- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതത്തിന്റെ മതിൽകെട്ട് തകർത്ത് ഒരു കുഞ്ഞു ജീവനായി കൈകോർത്ത് തിരൂരുകാർ; ക്ഷേത്ര പൂജാരിയുടെ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് പണം നൽകാൻ മഹല്ല് വാസികളോട് അഭ്യർത്ഥിച്ച് പുറത്തൂർ ജുമാ മസ്ജിദ് കമ്മിറ്റി; വെള്ളിയാഴ്ചകളിൽ ജുമുഅക്ക് ശേഷം സഹായപിരിവും നടത്തി: മലപ്പുറത്തുനിന്നും ഒരു നന്മനിറഞ്ഞ മാതൃക
മലപ്പുറം: ജാതിയുടെയും മതത്തിന്റേയും മതിൽകെട്ട് തകർത്ത് ഒരു കുഞ്ഞു ജീവനായി അവർ കൈകോർത്തിരിക്കുകയാണ്. മലപ്പുറത്തിന്റെ മതസൗഹാർദം ഭദ്രമാണെന്ന് വിളിച്ചു പറയുകയാണ് പുറത്തൂർ മഹല്ല് കമ്മിറ്റിയും അതിന്റെ സാരഥികളും. തിരൂർ പുറത്തൂർ ബോട്ട്ജെട്ടി സ്വദേശികളായ മേപ്പറമ്പത്ത് അനിൽ കുമാർ-രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പുറത്തൂർ ജുമാ മസ്ജിദ് കമ്മിറ്റി. മകൻ അർജുൻന്റെ ചികിത്സാക്കായി ഭീമമായ തുക ചിലവഴിക്കേണ്ടി വന്നതോടെ ഈ കുടുംബം ദുരിതക്കയത്തിൽ നീന്തുകയാണിപ്പോൾ. ജന്മനാൽ ശ്വാസകോശം ചുരുങ്ങുന്ന അപൂർവ രോഗമാണ് അർജുനെ പിടികൂടിയിരിക്കുന്നത്. കുഞ്ഞിന്റെ ചികിത്സാ ചെലവിനായി ഉണ്ടായിരുന്ന വീടും നഷ്ടപ്പെടുത്തേണ്ടി വന്നു. ഇപ്പോൾ വാടക വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിനായി സഹായാസ്തവുമായി ഇറങ്ങിയിരിക്കുകയാണ് പുറത്തൂർ ജുമുഅത്ത് പള്ളി & നൂറുൽ ഈമാൻ മദ്രസ കമ്മിറ്റി. പുറത്തൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു അനിൽകുമാർ. പൂജാ കർമ്മങ്ങൾ ചെയ്ത് ലഭിച്ചിരുന്ന
മലപ്പുറം: ജാതിയുടെയും മതത്തിന്റേയും മതിൽകെട്ട് തകർത്ത് ഒരു കുഞ്ഞു ജീവനായി അവർ കൈകോർത്തിരിക്കുകയാണ്. മലപ്പുറത്തിന്റെ മതസൗഹാർദം ഭദ്രമാണെന്ന് വിളിച്ചു പറയുകയാണ് പുറത്തൂർ മഹല്ല് കമ്മിറ്റിയും അതിന്റെ സാരഥികളും. തിരൂർ പുറത്തൂർ ബോട്ട്ജെട്ടി സ്വദേശികളായ മേപ്പറമ്പത്ത് അനിൽ കുമാർ-രമ്യ ദമ്പതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പുറത്തൂർ ജുമാ മസ്ജിദ് കമ്മിറ്റി.
മകൻ അർജുൻന്റെ ചികിത്സാക്കായി ഭീമമായ തുക ചിലവഴിക്കേണ്ടി വന്നതോടെ ഈ കുടുംബം ദുരിതക്കയത്തിൽ നീന്തുകയാണിപ്പോൾ. ജന്മനാൽ ശ്വാസകോശം ചുരുങ്ങുന്ന അപൂർവ രോഗമാണ് അർജുനെ പിടികൂടിയിരിക്കുന്നത്. കുഞ്ഞിന്റെ ചികിത്സാ ചെലവിനായി ഉണ്ടായിരുന്ന വീടും നഷ്ടപ്പെടുത്തേണ്ടി വന്നു. ഇപ്പോൾ വാടക വീട്ടിൽ താമസിക്കുന്ന ഈ കുടുംബത്തിനായി സഹായാസ്തവുമായി ഇറങ്ങിയിരിക്കുകയാണ് പുറത്തൂർ ജുമുഅത്ത് പള്ളി & നൂറുൽ ഈമാൻ മദ്രസ കമ്മിറ്റി.
പുറത്തൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്നു അനിൽകുമാർ. പൂജാ കർമ്മങ്ങൾ ചെയ്ത് ലഭിച്ചിരുന്ന ചെറിയ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ മകന്റെ ചികിത്സ സംബന്ധിച്ച് അനിലിനും ജോലിയെടുക്കാൻ പറ്റാതെയായി. അടുത്ത ദിവസം വരെ മകനോടൊപ്പം എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അനിലും കുടുംബവും. അമൃതയിൽ വെന്റിലേറ്ററിലായിരുന്ന അർജുൻ ഇപ്പോൾ ഓക്സിജന്റെ സഹായത്തോടെയാണ് വാടക വീട്ടിൽ കഴിയുന്നത്.
കുഞ്ഞിന്റെ ചികിത്സക്കായി ആകെയുണ്ടായിരുന്ന എട്ട് സെന്റ് ഭൂമിയും വീടും വിറ്റു. ഇതുവരെ എട്ട് ലക്ഷം രൂപ ചികിത്സക്കായി ചിലവഴിച്ചു. ഇനി എന്ത് ചെയ്യണമെന്ന് ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുറത്തൂർ മഹല്ല് കമ്മിറ്റിയെ അനിൽകുമാറിന്റെ അയൽവാസികൾ ബന്ധപ്പെടുത്തുന്നത്. വിഷയം അറിഞ്ഞ മഹല്ല് കമ്മിറ്റി യോഗം ചേർന്നു. ഇവരുടെ പ്രശ്നങ്ങൾ വാസ്തവമാണോയെന്ന് അന്വേഷണത്തിൽ ബോധ്യമായി. ഇതോടെ മഹല്ല് ഭാരവാഹികൾ തന്നെ അർജ്ജുന്റെ ചികിത്സാ സഹായത്തിനായി രംഗത്ത് വന്നു.
മലപ്പുറം ജില്ലയിലെ വിവിധ മഹല്ല് കമ്മിറ്റികൾക്കും സമീപത്തെ പള്ളി ഖത്തീബുമാർക്കും പുറത്തൂർ മഹല്ല് കമ്മിറ്റി സഹായം അഭ്യർത്ഥിച്ച് കത്ത് കൈമാറി. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രത്യേക അർജ്ജുൻ ചികിത്സാ സഹായ പിരിവും പള്ളികളിൽ നടക്കാറുണ്ട്. സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള കത്ത് കൈമാറിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും നല്ല പ്രതികരണം ലഭിക്കുന്നതായി മഹല്ല് കമ്മിറ്റി സെക്രട്ടറി കുഞ്ഞിപ്പ മറുനാടൻ മലയാളിയോടു പറഞ്ഞു. ജാതിയും മതവും നോക്കാതെ കുഞ്ഞിന്റെ ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയ മഹല്ല് കമ്മിറ്റിക്കും ഭാരവാഹികൾക്കും എങ്ങും മനസ് നിറഞ്ഞ കയ്യടിയാണ്.
എന്നാൽ ഈ കുഞ്ഞു ജീവൻ നിലനിർത്താൻ ഭീമമായ തുക ഇനിയും വേണം. സുമനസുകൾ കനിഞ്ഞാൽ മാത്രമേ അർജ്ജുന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ സാധിക്കൂ. ചികിത്സാ സഹായം എത്തിക്കുന്നതിന് അമ്മയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് പടിഞ്ഞാറങ്ങാടി ശാഖയിൽ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടുണ്ട്.
- SBI Ac. no:34925440495, Ifsc:SBIN0014967, Acc holder: Ramya, Branch: Padinjarangadi.