- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ണ് മാഫിയയ്ക്കെതിരെ ശക്തമായ നിലപാടുമായി കടമ്പനാട് ഗ്രാമപഞ്ചായത്ത്: തീരുമാനത്തെ സ്വാഗതം ചെയ്തു പശ്ചിമഘട്ട സംരക്ഷണ സമിതി
അടൂർ: കടമ്പനാട് ഗ്രാമപഞ്ചായത്തിൽ മണ്ണടി, തുവയൂർ പണ്ടിമലപ്പുറം മേമണ്ണടി കൊച്ചുകുഞ്ഞുമുക്ക് കന്നിമല മാഞ്ഞാലി മേഖലകളിലെ മണ്ണ് മാഫിയയ്‌ക്കെക്കെതിരെ ശക്തമായ നിയമ നടപടികളുമായി പഞ്ചായത്ത് ഭരണസമിതി. നീണ്ട ഇടവേളയ്ക്ക്‌ശേഷം ജില്ലയ്ക്ക് പുറത്തും അകത്തുമുള്ള മണ്ണ് മാഫിയ സംഘങ്ങൾ പിടിമുറുക്കിയ പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിൽ മൂന്ന് മാസക്കാലമായി പരിസ്ഥിതി ഖനനനിയമങ്ങൾ കാറ്റിൽപറത്തി നടന്നുവന്ന മണ്ണെടുപ്പ് ഇതോടെ വിരാമമായി. ഭൂവികസന പെർമിറ്റ് നൽകിയതിന്റെ മറവിലാണ് മണ്ണെടുപ്പ് നടന്നുവന്നിരുന്നത്. ഖനനഭൂവിജ്ഞാനവകുപ്പും റവന്യൂ വകുപ്പും മണ്ണെടുക്കാൻഅനുമതി നൽകിയശേഷം പിന്നീട് യാതൊരു പരിശോധനകളും നടത്താത്തതാണ് മണ്ണെടുപ്പിന് ആക്കം കൂട്ടുന്നത് എന്നും മണ്ണ് മാഫിയ സംഘങ്ങൾക്ക് അപേക്ഷകൾ തയ്യാറാക്കി കൊടുക്കുന്നത് റവന്യൂ വിലേയും ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് ആരോപിച്ചു. ഇത്തരംഉദ്യോഗസ്ഥർക്കെത്തിരെ ശക്തമായ നിലപാട് ജില്ലാഭരണകൂടം കൈക്കൊള്ളണ്ടതുണ്ട്.
അടൂർ: കടമ്പനാട് ഗ്രാമപഞ്ചായത്തിൽ മണ്ണടി, തുവയൂർ പണ്ടിമലപ്പുറം മേമണ്ണടി കൊച്ചുകുഞ്ഞുമുക്ക് കന്നിമല മാഞ്ഞാലി മേഖലകളിലെ മണ്ണ് മാഫിയയ്‌ക്കെക്കെതിരെ ശക്തമായ നിയമ നടപടികളുമായി പഞ്ചായത്ത് ഭരണസമിതി. നീണ്ട ഇടവേളയ്ക്ക്‌ശേഷം ജില്ലയ്ക്ക് പുറത്തും അകത്തുമുള്ള മണ്ണ് മാഫിയ സംഘങ്ങൾ പിടിമുറുക്കിയ പഞ്ചായത്തിലെ അതിർത്തി പ്രദേശങ്ങളിൽ മൂന്ന് മാസക്കാലമായി പരിസ്ഥിതി ഖനനനിയമങ്ങൾ കാറ്റിൽപറത്തി നടന്നുവന്ന മണ്ണെടുപ്പ് ഇതോടെ വിരാമമായി.
ഭൂവികസന പെർമിറ്റ് നൽകിയതിന്റെ മറവിലാണ് മണ്ണെടുപ്പ് നടന്നുവന്നിരുന്നത്. ഖനനഭൂവിജ്ഞാനവകുപ്പും റവന്യൂ വകുപ്പും മണ്ണെടുക്കാൻഅനുമതി നൽകിയശേഷം പിന്നീട് യാതൊരു പരിശോധനകളും നടത്താത്തതാണ് മണ്ണെടുപ്പിന് ആക്കം കൂട്ടുന്നത് എന്നും മണ്ണ് മാഫിയ സംഘങ്ങൾക്ക് അപേക്ഷകൾ തയ്യാറാക്കി കൊടുക്കുന്നത് റവന്യൂ വിലേയും ജിയോളജി വകുപ്പിലെ ചില ഉദ്യോഗസ്ഥരാണെന്നും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് ആരോപിച്ചു. ഇത്തരംഉദ്യോഗസ്ഥർക്കെത്തിരെ ശക്തമായ നിലപാട് ജില്ലാഭരണകൂടം കൈക്കൊള്ളണ്ടതുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി കമ്മറ്റിയിൽ മൂന്ന് മാസം മുമ്പ് വരെ നൽകിയ മുഴുവൻ ഭൂവികസന അനുമതികളും പഞ്ചായത്ത് റദ്ദ് ചെയ്തതായും അനുമതിയുടെ മറവിൽ അളവിൽ കൂടുതൽ മണ്ണ് കടത്തിയതിനെകുറിച്ച് അന്വഷിക്കാൻ റവന്യൂ വകുപ്പിനെ ചുമതലപ്പെടുത്തിയതായും ഭൂവികസന പെർമിറ്റ് വച്ച് വരുന്നതും അല്ലാതെയുള്ള അപേക്ഷകൾ പരിഗണിക്കണ്ട എന്ന് ജിയോളജി വകുപ്പിന് പഞ്ചായത്ത് കത്ത് നൽകിയതായി പ്രസിഡന്റ് എ ആർ അജീഷ്‌കുമാർ അറിയിച്ചു.
മണ്ണെടുപ്പിന് പഞ്ചായത്ത് സ്റ്റിയറിങ് കമ്മറ്റി പരിശോധന നടത്തി മാത്രമേ ഇനിമുതൽഅനുമതി നൽകു എന്ന് പഞ്ചായത്ത് കമ്മറ്റി തീരുമാനമെടുത്തുകഴിഞ്ഞു. കടമ്പനാട് പള്ളിക്കൽ പഞ്ചായത്തുകൾ എടുത്ത ധീരമായ തീരുമാനത്തെ പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മറ്റി സ്വാഗതം ചെയ്തു.