- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിഖ് മതത്തിൽ വിശ്വസിച്ചാൽ ഹിന്ദു ഭീകരർ കൊന്ന് കളയുന്ന രാജ്യമോ ഇന്ത്യ? അമേരിക്കയിൽ താമസം ഉറപ്പിക്കാൻ ഇന്ത്യയെ ഒറ്റ് കൊടുത്ത് അനേകം സിഖുകാർ; അഭയം തേടി എത്തി അമേരിക്കൻ ജയിലിൽ കഴിയുന്ന 2400 ഇന്ത്യക്കാരിൽ ഭൂരിപക്ഷവും പഞ്ചാബികൾ
വാഷിങ്ടൺ: അനധികൃതമായി അതിർത്തി ലംഘിച്ച് അമേരിക്കയിലെത്തി പിടികൂടപ്പെട്ട് അവിടുത്തെ ജയിലുകളിൽ കഴിയുന്നത് 2400 ഇന്ത്യക്കാരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവരിൽ ഭൂരിപക്ഷം പേരും പഞ്ചാബികളാണ്. അമേരിക്കയിൽ എങ്ങനെയെങ്കിലും താമസം ഉറപ്പിക്കാനായി ഇന്ത്യയെക്കുറിച്ച് അടിസ്ഥാന രഹിതമായ വ്യാജപ്രചാരണമാണ് ഇവർ നടത്തുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. അതായത് സിഖ് മതത്തിൽ വിശ്വസിച്ചാൽ ഹിന്ദുഭീകരർ കൊന്ന് കളയുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് ഈ സിഖുകാർ അമേരിക്കയിൽ പറഞ്ഞ് പരത്തിയിരിക്കുന്നത്. തങ്ങളുടെ മാതൃരാജ്യത്തിൽ നിന്ന് കൊലപാതക ഭീഷണിയും ആക്രമണവും നേരിടേണ്ടി വന്നതിനാലാണ് ജീവനിൽ പേടിച്ച് യുഎസിലെത്തിയിരിക്കുന്നതെന്ന് പറഞ്ഞാണ് ഇവർ ഇവിടെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നതെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (എൻഎപിഎ) വെളിപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ അമേരിക്കയിലെ 86 ജയിലുകള്ളിൽ 2382 ഇന്ത്യക്കാരാണ് അനധികൃതമായി അതിർത്തി ലംഘിച്ചെത്തിയതിനെ തുടർന്ന് തടവിലാക്കപ്പെട്ടിരിക്ക
വാഷിങ്ടൺ: അനധികൃതമായി അതിർത്തി ലംഘിച്ച് അമേരിക്കയിലെത്തി പിടികൂടപ്പെട്ട് അവിടുത്തെ ജയിലുകളിൽ കഴിയുന്നത് 2400 ഇന്ത്യക്കാരാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇവരിൽ ഭൂരിപക്ഷം പേരും പഞ്ചാബികളാണ്. അമേരിക്കയിൽ എങ്ങനെയെങ്കിലും താമസം ഉറപ്പിക്കാനായി ഇന്ത്യയെക്കുറിച്ച് അടിസ്ഥാന രഹിതമായ വ്യാജപ്രചാരണമാണ് ഇവർ നടത്തുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. അതായത് സിഖ് മതത്തിൽ വിശ്വസിച്ചാൽ ഹിന്ദുഭീകരർ കൊന്ന് കളയുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്ത്യയിലുള്ളതെന്നാണ് ഈ സിഖുകാർ അമേരിക്കയിൽ പറഞ്ഞ് പരത്തിയിരിക്കുന്നത്.
തങ്ങളുടെ മാതൃരാജ്യത്തിൽ നിന്ന് കൊലപാതക ഭീഷണിയും ആക്രമണവും നേരിടേണ്ടി വന്നതിനാലാണ് ജീവനിൽ പേടിച്ച് യുഎസിലെത്തിയിരിക്കുന്നതെന്ന് പറഞ്ഞാണ് ഇവർ ഇവിടെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്നതെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (എൻഎപിഎ) വെളിപ്പെടുത്തിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ അമേരിക്കയിലെ 86 ജയിലുകള്ളിൽ 2382 ഇന്ത്യക്കാരാണ് അനധികൃതമായി അതിർത്തി ലംഘിച്ചെത്തിയതിനെ തുടർന്ന് തടവിലാക്കപ്പെട്ടിരിക്കുതെന്നും എൻഎപിഎ വെളിപ്പെടുത്തുന്നു. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ടിലൂടെയാണ് എൻഎപിഎ ഈ കണക്കുകൾ കൈവശപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ 10ന് പുറത്ത് വന്നിരിക്കുന്ന കണക്കനുസരിച്ച് മൊത്തത്തിൽ 377 ഇന്ത്യക്കാരാണ് കാലിഫോർണിയയിലെ അഡെലാന്റോ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എന്റഫോഴ്സ്മെന്റ് പ്രൊസസിങ് സെന്ററിലുള്ളത്. 269 ഇന്ത്യക്കാർ ഇംപീരിയൽ റീജിയണൽ അഡൾറ്റ് ഡിറ്റെൻഷൻ ഫെസിലിറ്റിയിലുണ്ട്. 245 പേർ ഫെഡറൽ കറക്ഷണൽ ഇൻസ്റ്റിറ്റിയൂഷൻ വിക്ടർവില്ലെയിലുണ്ട്. 115 പേർ വാഷിങ്ടൺ സ്റ്റേറ്റിലെ ടാകോമ ഐസിഇ പ്രൊസസിങ് സെന്ററിലുണ്ട്.ഇത്തരത്തിൽ ജയിലിൽ അടക്കപ്പെട്ടവരിൽ ഭൂരിഭാഗവും പഞ്ചാബിൽ നിന്നുള്ളവരാണെന്നത് ആശങ്കയുണ്ടാക്കുന്നുവെന്നാണ് എൻഎപിഎ പ്രസിഡന്റ് സത്നാം എസ് ചാഹൽ പറയുന്നത്.
ഇവർ പഞ്ചാബിലെ മനുഷ്യക്കടത്തുകാരുടെയും ക്രിമിനലുകളുടെയും പിടിയിൽ അകപ്പെട്ടാണ് ഇത്തരത്തിൽ യുഎസിലേക്ക് അനധികൃതമായി എത്തി പിടിക്കപ്പെട്ടിരിക്കുന്നതെന്നും ചഹാൽ വെളിപ്പെടുത്തുന്നു. അതായത് ഇവർ യുവാക്കളായ പഞ്ചാബികളോട് രാജ്യം വിട്ട് യുഎസിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുകയും അതിനായി 50 ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള മനുഷ്യക്കടത്ത് തടയാനായി കടുത്ത നടപടി സ്വീകരിക്കാനും സത്നാം പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.