പ്യൂമയുടെ രണ്ടാമത് ചാരിറ്റി ഷോ 9ന് നടക്കും. കേരളത്തിൽ വിദ്യാഭ്യാസ ചികിത്സാ മേഖലയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുക എന്ന ഉദ്ദേശത്തിൽ പ്യൂമ നടത്തുന്ന ഷോ ആണിത്.

വൈകുന്നേരം 6 മണിക്ക് പ്രസിഡന്റ് ജെനു തോമസിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന പൊതുയോഗത്തിൽ വിശിഷ്ടാതിഥികളായി കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ അമിത് കുമാർ മിശ്രയും കോബേൺ മേയർ ലോഗൻ ഹൗലെറ്റും പങ്കെടുക്കുന്നു. ചാരിറ്റി ഷോയുടെ കൺവീനർ ആയ രവീഷ് ജോൺ സ്വാഗതം ആശംസിച്ച് തുടങ്ങുന്ന പൊതുയോഗത്തിൽ പെർത്തിൽ താമസിക്കുന്ന 2 മലയാളി പ്രതിഭകളെ സെക്രട്ടറി ബിനോ ജോസഫും ട്രഷറർ സാജൻ ദേവസിയും ചേർന്ന് പ്യൂമയ്ക്ക് വേണ്ടി ആദരിക്കുന്നു. 2016 ലെ ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച പ്രവാസി കലാ പ്രതിഭക്കുള്ള പുരസ്‌കാരം ലഭിച്ച സോണിയ നായരുടെയും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ലഭിച്ച എൽസി ജോസഫിനെയും ആണ് പ്യൂമ ആദരിക്കുന്നത്. പ്രോഗ്രാം കോഡിനേറ്റർ ബാബു ജോൺ നന്ദി പറഞ്ഞ് അവസാനിക്കുന്ന പൊതുയോഗത്തിന് ശേഷം 3 മണിക്കൂർ നോൺ സ്റ്റോപ്പ് എന്റർടെയ്‌മെന്റ് ആണ് പ്രോഗ്രാം കോർഡിനേറ്റർ ബാബു ജോമിന്റെ ചിട്ടയായ പ്രവർത്തനത്തിലൂടെ പ്യൂമ പെർത്ത് മലയാളികൾക്കായി ഒരുക്കുന്നത്.

പ്യൂമയുടെ ഇപ്പോഴത്തെ എക്‌സിക്യുട്ടീവ് മെമ്പേഴ്‌സും മുൻകാല സാരഥികളുമായിരുന്ന ബോബി ജോസഫിന്റെയും തോമസ് ഡാനിയേലിന്റെയും സംവിധാനത്തിൽ പെർത്ത് കലാ സംഘം അണിയിച്ചൊരുക്കുന്ന സാമൂഹിക സംഗീത നാടകം ''കാക്കാത്തി'' ഷോയുടെ ഹൈലൈറ്റ് ആയിരിക്കും. അതിന് ശേഷം ജോൺസൺ ജോർജിന്റെ നേതൃത്വത്തിൽ സരിഗമ ശ്രവ്യ വിരുന്ന് പകരുന്നതായിരിക്കും. ദൃശ്യ വിരുന്നിന് മാറ്റ് കൂട്ടുന്നതിന് വിവിധ ഇനം ഡാൻസുകളും ഉണ്ടായിരിക്കും.

എക്‌സിക്യുട്ടീവ് മെമ്പർ ആയ അമൽ രാജിന്റെ മികവുറ്റ പ്രവർത്തനത്തിലൂടെ ഷോയുടെ ടിക്കറ്റ് ആഴ്ചകൾക്ക് മുൻപേ ക്ലോസ്സ് ചെയ്തിരുന്നു. ഷോയുടെ വിജയത്തിനായി വൈസ് പ്രസിഡന്റ് ഷിജോ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ദീപൻ ജോർജ്, ആർട്ട് സെക്രട്ടറി ബേസിൽ അഡായി, സ്പോർട്സ് സെക്രട്ടറി അഭിലാഷ് ഗോപിദാസൻ, എക്‌സിക്യുട്ടീവ് മെമ്പേഴ്‌സ് ആയ സുജിത്ത് അലച്ചത്ത്, അജയ് സണ്ണി, ബിജു വർഗ്ഗീസ്, അനീഷ് വർഗ്ഗീസ്, സുജിത്ത് എബ്രഹാം, ജോ പ്രവീൺ, പ്രദീപ് പിള്ളൈ, റോഷൻ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. വിഭവ സമൃദ്ധമായ ഫുഡ് കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജെനു തോമസ് (പ്രസിഡന്റ്) - 0469975622, ബിനോ ജോസഫ് (സെക്രട്ടറി) - 0470646732, (കൺവീനർ) രവീഷ് ജോൺ - 0452089920, ബാബു ജോൺ (കോ ഓർഡിനേറ്റർ)- 0404720165
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
38 Troode St, Munster WA 6166