കൊച്ചി: രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ജയസൂര്യ ചിത്രം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തിയറ്ററുകളിൽ ഒരു മാസം പിന്നിട്ടു. പ്രധാന കേന്ദ്രങ്ങളിൽ ഇപ്പോഴും തുടരുന്ന ചിത്രം കേരളത്തിലെ മാത്രം 15.86 കോടി രൂപയായിട്ടുണ്ട്.

ആദ്യ ദിനത്തിൽ 1.68 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രം ജയസൂര്യയുടെ കരിയറിലെ മികച്ച തുടക്കമാണ് നേടിയത്. തുടർന്നു വന്ന വാരാന്ത്യ ദിനങ്ങളിലും മികച്ച കളക്ഷൻ സ്വന്തമാക്കിയതോടെ ആദ്യ വാര കളക്ഷൻ 8.96 കോടി രൂപയിലെത്തി.പുണ്യാളന്റെ കളക്ഷൻ 11 ദിവസത്തിൽ 11.59 കോടി രൂപയിലെത്തിയിരുന്നു. കൊച്ചി മൾട്ടിപ്ലക്‌സ് കളക്ഷനിൽ ഒരു കോടി എന്ന നേട്ടവും ഒരുമാസത്തിൽ പുണ്യാളൻ കരസ്ഥമാക്കിയിട്ടുണ്ട്.

എല്ലാം നഷ്ടപ്പെട്ട് ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരുന്ന താക്കോൽക്കാരനെ കാത്തിരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്്. ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട കുറെ രാഷ്ട്രീയ വിഷയങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ച ചിത്രമാണ് ഇത്.

രഞ്ജിത് ശങ്കർ- ജയസൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാണ് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്.ജയരാജ് വാര്യർ, ശ്രീജിത് രവി, അജു വർഗ്ഗീസ്, ധർമ്മജൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ