- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിൽ സ്‌കൂളുകൾ തുറന്നു; 10,11,12 ക്ലാസുകളിൽ അധ്യയനത്തിന് തുടക്കം; ഓൺലൈൻ ക്ലാസുകളും പുരോഗമിക്കുന്നു
ചണ്ഡീഗഡ്: കോവിഡ് രണ്ടാം തരംഗത്തിന് ശമനമായതോടെ സ്‌കൂളുകൾ തുറന്ന് പഞ്ചാബ്. പത്താം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയാണ് ആരംഭിച്ചത്. മാർച്ചിൽ രണ്ടാം തരംഗം രൂക്ഷമായതിന് പിന്നാലെ അടച്ചിട്ട സ്‌കൂളുകൾ നാല് മാസത്തിന് ശേഷമാണ് തുറന്നത്. ഓൺലൈൻ ക്ലാസുകളും പുരോഗമിക്കുന്നുണ്ട്.
രണ്ട് ഡോസ് വാക്സിനെടുത്ത അദ്ധ്യാപകരെയും ജീവനക്കാരെയും മാത്രമാണ് സ്‌കൂളുകളിൽ ഹാജരാകാൻ അനുവദിച്ചത്. മാസങ്ങളായുള്ള ഓൺലൈൻ ക്ലാസുകൾക്ക് ശേഷം സ്‌കൂളുകളിൽ നേരിട്ടെത്തിയതിന്റെ സന്തോഷത്തിലാണ് അദ്ധ്യാപകരും വിദ്യാർത്ഥികളും. അദ്ധ്യാപകരെ നേരിൽ കണ്ട് ക്ലാസുകളിൽ പങ്കെടുക്കുന്നത് കൂടുതൽ സഹായകമാണെന്ന് വിദ്യാർത്ഥികളും പറയുന്നു.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് ക്ലാസുകൾ നടത്തിയത്. സാമൂഹിക അകലം പാലിച്ചാണ് കുട്ടികൾക്കുള്ള ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് സാനിട്ടൈസറുകൾ നൽകിയിരുന്നു. മാസ്‌ക് ധരിക്കുന്നതും പ്രവേശന കവാടത്തിൽ തെർമൽ സ്‌കാനിങ് നടത്തുന്നതും നിർബന്ധമാക്കിയിരുന്നു.
കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായാൽ ഓഗസ്റ്റ് 2മുതൽ മറ്റ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 5.98 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 16,266 പേർ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
ന്യൂസ് ഡെസ്ക്