- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൾസറിനെ അറസ്റ്റ് ചെയ്ത നടപടി പൂർണമായും നിയമാനുസൃതം; കോടതികളെ ക്രിമിനലുകളുടെ അഭയ കേന്ദ്രമായി മാറാൻ സമ്മതിക്കില്ല; വിവാദങ്ങളുണ്ടാക്കുന്നവർ ആരുടെ താത്പര്യമാണു സംരക്ഷിക്കുന്നതെന്നു ജനം തിരിച്ചറിയുമെന്നും നിയമമന്ത്രി എ.കെ. ബാലൻ
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും കോടതയിയിൽ കയറി അറസ്റ്റ് ചെയ്ത നടപടി പൂർണമായും നിയമാനുസൃതമാണെന്ന് നിയമമന്ത്രിഎ.കെ. ബാലൻ. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയോട് ഹാജരാകുവാൻ ആവശ്യപ്പെട്ട് സംഭവം നടന്ന എറണാകുളം എസിജെഎം കോടതി സമയൻ അയച്ചിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോടതിയിൽ കീഴടങ്ങുന്നതിനായി അറസ്റ്റ് ചെയ്യപ്പെട്ടയാൾ ഹർജിയും നല്കിയിരുന്നില്ല. കോടതി നിർദ്ദേശിക്കാതെ എങ്ങനെയാണ് ഒരു പ്രതിക്ക് കോടതി മുറിക്കകത്ത് പ്രവേശിക്കുവാനും സാക്ഷിക്കൂട്ടിലും പ്രതിക്കൂട്ടിലും കയറി നിൽക്കുവാനും കഴിയുകയെന്ന് മന്ത്രി ചോദിച്ചു. ക്രിമിനലുകൾക്ക് അഭയകേന്ദ്രമായി കോടതി മുറികളെ മാറ്റാൻ അനുവദിക്കില്ല. പൊലീസ് നടപടി പൂർണമായും നിയമാനുസൃതമാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർത്തുവാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ഇവർ ആരുടെ താൽപര്യമാണു സംരക്ഷിക്കുന്നതെന്ന് കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി തന്റെ ഫേസ് ബുക് കുറിപ്പിൽ വ്യക്തമാക്കി. എ.കെ. ബാലന
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യ പ്രതി പൾസർ സുനിയെയും കൂട്ടാളി വിജീഷിനെയും കോടതയിയിൽ കയറി അറസ്റ്റ് ചെയ്ത നടപടി പൂർണമായും നിയമാനുസൃതമാണെന്ന് നിയമമന്ത്രിഎ.കെ. ബാലൻ. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയോട് ഹാജരാകുവാൻ ആവശ്യപ്പെട്ട് സംഭവം നടന്ന എറണാകുളം എസിജെഎം കോടതി സമയൻ അയച്ചിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോടതിയിൽ കീഴടങ്ങുന്നതിനായി അറസ്റ്റ് ചെയ്യപ്പെട്ടയാൾ ഹർജിയും നല്കിയിരുന്നില്ല.
കോടതി നിർദ്ദേശിക്കാതെ എങ്ങനെയാണ് ഒരു പ്രതിക്ക് കോടതി മുറിക്കകത്ത് പ്രവേശിക്കുവാനും സാക്ഷിക്കൂട്ടിലും പ്രതിക്കൂട്ടിലും കയറി നിൽക്കുവാനും കഴിയുകയെന്ന് മന്ത്രി ചോദിച്ചു. ക്രിമിനലുകൾക്ക് അഭയകേന്ദ്രമായി കോടതി മുറികളെ മാറ്റാൻ അനുവദിക്കില്ല. പൊലീസ് നടപടി പൂർണമായും നിയമാനുസൃതമാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർത്തുവാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ഇവർ ആരുടെ താൽപര്യമാണു സംരക്ഷിക്കുന്നതെന്ന് കേരള ജനത തിരിച്ചറിയുന്നുണ്ടെന്നും മന്ത്രി തന്റെ ഫേസ് ബുക് കുറിപ്പിൽ വ്യക്തമാക്കി.
എ.കെ. ബാലന്റെ ഫേസ്‌ബുക് പോസ്റ്റ്:
കേരള മന:സാക്ഷിയെ ഞെട്ടിച്ച സിനിമാ നടിക്കെതിരായ ഹീനമായ അതിക്രമത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന വാർത്ത ഏറെ ആശ്വാസകരമാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ക്വട്ടേഷൻ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തെയും ഈ സർക്കാർ വച്ചുപൊറുപ്പിക്കില്ല. ഏത് മാളത്തിൽ ഒളിച്ചാലും പ്രതിയെ പുകച്ച് പുറത്ത് ചാടിച്ച് പിടിക്കുമെന്ന് വ്യക്തമായിരിക്കുന്നു.
അറസ്റ്റുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർത്തുവാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്. ഇവർ ആരുടെ താൽപര്യം സംരക്ഷിക്കുന്നു എന്ന് കേരള ജനത തിരിച്ചറിയുന്നുമുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയോട് ഹാജരാകുവാൻ ഒരു സമൻസും ആ കോടതി അയച്ചിരുന്നില്ല. കോടതിയിൽ കീഴടങ്ങുന്നതിന് അറസ്റ്റ് ചെയ്യപ്പെട്ടയാൾ ഹരജിയും ബോധിപ്പിച്ചിട്ടില്ല. പ്രതിക്കെതിരായി ആരോപിക്കപ്പെട്ട കേസുകൾ അതീവ ഗുരുതരവും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ളതുമാണ്.
ഉച്ചയ്ക്ക് കോടതി പിരിഞ്ഞ ശേഷം പ്രതി കോടതി വളപ്പിൽ മതിൽചാടി അനധികൃതമായി പ്രവേശിക്കുകയും ഒഴിഞ്ഞ കോടതി മുറിയിൽ ചില സഹായികളോടൊപ്പം അതിക്രമിച്ച് കയറി വാതിലുകൾ അടച്ച് പ്രതിക്കൂട്ടിൽകയറി ഒളിച്ചു. കോടതി നിർദ്ദേശിക്കാതെ എങ്ങനെയാണ് ഒരു പ്രതിക്ക് കോടതി മുറിക്കകത്ത് പ്രവേശിക്കുവാനും സാക്ഷിക്കൂട്ടിലും പ്രതിക്കൂട്ടിലും കയറി നിൽക്കുവാനും കഴിയുക.? ക്രിമിനലുകൾക്ക് അഭയകേന്ദ്രമായി കോടതി മുറികളെ മാറ്റാൻ അനുവദിക്കില്ല. പൊലീസ് നടപടി പൂർണമായും നിയമാനുസൃതമാണ്.