മ്മൂട്ടി -രഞ്ജിത്ത് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രമായ പുത്തൻ പണത്തിന്റെ ട്രെയിലർ പുറത്തുവന്നു. സസ്‌പെൻസും ആക്ഷനും നിറഞ്ഞ ത്രില്ലർ രൂപത്തിലാണ് രഞ്ജിത്ത് തന്റെ പുതിയ ചിത്രം ഒരുക്കുന്നത്. കാസർകോഡ് ഭാഷ സംസാരിക്കുന്ന നിത്യാനന്ദ ഷേണായി ആയാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നത്. പുറത്തിറങ്ങിയ ട്രെയിൽ മമ്മൂട്ടി ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുന്നതാണ്.

നോട്ട് നിരോധനം അടക്കമുള്ള ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. സിദ്ദിഖ്, ഇനിയ, ഹരീഷ് കണാരൻ, നിർമൽ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കാഷ്‌മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം: ഷഹബാസ് അമൻ. ത്രീ കളർ സിനിമയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. വിഷു റിലീസായി പുത്തൻപണം തിയറ്ററുകളിൽ എത്തും.