- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതുനിമഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറകൾ; ചെങ്കുത്തായ മലയുടെ പല ഭാഗങ്ങളിൽ എന്തും സംഭവിക്കാം; ഈ പാറകൾക്ക് അടുത്തകാലത്തായി സ്ഥാനഭ്രംശം സംഭവിച്ചെന്ന് സംശയം; കോതമംഗലത്തെ പുന്നേക്കാടിനടുത്ത് 611 മുടിയുടെ താഴ്‌വാരം ദുരന്തഭീതിയിൽ
കോതമംഗലം; കീരംപാറ പഞ്ചായത്തിലെ പുന്നേക്കാടിനടുത്ത് 611 മുടിയുടെ താഴ്‌വാരം ദുരന്തഭീതിയിൽ. ഏതുനിമഷവും താഴേയ്ക്ക് പതിക്കാവുന്ന വൻപാറകൾക്കളാണ് ഇവിടെ താമസിച്ചുവരുന്ന കുടംബങ്ങളെ ഭീതിയിലാഴ്തിയിരിക്കുന്നത്. ചെങ്കുത്തായ മലയുടെ പലഭാഗങ്ങളിലായി വലിപ്പമുള്ള പാറകളുണ്ട്. ഈ പാറകൾക്ക് അടുത്തകാലത്തായി സ്ഥാനഭ്രംശം സംഭവിച്ചതായുള്ള സംശയങ്ങളാണ്് ഇവിടുത്തുകാരുടെ ഭയാശങ്കൾക്ക് പ്രധാന കാരണം.
കൃഷിഭൂമിയിലെ പാറകൾക്ക് ഇളക്കം സംഭവിച്ചിട്ടുണ്ടെന്നും ചിലത് വിണ്ടുകീറിയിട്ടുണ്ടെന്നും മറ്റമുള്ള ഇവിടുത്തെ താമസക്കാരിൽ ചിലരുടെ വെളിപ്പെടുത്തുൽ മേഖലയിൽ ഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്. പാറകൾ ഉരുണ്ടുവരികയോ മണ്ണിടിച്ചിൽ ഉണ്ടാവുകയോ ചെയ്താൽ താഴ്‌വാരത്തുള്ള വീടുകൾക്ക് മുകളിലേയ്ക്കായിരിക്കും പതിക്കുകയെന്നും ഇത് ഒരു പക്ഷെ വൻദുരന്തത്തിനുതന്നെ കാരണമായേക്കാമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
ഈ പ്രദേശത്തിന് 800 ഉം 500 ഉം മീറ്ററുകൾക്കുള്ളിലാണ് പാറമടകൾ പ്രവർത്തിക്കുന്നുണ്ട്. പാറപൊട്ടിക്കുമ്പോഴുള്ള പ്രകമ്പനം മൂലം പ്രദേശത്ത് നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായിട്ടുണ്ട്്. ഇത്തരത്തിലുള്ള പ്രകമ്പനങ്ങളായിരിക്കാം പാറകളുടെ സ്ഥാനചലനത്തിനും കാരണമെന്നാണ് നാട്ടുകാരുടെ സംശയം.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതർ വിശദമായ പഠനം നടത്തി,ആവശ്യമെങ്കിൽ അപകടഭീഷിണി ഉയർത്തുന്ന പാറകൾ ഇവിടെ നിന്നും മാറ്റി തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് താമസക്കാരുടെ ആവശ്യം. ക്വാറികളുടെ പ്രവർത്തനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയില്ലങ്കിൽ സമീപഭാവിയിൽ ഇവിടുത്തെ വീടുകളിൽ പലതും നിലംപതിക്കുന്നതിനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ റവന്യു അധികൃതർക്ക് നിരവധി പരാതികൾ നൽകിയട്ടും ഇതുവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലന്നും കീരംപാറ ജനകീയവേദി ഭാരവാഹി ജോളി ഐസക് അറിയിച്ചു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇക്കാര്യം അടയന്തിരമായി പരിശോധിക്കണമെന്നും പാറപൊട്ടിക്കുന്നത് നിശ്ചതിത അളവിലേയ്ക്ക് മാറ്റണമെന്നും പ്രദേശവാസി കരിപ്പക്കാട്ട് എബ്രാഹം ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ലേഖകന്.