- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുർവ്വേദ ചികിത്സാ രംഗത്ത് പുത്തൻ ചുവടുവെയ്പ്പുമായി പുനർനവ ആയുർവ്വേദ ഹോസപിറ്റാലിറ്റി ശൃംഖല ഗൾഫ് രാജ്യങ്ങളിലേക്കും; സൗദി ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹോകൈർ ഗ്രൂപ്പുമായി ചേർന്ന് ഗൾഫ് രാജ്യങ്ങളിൽ തുറക്കുന്നത് 20 ആയുർവ്വേദ റിഹാബിലിറ്റേഷൻ കേന്ദ്രങ്ങൾ
കൊച്ചി: ആയുർവ്വേദ ചികിത്സാ രംഗത്ത് പുത്തൻ ചുവടുവെയ്‌പ്പിനൊരുങ്ങി പുനർനവാ ഹോസ്പിറ്റാലിറ്റി. ഗൾഫ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ആയുർവേദ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനും കേരളത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ആയുർവേദ ആശുപത്രികൾ നിർമ്മിക്കാനുമാണ് ഈ ഗ്രീപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിലെ ആയുർവ്വേദ ഹോസ്പിറ്റാലിറ്റി മേഖലയിൽ 300 കോടി രൂപ നിക്ഷേപിക്കാനുമാണ് പുനർനവ ഗ്രൂപ്പ് ഒരുങ്ങുന്നത്. ഇതിനായി പുനർനവ ആയുർവ്വേദ ഹോസ്പിറ്റൽ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ സൗദി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽ ഹോകൈർ ഗ്രൂപ്പുമായി ചേർന്നായിരിക്കും പ്രവർത്തിക്കുക. സൗദിയിലെ ഈ വമ്പൻ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സംയുക്തസംരഭത്തിനുള്ള ധാരണപത്രം ഇവർ ഒപ്പുവച്ചു കഴിഞ്ഞു. ഒരുവർഷത്തിനകം ഗൾഫ് രാജ്യങ്ങളിൽ 20 ആയുർവ്വേദ റിഹാബിലിറ്റേഷൻ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാനും കേരളത്തിലെ ആയുർവ്വേദ ഹോസ്പിറ്റാലിറ്റി മേഖലയിൽ 300 കോടി രൂപ നിക്ഷേപിക്കാനുമാണ് ഇരു ഗ്രൂപ്പുകളും തമ്മിൽ ധാരണയായത്. ഈ ധാരണ പ്രകാരം കേരളത്തിൽ രാജ്യാന്തര നിലവാരമു
കൊച്ചി: ആയുർവ്വേദ ചികിത്സാ രംഗത്ത് പുത്തൻ ചുവടുവെയ്‌പ്പിനൊരുങ്ങി പുനർനവാ ഹോസ്പിറ്റാലിറ്റി. ഗൾഫ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ആയുർവേദ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാനും കേരളത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ആയുർവേദ ആശുപത്രികൾ നിർമ്മിക്കാനുമാണ് ഈ ഗ്രീപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി കേരളത്തിലെ ആയുർവ്വേദ ഹോസ്പിറ്റാലിറ്റി മേഖലയിൽ 300 കോടി രൂപ നിക്ഷേപിക്കാനുമാണ് പുനർനവ ഗ്രൂപ്പ് ഒരുങ്ങുന്നത്.
ഇതിനായി പുനർനവ ആയുർവ്വേദ ഹോസ്പിറ്റൽ ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിൽ സൗദി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അൽ ഹോകൈർ ഗ്രൂപ്പുമായി ചേർന്നായിരിക്കും പ്രവർത്തിക്കുക. സൗദിയിലെ ഈ വമ്പൻ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാനുള്ള സംയുക്തസംരഭത്തിനുള്ള ധാരണപത്രം ഇവർ ഒപ്പുവച്ചു കഴിഞ്ഞു.
ഒരുവർഷത്തിനകം ഗൾഫ് രാജ്യങ്ങളിൽ 20 ആയുർവ്വേദ റിഹാബിലിറ്റേഷൻ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാനും കേരളത്തിലെ ആയുർവ്വേദ ഹോസ്പിറ്റാലിറ്റി മേഖലയിൽ 300 കോടി രൂപ നിക്ഷേപിക്കാനുമാണ് ഇരു ഗ്രൂപ്പുകളും തമ്മിൽ ധാരണയായത്. ഈ ധാരണ പ്രകാരം കേരളത്തിൽ രാജ്യാന്തര നിലവാരമുള്ള ആയുർവ്വേദ ഹോസ്പിറ്റാലിറ്റി ശൃംഖല സ്ഥാപിക്കാനാണ് പദ്ധതി. പുനർനവ മാനേജിങ് ഡയറക്ടറും ചെയർമാനുമായ ഡോ.എഎം അൻവറും അൽ ഹോകൈർ ചെയർമാൻ അബ്ദുൽ മുഹ്സിൻ അൽ ഹോകൈറുമാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലായി എട്ടു ഹോസ്പിറ്റലുകളും തൃശൂരിൽ സ്വന്തമായി മരുന്നു നിർമ്മാണശാലയും ഈ ആയുർവ്വേദ ഗ്രൂപ്പിനു കീഴിൽ മികച്ച പ്രവർത്തനം കാഴ്‌ച്ച വയ്ക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ്, ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിലായി 34 ഫൈവ് സ്റ്റാർ ഹോട്ടലുകളും 79 എന്റർടൈന്മെന്റ് സെന്ററുകളും നിരവധി ഹോട്ടൽ മാനേജ്മെന്റ്, ബിസിനസ് സ്‌കൂളുകളുമുള്ള അൽ ഹോകൈർ മികച്ച എന്റർടൈന്റ്മെന്റ് ബ്രാന്റായ സ്പാർക്കീസിന്റെ ഉടമസ്ഥർ കൂടിയാണ്.