- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസിലെ മുഖ്യതെളിവായ മെമ്മറി കാർഡിലെ ദൃശ്യം വേണം; തന്റെ പേരിൽ ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ള ബലാൽസംഗം ഒഴിവാക്കണം; വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കാൻ പൾസർ സുനി; അഡ്വ.ആളൂർ വഴിയുള്ള നീക്കം സുനിക്ക് ജാമ്യം നേടാനുള്ള അവസാന തന്ത്രം; പുറത്തിറങ്ങിയാൽ കാണാമറയത്തുള്ള 'മാഡ'ത്തെ കുറിച്ച് വെളിപ്പെടുത്തും
കൊച്ചി: തന്റെ പേരിൽ ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ള ബലാൽസംഗം 'ഒഴിവാക്കി'ക്കിട്ടാൻ നടി ആക്രണ കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കും. ഇന്ന് കേസ് പരിഗണനയ്‌ക്കെടുക്കുമ്പോൾ വിടുതൽ ഹർജിയ്‌ക്കൊപ്പം മുഖ്യതെളിവായ മെമ്മറി കാർഡിലെ ദൃശ്യം ലഭിക്കണം എന്നാവാശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷയും പൾസറിന് വേണ്ടി സമർപ്പിക്കുമെന്ന് അഡ്വ.ആളൂർ അറിയിച്ചു. പ്രൊസിക്യൂഷൻ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിൽ പൾസറിനെതിരെ ബലാൽസംഗ കുറ്റവുംചുമത്തിയിട്ടുണ്ടെന്നും ഇത് സ്ഥിരീകരിക്കുന്ന തെളിവകളൊന്നും ഇതുവരെ പ്രൊസിക്യൂഷൻ സമർപ്പിച്ചിട്ടില്ലന്നും അതിനാൽ കുറ്റപത്രത്തിൽ നിന്നും ഈ വകുപ്പ് ഒഴിവാക്കി കിട്ടണമെന്നാണ് വിടുതൽ ഹർജിയിലെ ആവശ്യമെന്നും ആളൂർ വ്യക്തമാക്കി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ലഭിക്കണമെന്നതായിരിക്കും പ്രത്യേക അപേക്ഷയിലെ പ്രധാന അവശ്യം.ഇല്ലാത്ത പക്ഷം ഇത് തനിക്കും അഭിഭാഷകനും കാണുന്നതിനുള്ള അവസരം നൽകണം എന്ന ആവശ്യവും കൂടി അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പ
കൊച്ചി: തന്റെ പേരിൽ ചാർജ്ജ് ചെയ്യപ്പെട്ടിട്ടുള്ള ബലാൽസംഗം 'ഒഴിവാക്കി'ക്കിട്ടാൻ നടി ആക്രണ കേസിലെ മുഖ്യപ്രതി പൾസർ സുനി ഇന്ന് വിചാരണ കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കും. ഇന്ന് കേസ് പരിഗണനയ്‌ക്കെടുക്കുമ്പോൾ വിടുതൽ ഹർജിയ്‌ക്കൊപ്പം മുഖ്യതെളിവായ മെമ്മറി കാർഡിലെ ദൃശ്യം ലഭിക്കണം എന്നാവാശ്യപ്പെട്ടുള്ള പ്രത്യേക അപേക്ഷയും പൾസറിന് വേണ്ടി സമർപ്പിക്കുമെന്ന് അഡ്വ.ആളൂർ അറിയിച്ചു.
പ്രൊസിക്യൂഷൻ സമർപ്പിച്ചിട്ടുള്ള കുറ്റപത്രത്തിൽ പൾസറിനെതിരെ ബലാൽസംഗ കുറ്റവുംചുമത്തിയിട്ടുണ്ടെന്നും ഇത് സ്ഥിരീകരിക്കുന്ന തെളിവകളൊന്നും ഇതുവരെ പ്രൊസിക്യൂഷൻ സമർപ്പിച്ചിട്ടില്ലന്നും അതിനാൽ കുറ്റപത്രത്തിൽ നിന്നും ഈ വകുപ്പ് ഒഴിവാക്കി കിട്ടണമെന്നാണ് വിടുതൽ ഹർജിയിലെ ആവശ്യമെന്നും ആളൂർ വ്യക്തമാക്കി. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ലഭിക്കണമെന്നതായിരിക്കും പ്രത്യേക അപേക്ഷയിലെ പ്രധാന അവശ്യം.ഇല്ലാത്ത പക്ഷം ഇത് തനിക്കും അഭിഭാഷകനും കാണുന്നതിനുള്ള അവസരം നൽകണം എന്ന ആവശ്യവും കൂടി അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേസിലെ പ്രതിയായ ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെട്ട് അപേക്ഷ ഫയൽ ചെയ്തിരുന്നെങ്കിലും കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.ഇക്കാര്യത്തിൽ പൾസറിന്റെ അപേക്ഷയിലും കോടതി സമാനാന നിലപാടായിരിക്കും സ്വീകരിക്കുക എന്നാണ് നിയമവിദഗ്ദ്ധർ നൽകുന്ന സൂചന. ഈ സാഹചര്യം മുന്നിൽക്കണ്ടാണ് ദൃശ്യങ്ങൾ കാണാൻ അനുവദിക്കണമെന്നഭാഗം കൂടി പ്രത്യേക അപേക്ഷയിൽ ഉൾക്കൊള്ളിക്കാൻ പ്രതിഭാഗം തയ്യാറാതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ബലാൽസംഗം കുറ്റപത്രത്തിൽ നിന്നും നീക്കം ചെയ്താൽ പൾസറിന് ജാമ്യം ലഭിക്കാൻ അർഹതയുണ്ടെന്നാണ് ആളൂരിന്റെ 'വാദം'.പൾസറിനെ പുറത്തിറക്കാനായാൽ കേസിന്റെ നാൾ വഴിയിൽ ആളൂരിന് അത് നിർണ്ണായക നേട്ടമാവും. പൾസർ പുറത്തിറങ്ങിയാൽ കേസിൽ ഇനിയും വെളിപ്പെടാത്ത പലകാര്യങ്ങളും പുറത്തുവരുന്നതിന് സാദ്ധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകളും ഉയരുന്നുണ്ട്.കേസിൽ ഏറെ പരാമർശിക്കപ്പെട്ട 'മേഡം' ഇപ്പോഴും കാണാമറയത്താണ്.
ദൃശ്യത്തിൽ മേഡം പറഞ്ഞിട്ടാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പൾസർ സുനി പറയുന്നതായുള്ള ഭാഗം പൊലീസ് കണ്ടെടുത്ത ദൃശ്യത്തിൽ ഉണ്ടെന്ന് പരക്കെ പ്രചരിച്ചിരുന്നു. ഇത് ഭാവനാ സൃഷ്ടി മാത്രമാണെന്നാണ് അന്വേഷണ ഘട്ടത്തിൽ പൊലീസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്.