- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സറണ്ടർ അപേക്ഷ നല്കി കീഴടങ്ങാൻ കാത്തുനിന്ന പ്രതിയെ പ്രതിക്കൂട്ടിൽനിന്നു വലിച്ചിഴച്ച് കസ്റ്റഡിയിൽ എടുത്ത പൊലീസ് നടപടി ക്രിമിനൽ കുറ്റം; പൾസർ സുനിയെയും വിജീഷിനെയും വിട്ടയച്ചു കോടതിയിൽ കീഴടങ്ങാൻ അനുവദിക്കണമെന്ന് അഭിഭാഷകന്റെ പരാതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസി കീഴടങ്ങാനെത്തിയ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതി മുറിയിൽനിന്നു ബലമായി പിടിച്ചിറക്കി അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച് പരാതി. നാടകീയ സംഭവങ്ങൾ അരങ്ങേറിയ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതി മുമ്പാകെ പ്രതികളുടെ അഭിഭാഷകനായ അഡ്വ. കൃഷ്ണകുമാറാണു പരാതി നല്കിയിരിക്കുന്നത്. അപേക്ഷ പരിഗണിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയ പ്രതികളെ തിരിച്ചുകൊണ്ടുവരാൻ കോടതി നിർദ്ദേശിക്കണമെന്നാണ് പരാതിയിലെ ആവശ്യം. കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും കൂട്ടാളി വിജീഷും ഇന്ന് ഉച്ചയ്ക്കാണു കീഴടങ്ങാനായി കോടതിയിലേക്ക് ഓടിക്കയറിയത്. ജഡ്ജി ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് ഇവർ എത്തിയത്. ഓടിയെത്തിയ പൊലീസ് കോടതിക്കകത്തുനിന്ന് ഇവരെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനിടെ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തു. സറണ്ടർ അപേക്ഷ നല്കി കീഴടങ്ങാനായി പ്രതിയും താനും കോടതിയിൽ നിൽക്കവേ പൊല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസി കീഴടങ്ങാനെത്തിയ പ്രതികളായ പൾസർ സുനിയെയും വിജീഷിനെയും കോടതി മുറിയിൽനിന്നു ബലമായി പിടിച്ചിറക്കി അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച് പരാതി. നാടകീയ സംഭവങ്ങൾ അരങ്ങേറിയ എറണാകുളം അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്‌ട്രേറ്റ് (എസിജെഎം) കോടതി മുമ്പാകെ പ്രതികളുടെ അഭിഭാഷകനായ അഡ്വ. കൃഷ്ണകുമാറാണു പരാതി നല്കിയിരിക്കുന്നത്. അപേക്ഷ പരിഗണിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയ പ്രതികളെ തിരിച്ചുകൊണ്ടുവരാൻ കോടതി നിർദ്ദേശിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയും കൂട്ടാളി വിജീഷും ഇന്ന് ഉച്ചയ്ക്കാണു കീഴടങ്ങാനായി കോടതിയിലേക്ക് ഓടിക്കയറിയത്. ജഡ്ജി ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് ഇവർ എത്തിയത്. ഓടിയെത്തിയ പൊലീസ് കോടതിക്കകത്തുനിന്ന് ഇവരെ വലിച്ചിഴച്ചു കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിനിടെ അഭിഭാഷകരും പൊലീസും തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തു.
സറണ്ടർ അപേക്ഷ നല്കി കീഴടങ്ങാനായി പ്രതിയും താനും കോടതിയിൽ നിൽക്കവേ പൊലീസ് കോടതിമുറിയിലേക്കു പാഞ്ഞുകയറി കോടതിയുടെ കസ്റ്റഡിയിൽ നിന്നിരുന്ന പ്രതികളെ വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് അഡ്വ. കൃഷ്ണകുമാർ പരാതിപ്പെടുന്നു. പൊലീസിന്റെ നടപടി ക്രിമിനൽകുറ്റവും നിയമലംഘനവുമാണ്. പ്രതികളെ പ്രതിക്കൂട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുന്നത് അന്യായമാണെന്ന് താനടക്കമുള്ള അഭിഭാഷകർ പറഞ്ഞു. എന്നാൽ പത്തോളം വരുന്ന പൊലീസുകാർ അഭിഭാഷകരെ തള്ളിമാറ്റി പ്രതികളെ കൊണ്ടുപോകുകയായിരുന്നു. പൊലീസ് അഭിഭാഷകരെ മർദിക്കുകയും ചിലരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
താൻ ഫയൽ ചെയ്ത സറണ്ടർ അപേക്ഷ ഇന്നുതന്നെ പരിഗണിച്ച് പ്രതികളെ തിരിച്ചുകൊണ്ടുവരാൻ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകരെ കയ്യേറ്റം ചെയ്തതിൽ നടപടി എടുക്കണമെന്നും പരാതിക്കാരൻ കോടതിയോട് ആവശ്യപ്പെട്ടു.


