- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കനാട്ടെ ജയിലിൽ നിറയെ വമ്പൻ സ്രാവിന്റെ ആളുകൾ; പേരുകൾ മജിസ്ട്രേട്ടിന് മുമ്പിൽ പറഞ്ഞാൽ മർദ്ദനം ഉറപ്പ്; വിയ്യൂരിൽ നിന്ന് 30ന് അങ്കമാലിയിലെത്തുമ്പോൾ 'മാഡത്തിന്റെ' കള്ളി പൊളിയുമെന്ന് ആളൂർ വക്കീൽ; പൾസറിന്റെ വെളിപ്പെടുത്തൽ ഓണചിത്രങ്ങളെ ബാധിക്കുമെന്ന ആശങ്കയിൽ സിനിമാലോകം: കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനും സാധ്യത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ മുൻ അഭിഭാഷകൻ നൽകിരുന്ന ഹർജി പിൻവലിക്കുന്നതിനുള്ള സാദ്ധ്യതകൾ ആരായുമെന്നും വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ച് പുതുയ ഹർജി സമർപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അഡ്വ.ബി എ ആളൂർ. കേസിൽ പൾസർ സുനി രഹസ്യ മൊഴി നൽകിയിട്ടില്ല. 30ന് കോടതിയിൽ വീണ്ടും സുനിയെ ഹാജരാക്കും. അന്ന് മൊഴി നൽകുമെന്നും ആളൂർ പറഞ്ഞു. കേസിലെ മാഡത്തിന്റെ പേര് രഹസ്യമൊഴിയിൽ സുനി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് നിഷേധിക്കുന്നത്. അതായത് ഓണത്തിന് മുമ്പ് സിനിമാലോകത്തെ ഞെട്ടിക്കാൻ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പുറത്തുവരും. ഇത് ഓണചിത്രങ്ങളെ ബാധിക്കുമോ എന്ന സംശയവും സിനിമാ പ്രവർത്തകർക്കുണ്ട്. പുതിയ പേരുകൾ പുറത്തുവന്നാൽ പിന്നെ ചർച്ച വീണ്ടും അതേ തലത്തിലാകും. ഇത് തിയേറ്ററുകളിലെ കളക്ഷനേയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ പൾസറിന്റെ രഹസ്യ മൊഴിയിൽ സിനിമാ ലോകം ആശങ്കയിലാണ്. എന്തു വന്നാലും രഹസ്യമൊഴി നൽകുമെന്നാണ് സുനിയുടെ അഭിഭാഷകൻ പറയുന്നത്. കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ജയിലിൽ മർദ്ദനമേറ്റ സംഭവത്തിൽ മുൻ അഭിഭാഷകൻ നൽകിരുന്ന ഹർജി പിൻവലിക്കുന്നതിനുള്ള സാദ്ധ്യതകൾ ആരായുമെന്നും വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ച് പുതുയ ഹർജി സമർപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അഡ്വ.ബി എ ആളൂർ. കേസിൽ പൾസർ സുനി രഹസ്യ മൊഴി നൽകിയിട്ടില്ല. 30ന് കോടതിയിൽ വീണ്ടും സുനിയെ ഹാജരാക്കും. അന്ന് മൊഴി നൽകുമെന്നും ആളൂർ പറഞ്ഞു. കേസിലെ മാഡത്തിന്റെ പേര് രഹസ്യമൊഴിയിൽ സുനി പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതാണ് നിഷേധിക്കുന്നത്. അതായത് ഓണത്തിന് മുമ്പ് സിനിമാലോകത്തെ ഞെട്ടിക്കാൻ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പുറത്തുവരും. ഇത് ഓണചിത്രങ്ങളെ ബാധിക്കുമോ എന്ന സംശയവും സിനിമാ പ്രവർത്തകർക്കുണ്ട്. പുതിയ പേരുകൾ പുറത്തുവന്നാൽ പിന്നെ ചർച്ച വീണ്ടും അതേ തലത്തിലാകും. ഇത് തിയേറ്ററുകളിലെ കളക്ഷനേയും ബാധിക്കുമെന്നാണ് വിലയിരുത്തൽ.
അതുകൊണ്ട് തന്നെ പൾസറിന്റെ രഹസ്യ മൊഴിയിൽ സിനിമാ ലോകം ആശങ്കയിലാണ്. എന്തു വന്നാലും രഹസ്യമൊഴി നൽകുമെന്നാണ് സുനിയുടെ അഭിഭാഷകൻ പറയുന്നത്. കോടതിയിൽ കൊണ്ടു വന്നപ്പോൾ സാഹചര്യം ശരിയായിരുന്നില്ല. അതിനൊപ്പം കാക്കനാട്ടെ ജയിലിൽ കിടന്ന് രഹസ്യമൊഴി നൽകാനും താൽപ്പര്യമില്ല. ഈ ജയിലിൽ നിറയെ വമ്പൻ സ്രാവിന്റെ ആളുകളാണെന്നാണ് ആളൂരിന്റെ വിലയിരുത്തൽ. അതുകൊണ്ടാണ് വിയ്യൂരിലേക്ക് മാറ്റിയത്. അതുകൊണ്ട് തന്നെ അടുത്ത കോടതി വരവിൽ പൾസർ മാഡത്തേയും വമ്പൻ സ്രാവിനേയും വെളിപ്പെടുത്തുമെന്നാണ് സുനിയുടെ അഭിഭാഷകൻ പറയുന്നത്. അതിനിടെ സുനി പറയാൻ പോകുന്ന പേരുകളെ കുറിച്ച് പൊലീസിനും ബോധ്യമുണ്ട്. മൊഴി കൊടുക്കും മുമ്പ് ഇവരെ കേസുമായി ബന്ധപ്പെടുത്താനാകുമോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തെളിവുകൾ ലഭിച്ചാൽ വമ്പൻ സ്രാവിനേയും മാഡത്തേയും പൊലീ്‌സ് ഉടൻ അറസ്റ്റ് ചെയ്യും. ദിലീപിന്റെ ജാമ്യ ഹർജിയിലെ ഉത്തരവ് കൂടി പരിശോധിച്ചാകും ഈ തീരുമാനം.
മർദ്ദനമേറ്റ് കേസ് നിർണ്ണായകമാകുമെന്ന് ആളൂർ പറയുന്നു. ഇത് സംമ്പന്ധിച്ച അങ്കാലി കോടതിയിൽ മുൻ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിൽ പലവിവരങ്ങളും വിട്ടുപോയിട്ടുണ്ടെന്നും ഇത് കേസിനെ ദോഷകരമായി ബാധിക്കുമെന്ന് ബോദ്ധ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് പുതിയ ഹർജി സമർപ്പിക്കാൻ നീക്കം ആരംഭിച്ചിട്ടുള്ളതെന്നും ആളൂർ മറുനാടനോട് വ്യക്തമാക്കി. എറണാകുളം സെഷൻകോടതിയിൽ ഹാജരാവാനെത്തിയപ്പോൾ കോടതി കെട്ടിടത്തിനുള്ളിൽ നിന്നും ബലം പ്രയോഗിച്ച് കീഴടക്കിയത് മുതൽ പൊലീസിൽ നിന്നും പ്രതിക്ക് നേരിടേണ്ടി വന്ന ശാരീരിക-മാനസീക പീഡനങ്ങൾ അക്കമിട്ടുനിരത്തിയായിരിക്കും ആളൂർ പുതിയ ഹർജി തയ്യാറാക്കുന്നതെന്നാണ് സൂചന.
ഹർജിയിൽ പൊലീസിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിനുള്ള തെളിവുകളും സാക്ഷിമൊഴികളുമെല്ലാം തരപ്പെടുത്തുന്നതിനായി ആളൂർ നീക്കം ആരംഭിച്ചിട്ടുള്ളതായും അറിയുന്നു. കോടതികെട്ടിടത്തിനുള്ളിൽ നിന്നും വലിച്ചിറക്കിയുള്ള പിടിവലിയിൽ പരിക്കേറ്റതായി പിന്നീട് സുനിൽകുമാർ വെളിപ്പെടുത്തിയിരുന്നു.ഇത് സംമ്പന്ധിച്ച് ചാനലുകൾ പുറത്തുവിട്ട ദൃശ്യങ്ങൾ ഇക്കാര്യത്തിൽ ആളൂർ തെളിവായി കോടതിയിലെത്തിക്കുമെന്നാണ് അറിയുന്നത്. കോടതിയിൽ ഹാജരാവാനെത്തിയ പ്രതിയെ കോടതിക്കെട്ടിടത്തിനുള്ളിൽക്കടന്ന് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയത് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ കടുത്ത നിയമലംഘനമായി ഹർജിയിൽ പരാമർശിക്കപ്പെടുന്നതിനും സാദ്ധ്യതയുണ്ട്.
പാലീസിനെ വെട്ടിലാക്കുന്നന സാക്ഷിമൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ നടി ആക്രമണക്കേസിന്റെ തലവര തന്നെ തിരുത്തിയെഴുതുന്നതിന് ലക്ഷ്യമിട്ടാണ് ആളൂർ അരയും തലയും മറുക്കി പുതിയ നീക്കവുമായി രംഗത്ത് ചുവടുറപ്പിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം. ആളൂർ പ്രത്യേക താൽപര്യമെടുത്താണ് നടി ആക്രമണക്കേസിൽ പ്രതിഭാഗത്ത് അഭിഭാഷകനായി എത്തിയത്. സൗമ്യകേസിൽ പ്രതി ഗോവിന്ദചാമിയെ കൊലക്കയറിൽ നിന്നും രക്ഷിച്ചതോടെയാണ് ആളൂർ വക്കീൽ മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധേയനായത്. തുടർന്ന് ജിഷ കേസിൽ പ്രതി അമിറുൾഇസ്ലാമിന്റെ വക്കാലത്ത് ഏറ്റെടുത്തു.
ഈ രണ്ടുകേസിലും വക്കാലത്ത് ഏറ്റെടുത്തതിനെതിരെ പലകോണുകളിൽ നിന്നും മുറുപ്പ് ഉയർന്നെങ്കിലും ഇതൊന്നും വകവയ്ക്കാൻ ആളൂർ വക്കീൽ തയ്യാറായിരുന്നില്ല. ജോലിയുടെ ഭാഗമാണ് ഇതെന്നും നിയമാണ് തന്റെ ആയുധമെന്നുമായിരുന്നു തനിക്കെതിരെ ഉയർന്ന ആപോപണങ്ങൾക്ക് ആളൂരിന്റെ മറുപടി.