കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ അത്‌ലറ്റികോ ഡി കൊൽക്കത്തയ്ക്ക് ആദ്യ തോൽവി. പുനെ സിറ്റി എഫ്‌സിയാണ് കൊൽക്കത്തയെ തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണു പുനെയുടെ ജയം. രണ്ടാം മിനിട്ടിൽ ജാക്കി ചന്ദ് സിങ്ങാണ് പുനെയ്ക്കായി ഗോൾ നേടിയത്. ടൂർണമെന്റിൽ മൂന്നാം ജയം നേടിയ പുനെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.