- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിലിൽ മർദനമേറ്റെന്ന് പൾസർ; കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഫെനിയും ആളൂരും തമ്മിൽ തർക്കം; അനാവശ്യകാര്യങ്ങൾ കോടതിയിൽ പറയരുതെന്ന് ആളൂരിന് കോടതിയുടെ താക്കീത്
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൾസർ സുനി, തനിക്ക് ജയിലിൽ വച്ച് പൊലീസിന്റെ മർദനമേറ്റെന്ന് കോടതിയെ അറിയിച്ചു ഇതിനെ തുടർന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാൽ, ജയിലിൽ വച്ച് മർദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടർ കോടതിയെ ബോധിപ്പിച്ചു. ടെനിക്ക് പകരം ബി.എ. ആളൂരിനെ വക്കാലത്ത് ഏൽപിക്കാൻ അനുവദിക്കണമെന്നും സുനി കോടതിയോട് അഭ്യർത്ഥിച്ചു. വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആളൂരും അഡ്വ. ടെനിയും തമ്മിൽ കോടതിയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. കക്ഷികളെ തേടി വക്കീൽ ജയിലിൽ പോകുന്ന പതിവില്ലെന്ന് അഡ്വ. ടെനി പറഞ്ഞു. അതിനിടെ ആളൂരിനെ കോടതി താക്കീത് ചെയ്തു. അനാവശ്യകാര്യങ്ങൾ കോടതിയിൽ പറയരുതെന്നാണ് മജിസ്ട്രേറ്റ് ആളൂരിനോട് ആവശ്യപ്പെട്ടത്. തനിക്ക് സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആളൂർ കാലത്ത് മാധ്യപ്രവർത്തകരോട് പറഞ്ഞിരുന്നു. ആളൂർ നേരത്തെ സുനിയെ ജയിലിൽ സന്ദർശിച്ചിരുന്നു. റിമാൻഡ് കാലാവധി പൂർത്തിയായ സുനിയെ ഇന്ന് കാലത്താണ് അങ്കമാലി കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൾസർ സുനി, തനിക്ക് ജയിലിൽ വച്ച് പൊലീസിന്റെ മർദനമേറ്റെന്ന് കോടതിയെ അറിയിച്ചു ഇതിനെ തുടർന്ന് കോടതി ഡോക്ടറെ വിളിച്ചുവരുത്തി വിസ്തരിച്ചു. എന്നാൽ, ജയിലിൽ വച്ച് മർദനമേറ്റ കാര്യം സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടർ കോടതിയെ ബോധിപ്പിച്ചു.
ടെനിക്ക് പകരം ബി.എ. ആളൂരിനെ വക്കാലത്ത് ഏൽപിക്കാൻ അനുവദിക്കണമെന്നും സുനി കോടതിയോട് അഭ്യർത്ഥിച്ചു. വക്കാലത്ത് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആളൂരും അഡ്വ. ടെനിയും തമ്മിൽ കോടതിയിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. കക്ഷികളെ തേടി വക്കീൽ ജയിലിൽ പോകുന്ന പതിവില്ലെന്ന് അഡ്വ. ടെനി പറഞ്ഞു. അതിനിടെ ആളൂരിനെ കോടതി താക്കീത് ചെയ്തു. അനാവശ്യകാര്യങ്ങൾ കോടതിയിൽ പറയരുതെന്നാണ് മജിസ്ട്രേറ്റ് ആളൂരിനോട് ആവശ്യപ്പെട്ടത്.
തനിക്ക് സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ആളൂർ കാലത്ത് മാധ്യപ്രവർത്തകരോട് പറഞ്ഞിരുന്നു. ആളൂർ നേരത്തെ സുനിയെ ജയിലിൽ സന്ദർശിച്ചിരുന്നു.
റിമാൻഡ് കാലാവധി പൂർത്തിയായ സുനിയെ ഇന്ന് കാലത്താണ് അങ്കമാലി കോടതിയിൽ ഹാജരാക്കിയത്. സുരക്ഷാഭീഷണി ഉള്ളതുകൊണ്ട് തനിക്ക് ജാമ്യം ആവശ്യമില്ലെന്നാണ് സുനി പറഞ്ഞത്. കേസിൽ പല വൻ സ്രാവുകളും കുടുങ്ങാനുണ്ടെന്നും കോടതിയിൽ ഹാജരാകാൻ എത്തിയപ്പോൾ സുനി മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

