- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ നിരപരാധിയാണ്, കേസിൽ ചിലർ കുടുക്കി; പൾസർ സുനി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി; മറ്റ് പ്രതികളും കോടതിയെ സമീപിച്ചു; അപേക്ഷ കോടതി നാളെ പരിഗണിക്കും; കൂട്ടിപ്രതികളും ജാമ്യാപേക്ഷ നൽകി
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നും സുനി എന്ന സുനിൽ പറയുന്നു. സുനിലിനൊപ്പം കേസിലെ മറ്റുപ്രതികളായ വിജീഷും മണികണ്ഠനും മുൻകൂർ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അഡ്വ. ബോബി റാഫേൽ വഴിയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ സുനിക്ക് പിന്നാലെയാണ് പൊലീസ് സംഘം. നേരത്തേ പൾസർ സുനി തലനാരിഴയ്ക്ക് പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു. സുനി മുങ്ങിയത് പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ്. രക്ഷപ്പെട്ടത് ആലപ്പുഴയിലെ അമ്പലപ്പുഴയിൽ നിന്ന്. സുനി കൂട്ടുപ്രതിയോടൊപ്പമാണ് സുനി രക്ഷപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയിൽ വച്ചാണ് കാറിലേക്ക് ഒരു സംഘം ഇരച്ചു കയറി വാഹനം തട്ടിയെടുത്തത്.കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീർത്തിപരമായ ചിത്രമെടുക്കാൻ ശ്രമിച്ചു. പിന്നീട് പാ

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പൾസർ സുനി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. താൻ നിരപരാധിയാണെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നും സുനി എന്ന സുനിൽ പറയുന്നു. സുനിലിനൊപ്പം കേസിലെ മറ്റുപ്രതികളായ വിജീഷും മണികണ്ഠനും മുൻകൂർ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. അഡ്വ. ബോബി റാഫേൽ വഴിയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ സുനിക്ക് പിന്നാലെയാണ് പൊലീസ് സംഘം. നേരത്തേ പൾസർ സുനി തലനാരിഴയ്ക്ക് പൊലീസിന്റെ കയ്യിൽ നിന്നും രക്ഷപ്പെട്ടു. സുനി മുങ്ങിയത് പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ്. രക്ഷപ്പെട്ടത് ആലപ്പുഴയിലെ അമ്പലപ്പുഴയിൽ നിന്ന്. സുനി കൂട്ടുപ്രതിയോടൊപ്പമാണ് സുനി രക്ഷപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ നെടുമ്പാശ്ശേരി അത്താണിയിൽ വച്ചാണ് കാറിലേക്ക് ഒരു സംഘം ഇരച്ചു കയറി വാഹനം തട്ടിയെടുത്തത്.കാറിനകത്ത് കയറിയ സംഘം നടിയെ ഭീഷണിപ്പെടുത്തി അപകീർത്തിപരമായ ചിത്രമെടുക്കാൻ ശ്രമിച്ചു. പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോൾ ഇവർ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നു. മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നടി പൊലീസിനോട് മൊഴി നൽകി.
സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ നടിയുടെ മുൻ ഡ്രൈവറായ പെരുമ്പാവൂർ സ്വദേശി സുനിൽകുമാർ എന്ന പൾസർ സുനിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്. പെരുമ്പാവൂർ സ്വദേശിയായ സുനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സുനിയെ രക്ഷപെടാൻ സഹായിച്ച അമ്പലപ്പുഴ സ്വദേശി അൻവറെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ക്വട്ടേഷനാണെന്ന് പൾസർ സുനി തന്നെ പറഞ്ഞതായാണ് നടിയുടെ മൊഴി. വാഹനത്തിൽ വച്ച് ഇക്കാര്യം സുനി തന്നോട് പറഞ്ഞതായും സഹകരിച്ചില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും സുനി ഭീഷണിപ്പെടുത്തിയതായും അവർ പൊലീസിന് മൊഴി നൽകി. ക്വട്ടേഷനാണെന്ന് ഉറപ്പായതോടെ ആരാണ് ക്വട്ടേഷൻ കൊടുത്തത് എന്നതാകും ഇനി പൊലീസ് അന്വേഷിക്കേണ്ടി വരിക.
കഴിഞ്ഞ ദിവസം പിടിയിലായ കൂട്ടു പ്രതികൾ എന്നാൽ, ക്വട്ടേഷൻ വാദം തള്ളിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അവരെ സഹായത്തിന് വിളിച്ചു എന്നല്ലാതെ ആരുടെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് അറിയില്ലെന്നാണ് കൂട്ടു പ്രതികൾ മൊഴി നൽകിയത്. പൾസർ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സുനിയുമായി അടുപ്പമുള്ളവരിലേക്ക് അന്വേഷണം നീളുമെന്നത് ഉറപ്പാണ്. രാഷ്ട്രീയക്കാരന്റെ മക്കളുമായി ബന്ധമുള്ളവർ ക്വട്ടേഷൻ സംഘമാണ് നടിയെ തട്ടിക്കൊണ്ട് പോയതിന് പിന്നിലെന്നതിന്റെ സൂചനയാണ് ഡിഎൻഎ പത്രത്തിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷൻ സംഘത്തിലുള്ളവരാണ് ഇവർ എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസം മുമ്പാണ് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തതെന്ന് പിടിയിലായവർ അന്വേഷണസംഘത്തോട് നേരത്തേ വെളിപ്പെടുത്തി. പ്രതികൾ ഉപയോഗിച്ച ടെമ്പോ ട്രാവലർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വാഹനം ഫോറൻസിക് വിദഗ്ദ്ധർ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറിൽ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്ക്കെടുത്തത്.

