- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർക്കാരൻ വ്യവസായി ജോസ് താക്കോൽക്കാരൻ വീണ്ടുമെത്തുന്നു;പുണ്യാളൻ അഗർബത്തീസിന് രണ്ടാം ഭാഗമൊരുക്കാൻ രഞ്ജിത്ത് ശങ്കറും ജയസൂര്യയും
ജയസൂര്യ നായകനായ സൂപ്പർഹിറ്റ് ചിത്രം പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭആഗം വരുന്നു. ജയസൂര്യ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.തിരക്കഥ പൂർത്തിയായ സിനിമയുടെ ഷൂട്ടിങ് ഉടൻ തുടങ്ങുമെന്നും ജയസൂര്യ പറഞ്ഞു. പല തവണ പുണ്യാളന്റെ സെക്കൻഡ് പാർട്ടിനെക്കുറിച്ച് രഞ്ജിത്തും താനും കൂടി ആലോചിച്ചതാണെന്നും പക്ഷേ പുണ്യാളൻ അഗർബത്തീസിന്റെ മുകളിൽ നിൽക്കുന്ന ഒരു കഥ വർക്ക് ഔട്ട് ആയി വന്നത് ഇപ്പോഴാണെന്നും അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണെന്നും ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോൽക്കാരൻ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണെന്നും ഇത്തവണയും പുണ്യാളൻ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടൻ ഞങ്ങൾ എത്തുമെന്നും പറഞ്ഞാണ് ജയസൂര്യ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 2013ലാണ് പുണ്യാളൻഅഗർബത്തീസ് ഇറങ്ങിയത്. നൈല ഉഷയായിരുന്നു നായികയായത്. ചിത്രം ബോക്‌സോഫീസിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. തുടർന്ന് സു സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങളിൽ ജയസൂര്യയും രഞ്ജിത്ത
ജയസൂര്യ നായകനായ സൂപ്പർഹിറ്റ് ചിത്രം പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭആഗം വരുന്നു. ജയസൂര്യ തന്നെയാണ് ഫേസ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.തിരക്കഥ പൂർത്തിയായ സിനിമയുടെ ഷൂട്ടിങ് ഉടൻ തുടങ്ങുമെന്നും ജയസൂര്യ പറഞ്ഞു.
പല തവണ പുണ്യാളന്റെ സെക്കൻഡ് പാർട്ടിനെക്കുറിച്ച് രഞ്ജിത്തും താനും കൂടി ആലോചിച്ചതാണെന്നും പക്ഷേ പുണ്യാളൻ അഗർബത്തീസിന്റെ മുകളിൽ നിൽക്കുന്ന ഒരു കഥ വർക്ക് ഔട്ട് ആയി വന്നത് ഇപ്പോഴാണെന്നും അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണെന്നും ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു.
തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോൽക്കാരൻ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണെന്നും ഇത്തവണയും പുണ്യാളൻ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടൻ ഞങ്ങൾ എത്തുമെന്നും പറഞ്ഞാണ് ജയസൂര്യ തന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
2013ലാണ് പുണ്യാളൻഅഗർബത്തീസ് ഇറങ്ങിയത്. നൈല ഉഷയായിരുന്നു നായികയായത്. ചിത്രം ബോക്‌സോഫീസിൽ മികച്ച പ്രതികരണമാണ് ഉണ്ടാക്കിയത്. തുടർന്ന് സു സു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങളിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒരുമിച്ചിരുന്നു.
പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ നാല് വർഷമായി ഈ ഒരു പ്രോജ്ക്ടിനെക്കുറിച്ച് നിരന്തരം ആലോചിക്കുന്നുണ്ടായിരുന്നെന്ന് രഞ്ജിത് ശങ്കർ പറഞ്ഞു. ആളുകളുടെ എല്ലാ പ്രതീക്ഷകളും നിലനിർത്തുന്ന തിരക്കഥയാണ് പുതിയ പ്രോജട്കിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ തന്നെയായിരിക്കും പ്രധാനലൊക്കേഷൻ.