ഹൈദരാബാദ്: അല്ലു അർജുനെ നായകനാക്കി സുകുമാർ ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം പുഷ്പയുടെ വിഎഫ്എക്‌സ് വിഡിയോ പുറത്തിറങ്ങി. മകുത വിഷ്വൽ ഇഫക്ട്‌സ് കമ്പനിയാണ് ചിത്രത്തിന്റെ വിഎഫ്എക്‌സിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.


കേരളത്തിലും വലിയ വിജയമായ പുഷ്പ, ബോക്‌സ്ഓഫിസിൽ നിന്നും 342 കോടിയാണ് വാരിയത്. ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രവും നായികയായി എത്തിയ രശ്മിക മന്ദാനയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സിനിമയുടെ രണ്ടാം ഭാഗം ചിത്രീകരണം ഈ വർഷം ആരംഭിക്കും.