കല്ലടിക്കോട്:കവി എടപ്പാൾ സുബ്രമണ്യൻ രചിച്ചഎസ് സി ഇ ആർ ടി പ്രിപ്രൈമറി പ്രവർത്തന പുസ്തക ത്തിലെ'ഉൾക്കണ്ണുവിടരുവാൻ ' പ്രാർത്ഥന ഗീതംവീഡിയോ ആൽബം, എംഎ‍ൽഎ കെ.വി.വിജയദാസ് പി.ടി.എ പ്രസിഡന്റ് എ.എസ്.ജാഫർ അലിക്കു നൽകി പ്രകാശനം ചെയ്തു.

പഞ്ചായത്ത്പ്രസിഡന്റ് സി.കെ.ജയശ്രീ അധ്യക്ഷയായി.മാധ്യമ പ്രവർത്തകൻ സമദ് കല്ലടിക്കോടിന്റെസഹായത്തോടെകുട്ടികൾ പുറത്തിറക്കിയ ആൽബം 'പെയ്‌തൊഴിയാതെ' ഫേസ്‌ബുക്ക് ടീമാണ് പ്രേക്ഷകരിലെത്തിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരത്തോളം പേർ ഷെയർ ചെയ്ത ആൽബംസമൂഹ മാധ്യമങ്ങളിലും തരംഗമായി.

വാർഡ്‌മെമ്പർ ഹസീനറഫീഖ്,സീനിയർ അസിസ്റ്റന്റ് മുഹമ്മദലി ചാലിയാൻ, പി.വി.അബ്ദുറഹ്മാന്മാസ്റ്റർ,എം പി ടി എ പ്രസിഡന്റ്ഉമൈബാൻ,വി.പി.മുഹമ്മദ് സലീം,മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു.സ്‌കൂൾ പ്രധാനധ്യാപിക എം.എ. എൽസമ്മ സ്വാഗതവും സ്റ്റാഫ്സെക്രട്ടറി പി.സംഗീത നന്ദിയും പറഞ്ഞു.സ്‌കൂളിന്റെ ഇന്നത്തെ പുരോഗതി ചിത്രീകരിച്ച 'ആദ്യ വിദ്യാലയം'ഡോക്യൂമെന്ററിയും വേദിയിൽ പ്രദർശിപ്പിച്ചു.