- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുനീത് രാജ്കുമാറിന് ഇന്ന് ജന്മനാട് വിട നൽകും; സംസ്ക്കാരം ഉച്ചകഴിഞ്ഞ് പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ;താരങ്ങളും ആരാധകരുമടക്കം കന്നടയുടെ പവർസ്റ്റാറിന് ആദാരഞ്ജലികളുമായി ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; കണ്ണീരോർമ്മയായി പുനീത്
ബംഗളുരു: തങ്ങളുടെ പ്രിയതാരത്തെ അവസാനമായി കണ്ട് യാത്രയാക്കാൻ പൊതുദർശനമുള്ള കണ്ഡീരവ സ്റ്റേഡിയത്തിലേക്ക് ഒഴുിയെത്തുന്നത് താരങ്ങളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പടെ പതിനായിരങ്ങൾ.പലർക്കും കണ്ണീരടക്കാനാകുന്നില്ല. ചലച്ചിത്ര ഇതിഹാസം രാജ് കുമാറിന്റെ ഇളയമകന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ സഹതാരങ്ങളും ആരാധകരും വിതുമ്പുന്ന കാഴ്‌ച്ചകൾക്കാണ് കഴിഞ്ഞ ദിവസവും സ്റ്റേഡിയം സാക്ഷിയായത്.
ജൂനിയർ എൻടിആർ, ബാലകൃഷ്ണ, റാണ ദഗുബാട്ടി, ശരത്കുമാർ, യഷ് തുടങ്ങി സിനിമാരാഷ്ട്രീയ രംഗത്തെ പ്രമുഖർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.പുനീതിന്റെ മരണത്തിൽ മനംനൊന്ത് രാഹുൽ എന്നൊരാരാധകൻ ആത്മഹത്യ ചെയ്തു. രണ്ട് പേർ ഹൃദയാഘാതം മൂലം മരിച്ചു. നടന്റെ വിയോഗത്തിലുള്ള സങ്കടം സഹിക്കവയ്യാതെ പുനീതിന്റെ ഫോട്ടോ പൂക്കൾ വെച്ച അലങ്കരിച്ചതിനുശേഷം സ്വന്തം വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു രാഹുൽ.
കഴിഞ്ഞ ദിവസം വൈകീട്ടോടെ സംസ്‌ക്കാര ചടങ്ങുകൾ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അമേരിക്കയിലുള്ള മകൾ എത്താൻ വൈകിയതിനാലാണ് സംസ്്ക്കാര ചടങ്ങുകൾ ഞായറാഴ്‌ച്ചയിലേക്ക് മാറ്റിയത്.ഉച്ചയോടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌ക്കാര ചടങ്ങുകൾ നടക്കുക.
മാതാപിതാക്കളായ ഡോ: രാജ്കുമാറിന്റെയും പർവ്വതമ്മയുടെയുമൊക്കെ ഭൗതികദേഹം അടക്കം ചെയ്ത കണ്ഡീരവ സ്റ്റുഡിയോയിലാണ് ചടങ്ങുകൾ നടക്കുക. ഇന്നലെ രാത്രിയോടെ പൊതുദർശനത്തിനുവച്ച കണ്ഡീരവ സ്റ്റേഡിയത്തിൽ നിന്ന് കിലോമീറ്ററുകൾക്കപ്പുറത്തുള്ള കൺഡീരവ സ്റ്റുഡിയോയിലേക്ക് വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോവുക.
ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്്്ച്ച ഉച്ചക്കായിരുന്നു പുനീതിന്റെ അന്ത്യം. വ്യാഴാഴ്‌ച്ച രാത്രി മുതൽ പുനീതിന്റെ ആരോഗ്യം മോശമായിരുന്നു. എന്നിട്ടും രാവിലെ ജിമ്മിലെത്തി പതിവുപോലെ വർക്കൗട്ട് ചെയ്യുകയായിരുന്നു.ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.
അഭിനയത്തോടൊപ്പം തന്നെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. കർണാടകയിലെ ജനതയ്ക്ക് നിരവധി സഹായങ്ങളാണ് അദ്ദേഹം നൽകിയിരുന്നത്. 26 അനാഥാലയങ്ങൾ, 25 സ്‌കൂളുകൾ, 16 വൃദ്ധ സദനങ്ങൾ, 19 ഗോശാല, 18000 വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം എന്നീ നിരവധി സാമൂഹ്യ സേവനങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത്. ഒപ്പം മൈസൂരിൽ 'ശക്തിദാ'മ എന്ന വലിയ സംഘടനയും അവിടെ പെൺകുട്ടികളെ സംരക്ഷിക്കുകയും ചെയ്തിരുന്നു.
അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി 6000 പൊലീസ് ഉദ്യോഗസ്ഥരെയും 40 കെഎസ്ആർപി പ്ലാറ്റൂണുകളെയുമാണ് നിലവിൽ ബംഗളൂരു നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. ഒപ്പം സിറ്റി ആംഡ് റിസർവ്വും ആർഎഎഫുമുണ്ട്.നാളെ വരെ സം്സ്ഥനത്ത് ദുഃഖാചരണവും ഉണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ