- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിറഞ്ഞാടി അല്ലു അർജുൻ; മൊട്ടത്തലയുമായി 'വില്ലൻ' ഫഹദും; 'പുഷ്പ' ട്രെയ്ലർ ഹിറ്റ്
അല്ലു അർജുൻ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'പുഷ്പ'യുടെ ട്രെയ്ലർ പുറത്തുവിട്ടു. നാക്കി സുകുമാർ സംവിധാനം ചെയ്യുന്ന സിനിമ രണ്ട് ഭാഗങ്ങളായാണ് ഒരുങ്ങുന്നത്. ഡിസംബർ 17ന് ചിത്രത്തിന്റെ ആദ്യ ഭാഗം തിയറ്ററിൽ പ്രദർശനത്തിനെത്തും. നടൻ ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രമായെത്തുന്നത്.
ചിത്രത്തിൽരക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ എത്തുന്നത്. ബൻവാർ സിങ് ഷെഖാവത്ത് ഐ പി എസ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് ഫഹദിന്റേത്. രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് റിലീസ്.
ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണ് പുഷ്പ. മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Next Story