- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഒഴികെ സർവരും പഞ്ച് ചെയ്യണം; ഐഎഎസുകാർക്ക് പോലും ഒഴിവില്ല; നിർദിഷ്ട സമയം ജോലി ചെയ്തില്ലെങ്കിൽ അച്ചടക്ക നടപടിയും ശമ്പളം കുറയ്ക്കലും; പിണറായി വാളെടുത്തതോടെ മര്യാദക്കാരായി ജീവനക്കാർ; പഞ്ചിംഗിനെതിരെ സമരം നയിച്ചവരെ മഷിയിട്ടു നോക്കിയിട്ട് കാണാനില്ല; എം വി ജയരാജൻ രംഗത്തെത്തിയത് വഴങ്ങാത്തവരെ മെരുക്കാൻ
തിരുവനന്തപുരം: സർക്കാർ ജോലി കിട്ടിയിട്ടു വേണം ഒന്നും ലീവെടുക്കാൻ എന്ന് ചിന്തിക്കുന്ന നല്ലൊരു ശതമാനം ആളുകൾ കേരളത്തിലുണ്ട്. എന്നാൽ, ഈ സ്വപ്‌നം കണ്ട് ആരും സർക്കാർ ജോലിക്ക് മിനക്കെടേണ്ടി കാര്യമില്ല. തോന്നുമ്പോൾ ഓഫീസിലെത്തി തോന്നുമ്പോൾ പോകുന്ന സംവിധാനത്തോട് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾ വിടപറയാൻ ഒരുങ്ങുകയാണ്. നിരവധി ജീവിതഫയലുകൾ ഉറങ്ങുന്ന തലസ്ഥാനത്തെ സെക്രട്ടറിയേറ്റിൽ നിന്നു തന്നെയാണ് പിണറായി സർക്കാർ പരിഷ്‌ക്കരണം തുടങ്ങുന്നത്. സെക്രട്ടറിയേറ്റിൽ ജനുവരി ഒന്നു മുതൽ പഞ്ചിങ് സമ്പ്രദായം നടപ്പിലാക്കുമ്പോൾ ശക്തമായി എതിർപ്പുയർത്തിയവർക്ക് പോലും മിണ്ടാൻ പറ്റാത്ത അവസ്ഥയാണ്. മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്നതോടെ സർക്കാർ ജോലിയിൽ മടിപിടിച്ചിരിക്കാമെന്ന സുഖം തന്നെ പോകുമെന്ന് ഉറപ്പായി. ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള പഞ്ചിംഗിലൂടെ ഹാജർ രേഖപ്പെടുത്തുന്നവർക്ക് മാത്രം ശമ്പളം നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഇതോടെ പഞ്ചിംഗിനെതിരെ കൊടിപിടിച്ച് രംഗത്തെത്തിയവരു
തിരുവനന്തപുരം: സർക്കാർ ജോലി കിട്ടിയിട്ടു വേണം ഒന്നും ലീവെടുക്കാൻ എന്ന് ചിന്തിക്കുന്ന നല്ലൊരു ശതമാനം ആളുകൾ കേരളത്തിലുണ്ട്. എന്നാൽ, ഈ സ്വപ്‌നം കണ്ട് ആരും സർക്കാർ ജോലിക്ക് മിനക്കെടേണ്ടി കാര്യമില്ല. തോന്നുമ്പോൾ ഓഫീസിലെത്തി തോന്നുമ്പോൾ പോകുന്ന സംവിധാനത്തോട് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങൾ വിടപറയാൻ ഒരുങ്ങുകയാണ്. നിരവധി ജീവിതഫയലുകൾ ഉറങ്ങുന്ന തലസ്ഥാനത്തെ സെക്രട്ടറിയേറ്റിൽ നിന്നു തന്നെയാണ് പിണറായി സർക്കാർ പരിഷ്‌ക്കരണം തുടങ്ങുന്നത്. സെക്രട്ടറിയേറ്റിൽ ജനുവരി ഒന്നു മുതൽ പഞ്ചിങ് സമ്പ്രദായം നടപ്പിലാക്കുമ്പോൾ ശക്തമായി എതിർപ്പുയർത്തിയവർക്ക് പോലും മിണ്ടാൻ പറ്റാത്ത അവസ്ഥയാണ്.
മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്കും പഞ്ചിങ് സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്നതോടെ സർക്കാർ ജോലിയിൽ മടിപിടിച്ചിരിക്കാമെന്ന സുഖം തന്നെ പോകുമെന്ന് ഉറപ്പായി. ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള പഞ്ചിംഗിലൂടെ ഹാജർ രേഖപ്പെടുത്തുന്നവർക്ക് മാത്രം ശമ്പളം നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. ഇതോടെ പഞ്ചിംഗിനെതിരെ കൊടിപിടിച്ച് രംഗത്തെത്തിയവരും മൗനം പാലിക്കുകയാണ്. ശമ്പള വിതരണത്തിന് ഉപയോഗിക്കുന്ന സ്പാർക്ക് എന്ന സോഫ്റ്റ് വെയറുമായി ഈ ഹാജർ സംവിധാനത്തെ ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് ഇതോടെ തോന്നും പോലെ ഓഫീസിൽ വന്നു കയറാനുള്ള ജീവനക്കാരുടെ ശ്രമത്തിന് അവസാനമാകും.
ജീവനക്കാർ തങ്ങളുടെ തിരിച്ചറിയൽ കാർഡ് എല്ലാവർക്കും കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്. പഞ്ചിങ് നിർബന്ധമാക്കുന്ന ഉത്തരവ് നേരത്തെ സർക്കാർ പുറത്തിറക്കിയിരുന്നു. 15-ാം തിയതിക്ക് മുമ്പ് എല്ലാവരും തിരിച്ചറിയൽ കാർഡ് കൈപ്പറ്റുകയും ചെയ്തു. ജീവനക്കാർക്ക് ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ നീക്കമുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറുകയായിരുന്നു.
ഔദ്യോഗിക കാര്യങ്ങൾക്ക് മറ്റ് ഓഫീസുകളിൽ പോകുന്നവർക്ക് അവിടെ ഹാജർ രേഖപ്പെടുത്താവുന്ന വിധത്തിലാണ് ഇത് വിഭാവനം ചെയ്തത്. തുടർച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനാണ് തീരുമാനം. 5250 ജീവനക്കാരാണ് സെക്രട്ടറിയേറ്റിൽ ഉള്ളതെന്നാണ് കണക്ക്. നിലവിൽ സർക്കാർ ഓഫീസുകളിൽ പഞ്ചിങ് മെഷീനുകൾ ഉണ്ടെങ്കിലും രജിസ്റ്ററിൽ ഒപ്പ് വെക്കുകയും വേണം. ഹാജർ നിരീക്ഷണത്തിനു വേണ്ടി മാത്രമാണ് പഞ്ചിങ് മെഷീൻ ഉപയോഗിക്കുന്നത്.
അതേസമയം പഞ്ചിങ് സമ്പ്രദായം മന്ത്രിമാരുടെ ഓഫീസുകൾക്കും ബാധമാക്കുന്നതിനോട് സിപിഎം മന്ത്രിമാരിൽ നിന്നുൾപ്പെടെ എതിർപ്പുയർത്തി രംഗത്തെത്തി. ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജൻ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്റെ അടിയന്തര യോഗം വിളിച്ചു. സിപിഎം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിനെ ഇന്നലെ തന്നെ വിളിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഘടകകക്ഷി മന്ത്രിമാരുടെ പ്രൈവറ്റ്‌സെക്രട്ടറിമാരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌സെക്രട്ടറി മന്ത്രിമാരുടെ സ്റ്റാഫിന്റെ യോഗം വിളിക്കുന്നത് അസാധാരണമാണ്.
മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് എം വി ജയരാജൻ വിഷയത്തിൽ ഇടപെട്ടത്. തുടർച്ചയായി മൂന്ന് ദിവസം സമയത്ത് പഞ്ചിങ് മുടങ്ങിയാൽ ശമ്പളം കുറയുമെന്നതിനാൽ ജീവനക്കാർക്ക് കടുത്ത പ്രതിഷേധമുണ്ട്. എന്നാൽ, ആർക്കും പ്രതിഷേധിക്കാൻ ധൈര്യമില്ല. നേരത്തെ കെഎഎസിനെതിരെ സമരത്തിനിറങ്ങിയ നേതാക്കളെ ട്രാൻസ്ഫർ ചെയ്താണ് സർക്കാർ ഒതുക്കിയത്. ഇതോടെ പഞ്ചിങ് വിഷയത്തിലും സർക്കാറിനെതിരെ കൊടിപിടിക്കാൻ ജീവനക്കാർക്ക് ഭയമാണ്.
മന്ത്രിമാരുടെ സ്റ്റാഫിന്റെ ജോലിക്ക് നിശ്ചിത സമയമില്ലാത്തതിനാലും ചില സ്റ്റാഫംഗങ്ങൾ സെക്രട്ടേറിയറ്റിന് പുറത്ത് മന്ത്രിമാരുടെ വസതിയിലും മറ്റുമായി ജോലി ചെയ്യുന്നതിനാലും അവർക്ക് പഞ്ചിങ് പ്രായോഗികമല്ലെന്നാണ് വാദം. മന്ത്രിമാരുടെ ഓഫീസുകളുടെ ഈ അഭിപ്രായം കണക്കിലെടുത്ത് പൊതുഭരണ വകുപ്പ് തയാറാക്കിയ മാർഗരേഖ മുഖ്യമന്ത്രിയുടെ ഓഫീസിൽ തിരുത്തിയെന്നാണ് പറയുന്നത്. മന്ത്രിമാരുടെ ഓഫീസിലും പഞ്ചിങ് ബാധകമാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനോടാണ് എതിർപ്പുയർന്നത്.
ഇന്നലെ സിപിഎം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം വിളിച്ചപ്പോൾ പലരും എതിർപ്പ് അറിയിച്ചതായാണ് വിവരം. തീരുമാനം പിന്നീട് അറിയിക്കാമെന്ന് എം വി ജയരാജൻ യോഗത്തിൽ വ്യക്തമാക്കി. ഇന്ന് ഘടകകക്ഷി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ കൂടി അഭിപ്രായം കേട്ടിട്ടാകും അന്തിമതീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മന്ത്രിമാരുടെ ഇടപെടൽ ശക്തമാക്കുന്നതും മന്ത്രിമാരുടെ വെബ്‌സൈറ്റ് സമയബന്ധിതമാക്കുന്നതും യോഗത്തിന്റെ അജൻഡയിലുണ്ട്.
മന്ത്രിമാരുടെ സ്റ്റാഫംഗങ്ങൾ ജോലിക്കുകയറാതെ ചുറ്റിത്തിരിയുന്നുവെന്നു നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, ചില സ്റ്റാഫംഗങ്ങൾ മന്ത്രിമാരുടെ വസതിയിലും പാർലമെന്ററി പാർട്ടി ഓഫീസിലും ജോലി ചെയ്യുന്നതുകാരണം പഞ്ചിങ് നടപടി വിനയാകുമെന്നാണു ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു തയാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയപ്പോൾ ഇതു മാറിമറിഞ്ഞെന്നാണു പരാതി. മന്ത്രിമാരുടെ ഓഫീസിലും ബാധകമാക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനെതിരെയാണ് എതിർപ്പുയർന്നത്. എന്നാൽ, വഴങ്ങാത്തവരെ മെരുക്കാൻ എം വി ജയരാജനും രംഗത്തെത്തിയതോടെ സെക്രട്ടറിയേറ്റിൽ പഞ്ചിങ് സംബ്രദായം പൂർണമായും നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.