യസൂര്യ- രഞ്ജിത്ശങ്കർ ടീമിന്റെ പുതിയ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർ പുറത്തിറങ്ങി. വിപണിയിൽ പുതിയതായി ഇറങ്ങുന്ന ഉത്പന്നത്തെ പരിചയപ്പെടുത്തുന്ന തരത്തിലാണ് ട്രെയ്ലർ. 2013ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.

പുണ്യാളൻ അഗർബത്തീസിന് പകരം പുതിയൊരു പ്രോഡക്;ടുമായാണ് ട്രെയിലർ ലോഞ്ച് ചെയ്തിരിക്കുന്നത്. കേരളത്തിലെ വെള്ളം ലോകമാർക്കറ്റിൽ ഇറക്കാൻ പോകുന്ന ജോയി താക്കോൽക്കാരനായാണ് ചിത്രത്തിൽ ജയസൂര്യ എത്തുന്നത്. 'പ്രേതം', 'സൺഡേ ഹോളിഡേ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക.

അജു വർഗീസ്, ശ്രീജിത്ത് രവി, വിജയരാഘവൻ, സുനിൽ സുഖദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബറിൽ ചിത്രം തീയേറ്ററുകളിലെത്തും.