കോതമംഗലം: കേരള കോൺഗ്രസ് നേതാവ് ഷിബു തെക്കുംപുറത്തിന്റെ ഭാര്യ അനധികൃതമായികയ്യേറിയ ഭൂമി തിരിച്ച് പിടിച്ചു. വർഷങ്ങൾ നീണ്ട രാഷ്ട്രീയ വിവാദങ്ങൾക്കും കോടതി നടപടികൾക്കിടയിലാണ് റവന്യു വകുപ്പിന്റെ നടപടി. തങ്കളം കോഴിപ്പിള്ളി ബൈപ്പാസ് റോഡിൽ ഇവരുടെ വീടിനോട് ചേർന്ന് ഒഴുകുന്ന തോട് പുറമ്പോക്ക് കെട്ടിയെടുക്കുകയായിരുന്നു. ഭൂമി കയ്യേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി എം നിരവധി പ്രക്ഷോഭ പരിപാടികൾ നടത്തുകയും പരാതിയുമായി റവന്യു വകുപ്പിനെ സമീപിക്കുകയും ചെയ്തു.

ജില്ല സർവയറുടെ നേതൃത്വത്തിൽ ഭൂമി അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. കോടതി നടപടികളെ തുടർന്ന് ഒഴിപ്പിക്കൽ നടപടി നീണ്ട് പോവുകയും ചെയ്തു.വീണ്ടും സിപിഎം പ്രക്ഷോഭവുമായി രംഗത്ത് വരികയായിരുന്നു. ജില്ല സർവയർ നൽകിയ സ്‌കെച്ചിന്റെയടിസ്ഥാനത്തിൽ ബുധനാഴ്‌ച്ച സ്ഥലം ഏറ്റെടുക്കാൻ തഹസിൽദാർ റെയ്ചൽ കെ.വർഗീസിന്റെ നേതൃത്വത്തിൽ റവന്യു സംഘം പൊലീസിനൊപ്പം സ്ഥലത്ത് എത്തി. ഇതോടൊപ്പം സിപിഎം പ്രവർത്തകർ സ്ഥലത്ത് തടിച്ച് കൂടുകയും ചെയ്തു. കയ്യേറ്റം ഒഴിപ്പിക്കുന്നത് തടയാൻ നൂറ് കണക്കിന് വനിതകളും എത്തിയിരുന്നു. റവന്യു അധികൃതരുമായുള്ള തർക്കങ്ങൾ നീണ്ടതോടെ സ്ഥലത്ത് സംഘർഷം ഉടലെടുക്കുകയും ചെയ്തു. റവന്യു അധികൃതർ നഗരസഭ സൂപ്രണ്ടിനെ വിളിച്ചു വരുത്തി ഭൂമി കൈമാറി. കൈയേറി നിർമ്മിച്ച മതിലിന്റെ ഒരു ഭാഗം ജെ.സി.ബി ഉപയോഗിച്ച് പൊളിച്ച് നീക്കുകയും ചെയ്തു. രാവിലെ ഒൻപതിന് ആരംഭിച്ച നടപടി ഒരു മണിയോടെയാണ് അവസാനിച്ചത്.

സിപിഎം രാഷ്ട്രീയ പകപോക്കൽ നടത്തുന്നു.

ഭൂമി കയ്യേറി എന്നപേരിൽ സിപിഎം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് കേരളക കോൺഗ്രസ് (ജോസഫ് ) ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം ആരോപിച്ചു. ബൈപാസ് റോഡിൽ 1 .18 .5 സെന്റ് സ്ഥലം കുടുംബ വകയാണ് . ഒരു സെന്റ് ഭൂമിപോലും കയ്യേറിയിട്ടില്ല കരം തീർക്കുന്ന സ്ഥലം 1 .18 .5 സെന്റ് കയ്യേറി എന്നുപറയുന്നത് വാസ്തവ വിരുദ്ധമാണ്. എന്റെ കുടുംബത്തിന്റെ സ്ഥലം സ്ഥാപിച്ചുകിട്ടാൻ എനിക്ക് അവകാശം ഉണ്ട്.
.
ഇന്നലെ രാത്രി നടന്ന സിപിഎം ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഇവിടെ അരങ്ങേറിയത്. പൊലീസിനെ ഉപയോഗിച്ഛ് സിപിഎം ഗുണ്ടകളാണ് മതിൽ പൊളിച്ചത് .

തഹസിൽദാർ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ആണ് രാത്രിയിൽ ഓർഡർ ഇറക്കിയത് .സിപിഎം നടത്തുന്ന നുണ പ്രചാരണങ്ങളെ രാഷ്ട്രീയമായും , നിയമപരമായും നേരിടും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ തോൽവി മുന്നിൽ കണ്ടാണ് തരാം തന്ന രാഷ്ട്രീയക്കളി . ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതിന്റെ പേരിൽ സിപിഎം വേട്ടയാടുകയാണ് .ബഹുമാനപ്പെട്ട ഹൈക്കോടതി ഇന്ന് ഇറക്കിയ ഉത്തരവ് പ്രകാരം തൽസ്ഥിതി തുടരാൻ ഉത്തരവിറക്കി സ്ഥലം ഒഴിപ്പിച്ച് എന്ന തഹസിൽദാർ തന്നിട്ടുള്ള പത്രക്കുറിപ്പ് നിലനിൽക്കുന്നതല്ല