പെർത്ത്: പൂമയുടെ രണ്ടാമത് ചാരിറ്റി ഷോ  പെർത്തിൽ വച്ചു നടന്നു. പെർത്തിൽ വച്ച് വാഹന അപകടത്തിൽ മരിച്ച സോണി ജോസിനോട് ഉള്ള ആദരസൂചകമായി ഒരു മിനിറ്റ് മൗന പ്രാർത്ഥനയ്ക്ക് ശേഷമാണ് പൊതു യോഗം ആരംഭിച്ചത്.

6. 15 ന് ഇന്ത്യൻ പ്രയർ സോങ്ങും ഓസ്‌ട്രേലിയൻ നാഷണൽ ആന്തത്തോടും കൂടി തുടങ്ങിയ പൊതു യോഗത്തിൽ കൺവീനർ രവീഷ് ജോൺ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജെനു തോമസ് പ്യൂമയുടെ ചാരിറ്റി ഷോ 2016 നെ കുറിച്ച് വിശദമായി സംസാരിച്ചു. കൗൺസിൽ ജനറൽ ഓഒറ ഇന്ത്യൻ പെർത്ത് അമിത് കുമാർ മിസ്ര ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ യേബേൺ മേയർ ലോഗൻ ഹാവ്‌ലെറ്റ് ആശംസ അറിയച്ചു കൊണ്ട് പ്രസിഗിക്കുകയും ഒരു ചെറിയ സംഭാവന ചാരിറ്റി ഫണ്ടിലേക്കായി നൽകുകയും ചെയ്തു. സെക്രട്ടറി ബിനോ ജോസഫും ട്രഷറർ സുജൻ ദേവസിയും ചേർന്ന് ചീഫ് ഗസ്റ്റിനെ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു.

2016 ലെ ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച പ്രവാസി കലാ പ്രതിഭയ്ക്കുള്ള പുരസ്‌കാരം ലഭിച്ച സോണിയ നായരെ യോബേൺ മേയർ ലോഗൻ ഹാവ്‌ലെറ്റും വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഏറ്റവും മികച്ച നേഴ്‌സിന് ഉള്ള പുരസ്‌കാരം ലഭിച്ച എൽസി ജോസഫിനെ കൗൺസിൽ ഓഫ് ഇന്ത്യ പെർത്ത് അമിത് കുമാർ മിശ്ര ചേർന്ന് പ്യൂമയ്ക്ക് വേണ്ടി ആദരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബാബു ജോൺ നന്ദി പറഞ്ഞ് അവസാനിച്ച പൊതു യോഗത്തിന് ശേഷം തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മറ്റ് കലാ പരിപാടികൾക്ക് തുടക്കം ആയി.

ഷോയിലൂടെ കണ്ടെത്തിയ 7370 ഡോളറും തിരഞ്ഞെടുക്കപ്പെട്ട 9 അപേക്ഷകർക്കായി വീതിച്ച് കൊടുക്കാൻ ചാരിറ്റി കമ്മറ്റി തീരുമാനിച്ചു. ഷോയുടെ മറ്റ് ചെലവ് സ്‌പോൺസർഷിപ്പിലൂടെയും തികയാത്ത തുക പൂമയും വഹിച്ചു. തിരഞ്ഞെടുക്കപ്പെട്ട 9 ആപ്ലിക്കേഷൻസിന്റെ ഡീറ്റെയിൽസ് സ്ലൈഡ് ഷോയിലൂടെ അവതരിപ്പിച്ചത് സദസ്സിന്റെ അഭിനന്ദനത്തിന് കാരണമായി. വളരെ സത്യസന്ധമായും ആത്മാർത്ഥമായും പ്യൂമ ടീം നടത്തിയ പ്രവർത്തനം മറ്റുള്ളവർക്കും മാതൃകയാക്കാവുന്ന തരത്തിലുള്ളതാണെന്ന് പലരും അഭിപ്രായപ്പെട്ടും.

വളരെ മികവ് പുലർത്തിയ കൾച്ചറൽ പ്രോഗ്രാമുകൾ കാണികളുടെ കയ്യടി നേടി. ജോൺസൺ ജോർജിന്റെ നേതൃത്വത്തിൽ നടന്ന സരിഗമ ഓർക്കസ്ട്രയുടെ ഗാനമേള വളരെ മികവ് പുലർത്തിയപ്പോൾ ബോബി ജോസഫിന്റെയും തോമസ് ഡാനിയേലിന്റെയും സംവിധാനത്തിൽ പെർത്ത് കലാസംഘം അവതരിപ്പിച്ച കാക്കാത്തി എന്ന നാടകം പ്രൊഫഷണൽ നാടകങ്ങളോട് കിടപിടിക്കുന്ന തരത്തിലായിരുന്നു. പൂമയുടെ ഈ ഉദ്യമത്തിൽ സഹായം നൽകിയ എല്ലാവർക്കും കൺവീനർ

രവീഷ് ജോൺ നന്ദി അറിയിച്ചു.