃത്യം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയായിരിക്കും ഇവരെ പ്രതിചേർക്കുക.
അനൂപ് പൾസർ സുനിയുടെ സഹതടവുകാരനായ വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 14ന് ഏലൂരിൽ വച്ചാണ് ഇരുവരും നേരിട്ട് കണ്ടതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. നാദിർഷയും ദിലീപും തമ്മിലുള്ള ഫോൺകോളുകളിലും പൊലീസിന് സംശയമുണ്ട്. ഒരു ദിവസം മൂന്ന് തവണ പൾസർ സുനി നാദിർഷായെ വിളിച്ചിട്ടുണ്ട്. ഇത് സംസാരിക്കാൻ നാദിർഷാ ദിലീപിനെ വിളിച്ചിട്ട് 28 മിനുട്ടോളം സംസാരിച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ നാദിർഷാ വിഷ്ണുവിനെയും വിളിച്ചതിനുള്ള തെളിവുകൾ പൊലീസിന്റെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് നാദിർഷ, അപ്പുണ്ണി എന്നിവരെ പൊലീസ് ചോദ്യംചെയ്യുന്നത്.
പൾസർ സുനി കൊടുത്തയച്ച കത്ത് നൽകാൻ സഹതടവുകാരനായ വിഷ്ണു ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ ദിലീപിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പർ വിഷ്ണുവിന് ലഭിക്കുന്നത് അനൂപിൽ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പൾസർ സുനിയുടെ കത്ത് വിഷ്ണു അയച്ച് നൽകുകയായിരുന്നു എന്ന നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സിനിമയുമായി ബന്ധപ്പെട്ട അധികം ആളുകളെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി ദിലീപ് മാറിയ പശ്ചാത്തലത്തിലാണ് സിനിമ മേഖലയിൽനിന്നുള്ള കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നത്.
മുഖ്യപ്രതി സപൾസർ സുനി ഒന്നര വർഷം മുകേഷിന്റെ ഡ്രൈവറായിരുന്നു. പിന്നീട് ജോലിയിൽനിന്ന് പുറത്താക്കിയ സാഹചര്യം എന്തായിരുന്നു എന്ന് പൊലീസ് അന്വേഷിക്കും. ആന്റോ ജോസഫ് അടക്കമുള്ളവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.