ഷാർജ : ഇന്റർനാഷനൽ ബുക്ക് ഫെയറിനോടനുബന്ധിച്ച് കലാലയം സാംസാകാരിക വേദി രിസാല പവലിയനിൽ 'ആനന്ദത്തിന്റെ രഹസ്യം' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി 'വായനാനുഭവം' ചർച്ച സംഘടിപ്പിച്ചു. മനുഷ്യൻ മോഹ വലയങ്ങളിലാണെന്നും, ഉള്ളതുകൊണ്ട് സംതൃപ്തിയടയുന്ന സംസ്‌കാരം രൂപപ്പെടുത്തണമെന്നും ചർച്ച അഭിപ്രായപ്പെട്ടു.

ഹനീഫ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. നിസാർ പുത്തൻപള്ളി ആമുഖം നടത്തി. സ്വാലിഹ് സഖാഫി, കവി സഹർ അഹമദ്, ഇർഫാദ് മായിപ്പാടി എന്നിവർ സംബന്ധിച്ചു. ആശിഖ് നെടുമ്പുര മോഡറേറ്റർ ആയിരുന്നു