- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മത്സ്യത്തൊഴിലാളി പുനരധിവാസ പദ്ധതി പുനർഗേഹം; 250 വീടുകളുടെ താക്കോൽദാനം നാളെ
തിരുവനന്തപുരം: തീരത്ത് വേലിയേറ്റ ഭീഷണി പ്രദേശത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതി പ്രകാരം 250 ഭവനങ്ങൾ നാളെ കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാൻ സ്മാരക അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും. ഈ സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് രണ്ടാം 100 ദിന പരിപാടിയുടെ ഭാഗമായി 689 വ്യക്തിഗത ഭവനങ്ങൾ കൈമാറും.
ഇതിന്റെ ആദ്യഘട്ടമായാണ് 250 ഭവനങ്ങൾ നാളെ കൈമാറുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി 308 വ്യക്തിഗത ഭവനങ്ങൾ പൂർത്തിയാക്കി കൈമാറിയിരുന്നു. 2020 ൽ ആരംഭിച്ച പുനർഗേഹം പദ്ധതി പ്രകാരം നാളിതുവരെ 1109 ഗുണഭോക്താക്കൾ സ്വന്തമായി ഭൂമി കണ്ടെത്തി ഭവനം നിർമ്മിച്ചു കഴിഞ്ഞു. വിവിധ ഘട്ടങ്ങളിലായി 1114 വീടുകൾ നിർമ്മാണം പുരോഗമിക്കുന്നു , 2223 പേർ ഭൂമി രജിസ്റ്റർ ചെയ്തു. ഇതോടൊപ്പം തിരുവനന്തപുരത്ത് കാരോട് 128 ,ബീമാപള്ളിയിൽ 20 , മലപ്പുറത്ത് പൊന്നാനിയിൽ 128 ഫ്ളാറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിക്കഴിഞ്ഞു.
കൊല്ലം ജില്ലയിലെ QSS കോളനിയിലെ 114 ഫ്ളാറ്റുകളുടെ നിർമ്മാണം ഈ മാസത്തിൽ തന്നെ പൂർത്തിയാകും. ഇതിനു പുറമേ തിരുവനന്തപുരം ജില്ലയിലെ കാരോട്, വലിയതുറ, ആലപ്പുഴ ജില്ലയിലെ മണ്ണുംപുറം, മലപ്പുറം ജില്ലയിലെ നിറമരുതൂർ, പൊന്നാനി, കോഴിക്കോട് ജില്ലയിലെ വെസ്റ്റ് ഹിൽ, കാസർകോട് ജില്ലയിലെ കോയിപ്പടി എന്നിവിടങ്ങളിൽ 784 ഫ്ളാറ്റുകൾക്ക് ഭരണാനുമതി നൽകിയത് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. സുരക്ഷിത മേഖലയിലേക്ക് മാറുവാൻ സന്നദ്ധത അറിയിച്ച മുഴുവൻ പേരെയും മാറ്റിപ്പാർപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ