കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ ശോഭന രഹസ്യ മൊഴി നൽകി. കാലടി കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. തനിക്കറിയാവുന്ന സത്യങ്ങൾ കോടതിയിൽ പറഞ്ഞെന്ന് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തേ, പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിൽ 50000 രൂപ നിക്ഷേപിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

ദിലീപിന്റെ ബിഎംഡബ്ല്യൂ കാറിൽ വെച്ച് 10000 രൂപ സുനിക്ക് കൈമാറിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ വാദങ്ങൾക്കൊന്നും ദിലീപ് തൃപ്തികരമായ മറുപടി നൽകിയിട്ടില്ല. അതിനിടെയാണ് സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്ക് അക്കൗണ്ടിൽ 50000 രൂപ നിക്ഷേപിച്ചത് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ദിലീപ് നൽകിയ ജാമ്യാപേക്ഷയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയും പരിഗണിക്കാനിരിക്കെയാണ് സുനിൽകുമാറിന്റെ അമ്മയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന്റെ മുമ്പാകെ രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.

ഫോൺ നമ്പർ വിവരങ്ങളെക്കുറിച്ച് ചോദിച്ചു. നേരത്തെ സുനി പ്രതിയായ കേസുകളെക്കുറിച്ചും അവരോട് ചോദിച്ചറിഞ്ഞു. മകന്റെ കേസ് വാദിക്കാനുള്ള സാമ്പത്തിക ശേഷി തങ്ങൾക്കില്ല. മകനില്ലാതെ ജീവിക്കാനും കഴിയില്ലെന്ന് ശോഭന മൊഴിയെടുത്ത ശേഷം പ്രതികരിച്ചു. നേരത്തെ മുതൽ ദിലീപിന് എതിരായ നിലപാടാണ് പൾസറിന്റെ അമ്മ എടുത്തിരുന്നു. ദിലീപിനെ അറസ്റ്റിലാക്കിയത് തങ്ങളുടെ സർപ്പ പൂജയാണെന്ന് പോലും പറയുകയും ചെയ്തു. സർപ്പ പൂജ തുടങ്ങിയ അന്നായിരുന്നു ദിലീപിന്റെ അറസ്റ്റെന്നായിരുന്നു വെളിപ്പെടുത്തൽ. ഇപ്പോൾ ദിലീപ് ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിക്കുമ്പോൾ പൊലീസിന്റെ മറുതന്ത്രത്തിന് അമ്മ കൂട്ടുനിൽക്കുകയും ചെയ്യുന്നു.

ദിലീപിന് ജാമ്യം കിട്ടാൻ രണ്ട് ദിവസത്തെ പൂജയാണ് പറവൂരിലെ വീട്ടിൽ നടന്നത്. ഇത് ഫലം കണ്ടില്ല. കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്നേശ്വര പൂജയും ഫലിച്ചില്ല. തളിപറമ്പിൽ കാവ്യാ മാധവന് വേണ്ടി പ്രത്യേക പൂജ. എല്ലാം അതിവിശ്വസ്തനായ ജ്യോൽസ്യന്റെ ഉപദേശ പ്രകാരാമായിരുന്നു. ഇതൊന്നും കണ്ടക ശനികാലത്ത് ദിലീപിനെ തുണച്ചില്ല. എന്നാൽ ദിലീപിനെ ജയിലിലാക്കിയത് തങ്ങളുടെ പ്രാർത്ഥനയാണെന്ന് പൾസർ സുനിയുടെ അമ്മ പറഞ്ഞിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഞാനും എന്റെ മകളും കുടി ദേശത്ത് പള്ളിപ്പാട്ട് കാവിൽ പ്രാർത്ഥിച്ചിട്ട് വന്നു. തിങ്കളാഴ്ചയാണ് വീട്ടിൽ സർപ്പപൂജ തുടങ്ങി. എന്തായാലും പൂജക്ക് ശേഷം ഫലംകണ്ടു. ദിലീപ് അറസ്റ്റിലായി. പൾസർ സുനിയുടെ മാതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു. ഇതിന് ശേഷമാണ് ദിലീപിന്റെ ജാമ്യ ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിന് തൊട്ട് മുമ്പ് രഹസ്യമൊഴി നൽകി ശോഭന നിർണ്ണായക നീക്കം നടത്തുന്നത്.

ദിലീപിൽ നിന്നും മകനിൽ നിന്നും തിനിക്ക് പണമൊന്നും കിട്ടിയിരുന്നില്ലെന്നും അവർ അറിയിച്ചിരുന്നു. അന്ന് അവർ നടത്തിയ പ്രതികരണം ഇങ്ങന-കോടനാട് പൊലീസ് നിരന്തരം വീട്ടിൽ വരുന്നുണ്ട്. .ഇന്നലെ ഗോപകുമാർ സാർ എത്തി (ജിഷ കേസ് അന്വേഷണ സംഘത്തിലും ഉൾപ്പട്ട ഉദ്യേഗസ്ഥൻ )മൂന്ന് പേരും ഉണ്ടായിരുന്നു അവർക്ക് അറിയിയേണ്ടത് സാമ്പത്തിക ചുറ്റുപാടുകളെകുറിച്ചായിരുന്നു. എന്റെ മരുമകന്റെ കുടെ, അവന്റെ പണി സ്ഥലത്ത് പണിക്ക് പോകും. എനിക്ക് ദിവസം 600 രൂപ കിട്ടും കുടാതെ പണിക്കാർക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന വകയിൽ ചില ദിവസം 450 രൂപയും കിട്ടും-അമ്മ പറയുന്നു. മകന്റെ സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നാന്നായിരുന്നു വെളിപ്പെടുത്തൽ.

എനിക്ക് കുടുംബശ്രീയിൽ ലോൺ ഉണ്ട്. ആ പൈസ അത്യാവശ്യക്കാർക്ക് കൊടുക്കാറുണ്ട് .അതിൽ നിന്നും വരുമാനം ഉണ്ട്: സാമ്പത്തിക പ്രശ്ന ഉണ്ടെന്ന് പറഞ്ഞ് പണം വാങ്ങിയ അവരേയും പൊലീസ് വിളിക്കുന്നുണ്ട്: എനിക്ക് അരിൽ നിന്നും ഒന്നും ഒളിക്കാനില്ല. എന്റെ മകൻ 2000 രൂപയിൽ കൂടുതലൊന്നും എനിക്ക് നൽകിയിട്ടില്ല-അവർ വ്യക്തമാക്കി. സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചിുന്നു. പരിശോധനയിൽ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എന്നാൽ കോടതിക്ക് മുമ്പിൽ ദിലീപും പൾസറും തമ്മിലെ ബന്ധത്തെ കുറിച്ചാണ് അവർ പറഞ്ഞതെന്നാണ് സൂചന.

നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചതിനു തടവിൽ കഴിയുന്ന പൾസർ സുനിക്കായി അഞ്ചുദിവസം നീണ്ട പൂജയാണ് നടത്തിയത്. പെരുമ്പാവൂരിലെ വീട്ടുവളപ്പിൽ ദിവസവും പുലർച്ചെ മുതൽ രാത്രിവരെ നീളുന്ന സർപ്പപൂജയാണ് നടന്നത്. പതിനഞ്ചു വർഷത്തോളമായി സിനിമയും സിനിമാക്കാരുമായി ബന്ധപ്പെട്ടായിരുന്നു സുനിൽ കുമാറിന്റെ ജീവിതം. ഇതിനിടയിൽ വഴിവിട്ട ഇടപാടുകളിൽ പലതിന്റെയും ഭാഗമായി പൾസർ സുനിയെന്ന വിളിപ്പേരും കിട്ടി.

എന്നാൽ ഇപ്പോഴത്തെ കാലക്കേട് സുനിൽ മുൻകൂട്ടി കണ്ടിരുന്നുവെന്നു വേണം കരുതാൻ. ദോഷങ്ങൾ നീക്കാൻ ചില പൂജകൾ നടത്തണമെന്ന് മാസങ്ങൾക്കു മുൻപ് അമ്മയോടു പറഞ്ഞിരുന്നു. അതാണിപ്പോൾ നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്.