- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രേറ്റ് ഫാദർ കളക്ഷൻ റിക്കാർഡുകൾ ഭേദിച്ചു മുന്നേറുമ്പോൾ യൂട്യൂബിൽ തരംഗമായി നിത്യാനന്ദ ഷേണായി; കിടിലൻ ഗെറ്റപ്പിൽ മമ്മൂട്ടി എത്തുന്ന പുത്തൻ പണത്തിന്റെ ടീസറിനെ ഏറ്റെടുത്ത് അരാധകർ; രഞ്ജിത്തും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം പറയുന്നത് നോട്ടുനിരോധനത്തിന്റെ കഥ
കൊച്ചി: കുറച്ചു നാളത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂക്കായുടെ ചിത്രം സൂപ്പർ ഹിറ്റായതിൽ ആരാധകർ പെരുത്തു സന്തോഷത്തിലാണ്. തിയേറ്ററിൽ വൻ മുന്നേറ്റമാണ് ഡേവിഡ് നൈനാൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി എത്തിയ ചിത്രം നടത്തുന്നത്. ഇതിനിടെ, മമ്മുട്ടി നായകനായി എത്തുന്ന പുത്തൻ പണത്തിന്റെ ടീസർ ഇറങ്ങി. കുറെ നാളുകൾക്ക് ശേഷം മമ്മുട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണ് പുത്തൻ പണം. പുത്തൻപണം; ദി ന്യൂ ഇന്ത്യൻ റുപ്പി എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. രഞ്ജിത്തിന്റെ തന്നെ സവന്തം കമ്പിനിയാണ് ചിത്രം നിർമ്മിക്കുന്നത്. മോദി സർക്കാരിന്റെ നോട്ട് നിരോധനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ അതിനെക്കുറിച്ചുള്ള പരാമാർശവുമുണ്ട്. കള്ളപ്പണത്തിന്റെ പ്രചാരക വഴികളും നോട്ടുകൾ പിൻവലിച്ച് പുതിയ സാഹചര്യവും ചിത്രത്തിൽ പറയുന്നു. കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി എന്ന ബിസിനസുകാരനായിട്ടാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. മേയിലിലാണ് ചിത്രം പുറത്തിറങ്ങുന്നത്.
കൊച്ചി: കുറച്ചു നാളത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂക്കായുടെ ചിത്രം സൂപ്പർ ഹിറ്റായതിൽ ആരാധകർ പെരുത്തു സന്തോഷത്തിലാണ്. തിയേറ്ററിൽ വൻ മുന്നേറ്റമാണ് ഡേവിഡ് നൈനാൻ എന്ന കഥാപാത്രവുമായി മമ്മൂട്ടി എത്തിയ ചിത്രം നടത്തുന്നത്.
ഇതിനിടെ, മമ്മുട്ടി നായകനായി എത്തുന്ന പുത്തൻ പണത്തിന്റെ ടീസർ ഇറങ്ങി. കുറെ നാളുകൾക്ക് ശേഷം മമ്മുട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണ് പുത്തൻ പണം. പുത്തൻപണം; ദി ന്യൂ ഇന്ത്യൻ റുപ്പി എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത്. രഞ്ജിത്തിന്റെ തന്നെ സവന്തം കമ്പിനിയാണ് ചിത്രം നിർമ്മിക്കുന്നത്.
മോദി സർക്കാരിന്റെ നോട്ട് നിരോധനമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ അതിനെക്കുറിച്ചുള്ള പരാമാർശവുമുണ്ട്. കള്ളപ്പണത്തിന്റെ പ്രചാരക വഴികളും നോട്ടുകൾ പിൻവലിച്ച് പുതിയ സാഹചര്യവും ചിത്രത്തിൽ പറയുന്നു.
കാസർഗോഡ് ഭാഷയിൽ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി എന്ന ബിസിനസുകാരനായിട്ടാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്. മേയിലിലാണ് ചിത്രം പുറത്തിറങ്ങുന്നത്.