- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നെ വിശ്വസിച്ച് നടിയെ ആക്രമിച്ച അഞ്ചുപേരെ എനിക്കു സേഫാക്കണം; ദിലീപിന്റെ ശത്രുക്കളും നടിയുടെ ആളുകളും എന്നെ വന്നു കാണുന്നുണ്ട്; എന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ഒരു വക്കീലിനെയെങ്കിലും വിടാമായിരുന്നു; ഇനിയും വിശ്വസിക്കണമെങ്കിൽ 300 രൂപ മണിയോർഡർ അയയ്ക്കുക; പൾസർ സുനി ദിലീപിനു നൽകിയ കത്തു പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പൾസർ സുനി എന്ന സുനിൽകുമാർ സഹതടവകാരൻ മുഖേന നടൻ ദിലീപിന് കൈമാറിയ കത്ത് പുറത്ത്. അറസ്റ്റിലാകുന്നതിന് മുമ്പ് കാക്കനാട്ടെ ഷോപ്പിൽ എത്തിയിരുന്നു. എന്നാൽ എല്ലാവരും ആലുവയിലാണെന്ന് പറഞ്ഞു. കേസിൽ അകപ്പെട്ടതോടെ എന്റെ ജീവിതം തീർന്നു. പക്ഷെ നിരപരാധികളായ എട്ടുപേർ എനിക്കൊപ്പമുണ്ട്. അവരെ എനിക്ക് സേഫ് ആക്കണം. നടിയുടെ ആളുകളും ചില സിനിമാക്കാരും എന്നെ കാണാൻ വരുന്നുണ്ട്. നടിയുടെ ആളുകൾ എന്നെ കാണാൻ വരുന്നുണ്ടെന്നും കത്തിൽ പറയുന്നു. എനിക്ക് പൈസയാണ് ആവശ്യം. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള ഒരു കാര്യവും ഞാൻ പുറത്തു പറഞ്ഞിട്ടില്ലെന്നും കത്തിലുണ്ട്. ജയിലിലായശേഷം അഭിഭാഷകൻ മുഖേനപോലും ചേട്ടൻ എന്നെ കാണാൻ ശ്രമിച്ചില്ല. ചേട്ടൻ എനിക്കൊപ്പമാണെന്ന് ഇനിയും ഞാൻ വിശ്വസിക്കണമെങ്കിൽ ജയിലിലേക്ക് തന്റെ പേരിൽ 300 രൂപ മണിയോർഡറായി അയയ്ക്കണമെന്നും ക്ത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചേട്ടനെ ഇതുവരെ ഞാൻ കൈവിട്ടിട്ടില്ല. ചേട്ടന്റെ തീരുമാനം എന്നെ അറിയിക്കുക. ഈ കത്ത് വായിക്കുന്നതു വരെയെ ഞാ
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പൾസർ സുനി എന്ന സുനിൽകുമാർ സഹതടവകാരൻ മുഖേന നടൻ ദിലീപിന് കൈമാറിയ കത്ത് പുറത്ത്. അറസ്റ്റിലാകുന്നതിന് മുമ്പ് കാക്കനാട്ടെ ഷോപ്പിൽ എത്തിയിരുന്നു. എന്നാൽ എല്ലാവരും ആലുവയിലാണെന്ന് പറഞ്ഞു. കേസിൽ അകപ്പെട്ടതോടെ എന്റെ ജീവിതം തീർന്നു. പക്ഷെ നിരപരാധികളായ എട്ടുപേർ എനിക്കൊപ്പമുണ്ട്. അവരെ എനിക്ക് സേഫ് ആക്കണം. നടിയുടെ ആളുകളും ചില സിനിമാക്കാരും എന്നെ കാണാൻ വരുന്നുണ്ട്. നടിയുടെ ആളുകൾ എന്നെ കാണാൻ വരുന്നുണ്ടെന്നും കത്തിൽ പറയുന്നു.
എനിക്ക് പൈസയാണ് ആവശ്യം. സൗണ്ട് തോമ മുതൽ ജോർജേട്ടൻസ് പൂരം വരെയുള്ള ഒരു കാര്യവും ഞാൻ പുറത്തു പറഞ്ഞിട്ടില്ലെന്നും കത്തിലുണ്ട്. ജയിലിലായശേഷം അഭിഭാഷകൻ മുഖേനപോലും ചേട്ടൻ എന്നെ കാണാൻ ശ്രമിച്ചില്ല. ചേട്ടൻ എനിക്കൊപ്പമാണെന്ന് ഇനിയും ഞാൻ വിശ്വസിക്കണമെങ്കിൽ ജയിലിലേക്ക് തന്റെ പേരിൽ 300 രൂപ മണിയോർഡറായി അയയ്ക്കണമെന്നും ക്ത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ചേട്ടനെ ഇതുവരെ ഞാൻ കൈവിട്ടിട്ടില്ല. ചേട്ടന്റെ തീരുമാനം എന്നെ അറിയിക്കുക. ഈ കത്ത് വായിക്കുന്നതു വരെയെ ഞാൻ ചേട്ടനെ സേഫ് ആക്കിയിട്ടുള്ളു. ചേട്ടന്റെ തീരുമാനം അനുകൂലമാണെങ്കിൽ ഈ കത്തുമായി വരുന്ന വിഷ്ണുവിനോട് പറയണമെന്നും കത്തിൽ പറയുന്നു.