- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിച്ച് പൂണെ സിറ്റി എഫ് സി; മുംബൈ സിറ്റി എഫ് സിയെ തകർത്തത് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക്; മുംബൈ ഏഴാമത് തന്നെ
മുംബൈ:മുംബൈയുടെ സ്വന്തം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ മഹാ ഡെർബിയിൽ നടന്ന മത്സരത്തിൽ ജയം പൂന സിറ്റിക്കൊപ്പം. മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പൂന പരാജയപ്പെടുത്തിയത്. മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും മുംബൈക്ക് മുന്നേറാൻ സാധിച്ചില്ല. മുംബൈ പ്രതിരോധതാരം രാജു ഗെയ്ക്വാദിന്റെ കാലിൽ തട്ടി സെൽഫ് ഗോളായി പന്ത് സ്വന്തം വലയിലേക്കു കയറിയതോടെ പൂണെ മുന്നോട്ട് കുതിച്ചു. 83-ാം മിനിറ്റിൽ മാഴ്‌സലീന്യോയുടെ ഗോൾ കൂടിയായതോടെ മുംബൈയുടെ പതനം പൂർത്തിയായി. 15 കളികൾ പൂർത്തിയാക്കിയപ്പോൾ 28 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പൂന പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചു. മുംബൈക്ക് 17 പോയിന്റ് മാത്രമാണുള്ളത്.
മുംബൈ:മുംബൈയുടെ സ്വന്തം ഗ്രൗണ്ടായ മുംബൈ ഫുട്ബോൾ അറീനയിൽ മഹാ ഡെർബിയിൽ നടന്ന മത്സരത്തിൽ ജയം പൂന സിറ്റിക്കൊപ്പം. മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പൂന പരാജയപ്പെടുത്തിയത്.
മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും മുംബൈക്ക് മുന്നേറാൻ സാധിച്ചില്ല. മുംബൈ പ്രതിരോധതാരം രാജു ഗെയ്ക്വാദിന്റെ കാലിൽ തട്ടി സെൽഫ് ഗോളായി പന്ത് സ്വന്തം വലയിലേക്കു കയറിയതോടെ പൂണെ മുന്നോട്ട് കുതിച്ചു. 83-ാം മിനിറ്റിൽ മാഴ്‌സലീന്യോയുടെ ഗോൾ കൂടിയായതോടെ മുംബൈയുടെ പതനം പൂർത്തിയായി.
15 കളികൾ പൂർത്തിയാക്കിയപ്പോൾ 28 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പൂന പ്ലേഓഫ് ഏറെക്കുറെ ഉറപ്പിച്ചു. മുംബൈക്ക് 17 പോയിന്റ് മാത്രമാണുള്ളത്.
Next Story