- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് കൊമ്പുള്ള കുഞ്ഞാന... നാടു ചുറ്റണ പൊന്നാന...; വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ പുണ്യാളനിലെ ആദ്യ ഗാനം എത്തി; ജയസൂര്യ ചിത്രത്തിലെ ആനിമേഷൻ ഗാനം കാണാം
ജയസൂര്യ നായകനാവുന്ന പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ അനിമേഷൻ ഗാനം പുറത്തിറങ്ങി. നാലുകൊമ്പുള്ള കുഞ്ഞാന.. നാടു ചുറ്റണ പൊന്നാന എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരി ക്കുന്നത് വിനീത് ശ്രീനിവാസനാണ്....സന്തോഷ് വർമയുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ ആണ് ഈണം പകർന്നത്. ഹിറ്റ് ചിത്രമായ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. 2013ൽ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച പുണ്യാളൻ അഗർബത്തീസിലെ ആനപ്പിണ്ടം തപ്പി നടക്കുന്ന ജോയ് താക്കോൽക്കാരൻ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിച്ച ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. എന്നാൽ ആദ്യഭാഗത്തിലെ നായിക നൈലാ ഉഷയ്ക്ക് പകരം എത്തുന്നത് ശ്രുതി രാമചന്ദ്രനാണ്. നവംബർ 17ന് ചിത്രം തീയേറ്റുകളിലെത്തും.
ജയസൂര്യ നായകനാവുന്ന പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിലെ അനിമേഷൻ ഗാനം പുറത്തിറങ്ങി. നാലുകൊമ്പുള്ള കുഞ്ഞാന.. നാടു ചുറ്റണ പൊന്നാന എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരി ക്കുന്നത് വിനീത് ശ്രീനിവാസനാണ്....സന്തോഷ് വർമയുടെ വരികൾക്ക് ആനന്ദ് മധുസൂദനൻ ആണ് ഈണം പകർന്നത്.
ഹിറ്റ് ചിത്രമായ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമായാണ് ചിത്രം ഒരുങ്ങുന്നത്. 2013ൽ പുറത്തിറങ്ങി ഗംഭീര വിജയം കൈവരിച്ച പുണ്യാളൻ അഗർബത്തീസിലെ ആനപ്പിണ്ടം തപ്പി നടക്കുന്ന ജോയ് താക്കോൽക്കാരൻ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.
ചിത്രത്തിൽ അജു വർഗീസ് അവതരിപ്പിച്ച ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു. എന്നാൽ ആദ്യഭാഗത്തിലെ നായിക നൈലാ ഉഷയ്ക്ക് പകരം എത്തുന്നത് ശ്രുതി രാമചന്ദ്രനാണ്. നവംബർ 17ന് ചിത്രം തീയേറ്റുകളിലെത്തും.
Next Story



